Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ തുടരുന്നു: നിരവധി ട്രെയിനുകള്‍ റദ്ദാക്കി,രക്ഷാ പ്രവര്‍ത്തനത്തിന് നേവിയും

മുംബൈ: മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ തുടരുന്നു. മുംബൈയില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ ഉള്‍പ്പടെ പ്രല പ്രദേശങ്ങളിലേയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. 51 സര്‍വീസുകള്‍ അവസാനിപ്പിക്കുകയും 33 ട്രെയിനുകള്‍ വഴി തിരിച്ച് വിടുകയും ചെയ്തു. 48 സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

Recommended Video

cmsvideo
    Maharashtra: Heavy rains for next 3 days in Konkan region, red alert issued

    കൊങ്കൺ റെയിൽവേ റൂട്ടിലെ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരുന്ന ട്രെയിനുകളിൽ ആറായിരത്തോളം യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണെന്നാണ് റെയിൽ അധികൃതർ വ്യക്തമാക്കുന്നത്. നിരവധി ദിവസമായി തുടർച്ചയായുള്ള മഴയാണ് കൊങ്കൺ മേഖലയില്‍ ലഭിക്കുന്നത്. രത്‌നഗിരി, റായ്ഗഡ് ജില്ലകളിലെ പ്രധാന നദികള്‍ നിറഞ്ഞൊഴുകുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ദുരിതബാധിതരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

    പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്‌

     heavy-rain

    മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിര്‍ദേശപ്രകാരം ദേശീയ ദുരന്ത നിവാരണ സേന ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നാവിക സേനയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേരും. നാവികസേന സംഘം ഉടന്‍ തന്നെ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെടും. വരും ദിവസങ്ങളില്‍ ഭണ്ഡാര, ചന്ദ്രപൂര്‍, ഗഡ്ചിരോലി, യവത്മാല്‍ ജില്ലകളിലും കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

    എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ - പ്രതികരിച്ച് നടി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+