കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴയില്‍ ബീഹാര്‍ ദുരിതത്തില്‍, കുടുങ്ങിയവരില്‍ മലയാളികളും, 4 ദിവസത്തില്‍ മരിച്ചത് 80 പേര്‍!

Google Oneindia Malayalam News

പട്‌ന: രണ്ട് സംസ്ഥാനങ്ങളിലെ കനത്ത മഴയില്‍ ദുരിതത്തിലായി ജനങ്ങള്‍. ബീഹാറിലും കിഴക്കന്‍ യുപിയിലുമാണ് കനത്ത മഴ. ഇവിടെ പ്രളയ സാഹചര്യമാണ്. ഉള്ളത്. 80 പേരാണ് പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസത്തിനിടെ കൊല്ലപ്പെട്ടത്. മലയാളികള്‍ അടക്കമുള്ളവര്‍ ഇവിടെ കുടുങ്ങി കിടക്കുകയാണ്. ബീഹാറില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങിയിരിക്കുയാണ്. ആശുപത്രികളുടെയും സ്‌കൂളുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്.

1

ഗംഗാ നദി കരകവിഞ്ഞതിനെ തുടര്‍ന്നാണ് ബീഹാറിലെ പട്‌നയില്‍ വെള്ളപ്പൊക്കം ഉണ്ടായത്. പട്‌നയിലെ രാജേന്ദ്ര നഗറിലാണ് മലയാളികള്‍ കുടുങ്ങി കിടക്കുന്നത്. ആശുപത്രി ജീവനക്കാരായ മലയാളികളാണ് ഇവര്‍. രാജേന്ദ്ര നഗര്‍ ഉള്‍പ്പെടുന്ന ജില്ലാ കളക്ടറുമായി ദില്ലിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത് സംസാരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇത്.

അതേസമയം ദുരിതബാധിതരായ മലയാളികളുമായി സമ്പത്ത് ഫോണില്‍ സംസാരിച്ചു. രക്ഷാപ്രവര്‍ത്തകരെ രാജേന്ദ്ര നഗറിലേക്ക് അയക്കണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട് സമ്പത്ത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പട്‌ന നഗരം നിലവില്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ പോരായ്മകളും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. മലയാളികളിലും പലരും ഭക്ഷണവും ആവശ്യസാധനങ്ങളും തീര്‍ന്ന അവസ്ഥയിലാണ് താമസിക്കുന്നത്.

പട്‌നയില്‍ ഇന്ന് മാത്രം നാല് പുേരാണ് മരിച്ചത്. ഓട്ടോയ്ക്ക് മുകളിലേക്ക് മരം വീണാണ് ഇവര്‍ മരിച്ചത്. ബാഗല്‍പൂരില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സെപ്റ്റംബര്‍ 30വരെ പട്‌നയില്‍ അതിശക്തമായ മഴ പെയ്യുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ആരോഗ്യകേന്ദ്രമായ നളന്ദ മെഡിക്കല്‍ കോളേജില്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. രാജേന്ദ്ര നഗറും എസ്‌കെ പുരി നിവാസികളുമാണ് ഏറ്റവുമധികം ബാധിക്കപ്പെട്ടിരിക്കുന്നത്.

മന്‍മോഹന്‍ സിംഗിന് കേക്ക് മുറിക്കാന്‍ അനുവാദമില്ല, സോഷ്യല്‍ മീഡിയയില്‍ പ്രചാരണം, സത്യാവസ്ഥ ഇങ്ങനെമന്‍മോഹന്‍ സിംഗിന് കേക്ക് മുറിക്കാന്‍ അനുവാദമില്ല, സോഷ്യല്‍ മീഡിയയില്‍ പ്രചാരണം, സത്യാവസ്ഥ ഇങ്ങനെ

English summary
heavy rain in bihar 80 dead in 4 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X