കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിരിച്ചത് 600 കോടി, ഹെലികോപ്ടര്‍ ബ്രദേഴ്‌സ് ഒടുവില്‍ മുങ്ങി, ബിജെപി ബന്ധവും, ഞെട്ടി കുംഭകോണം!!

Google Oneindia Malayalam News

ചെന്നൈ: 600 കോടിയുമായി മുങ്ങിയിരിക്കുകയാണ് തമിഴ്‌നാട് ബിജെപിയിലെ രണ്ട് നേതാക്കള്‍. കുംഭകോണം ആകെ ഞെട്ടി വിറച്ചിരിക്കുകയാണ് ഈ സംഭവത്തില്‍. ഹെലികോപ്ടര്‍ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ബിസിനസുകാരാണ് ഇതിന് പിന്നില്‍. പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ജനങ്ങളില്‍ നിന്ന് പണം വാങ്ങി ഇവര്‍ മുങ്ങുകയായിരുന്നു. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പരാതിക്കാര്‍ ഇവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. തഞ്ചാവൂര്‍ ക്രൈംബ്രാഞ്ച് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മറിയൂര്‍ രാമദോസ് ഗണേഷ് മറിയൂര്‍ രാമദോസ് സ്വാമിനാഥന്‍ എന്നിവരാണ് ഹെലികോപ്ടര്‍ ബ്രദേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്നത്.

1

അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ നടി പ്രയാഗ മാര്‍ട്ടിന്‍; ഹോട്ടായിട്ടുണ്ടെന്ന് ആരാധകര്‍

ബിജെപിയുടെ വ്യാപാര സംഘടനാ നേതാക്കളാണ് ഹെലികോപ്ടര്‍ സഹോദരന്മാര്‍. തിരുവാരൂര്‍ സ്വദേശികളായിരുന്നു ഗണേഷും സ്വാമിനാഥനും, ഇവര്‍ ആറ് വര്‍ഷം മുമ്പ് കുംഭകോണത്തേക്ക് താമസം മാറ്റിയതാണ്. ക്ഷീരോല്‍പ്പന്ന കമ്പനിയാണ് ആദ്യം തുടങ്ങിയത്. രാജകീയ ജീവിതമാണ് ഇവര്‍ നയിച്ചിരുന്നതെന്ന് നാട്ടുകാരും പറയുന്നു. ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന വ്യോമയാന കമ്പനിയും ഇവര്‍ ആരംഭിച്ചിരുന്നു. ഗണേഷിന്റെ കുട്ടിയുടെ പിറന്നാളിന് ഹെലികോപ്റ്ററില്‍ നിന്ന് പുഷ്പവൃഷ്ടി നടത്തിയിരുന്നു. ഇതോടെ ഇവര്‍ ഹെലികോപ്ടര്‍ ബ്രദേഴ്‌സായി.

വിക്ടര്‍ ഫിനാന്‍സ് എന്ന സാമ്പത്തിക സ്ഥാപനവും ഇവര്‍ക്കുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജനങ്ങളില്‍ നിന്ന് പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ പണം വാങ്ങിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിപ്പിച്ച് തരാമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തില്‍ കൃത്യമായി തന്നെ വാഗ്ദാനം പാലിച്ചിരുന്നു. കൊവിഡ് കാരണം ഇവരുടെ തകര്‍ച്ച ആരംഭിക്കുകയായിരുന്നു. പണം ചോദിച്ച് ആലുകല്‍ വന്നതോടെ കൊവിഡ് കാരണം പ്രതിസന്ധിയിലാണെന്ന് ഇവര്‍ പറഞ്ഞു. കുറച്ച് സമയം നല്‍കണമെന്നും ഇവര്‍ നിക്ഷേപകരെ അറിയിക്കുകയായിരുന്നു.

15 കോടി രൂപ ഒരു ദമ്പതിമാര്‍ ഇവരുടെ പദ്ധതിയില്‍ നിക്ഷേപിച്ചിരുന്നു. ഇവര്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പണം ചോദിച്ചപ്പോള്‍ ഗണേഷും സ്വാമിനാഥനും ഭീഷണിപ്പെടുത്തുന്നുവെന്ന് ഇവര്‍ പോലീസിനെ അറിയിച്ചു. 25 ലക്ഷം നിക്ഷേപിച്ച ഗോവിന്ദരാജിനും പറയാനുള്ളത് ഇക്കാര്യങ്ങള്‍. ഗുണ്ടകളെ അയച്ച് ഹെലികോപ്ടര്‍ സഹോദരങ്ങള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ഗോവിന്ദരാജ് പറയുന്നു. കടം വാങ്ങി 50 ലക്ഷം നല്‍കിയവര്‍ വരെയുണ്ട്. പരാതികള്‍ വര്‍ധിച്ചതോടെ ഇവര്‍ മുങ്ങിയിരിക്കുകയാണ്. കമ്പനിയുടെ മാനേജറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ബിജെപിയില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി അറിയിച്ചിട്ടുണ്ട്.

അതീവ സുന്ദരിയായി നടി ഭാവന; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറല്‍

Recommended Video

cmsvideo
Priyadarshan praises Narendra modi's simplicity | Oneindia Malayalam

English summary
helicopter brothers fly off with 600 cr now on absconding, police nab their manager
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X