Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹേമന്ദ് സോറനെ ജാര്‍ഖണ്ഡിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചത് കെജ്രിവാള്‍; ഇരുവരും കള്ളന്മാരെന്ന് ബിജെപി

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഡല്‍ഹിയില്‍ നിന്ന് റാഞ്ചിയിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചത് അരവിന്ദ് കെജ്രിവാളാണെന്ന് ബിജെപി. സോറനും, ഡല്‍ഹി മുഖ്യമന്ത്രിയും കള്ളന്മാരാണെന്നും ബിജെപി നേതാവ് നിഷികാന്ത് ദുബെ ആരോപിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സോറനെ ചോദ്യം ചെയ്യാനായി ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരുന്നു.

എന്നാല്‍ അദ്ദേഹം എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഹേമന്ദ് സോറന്‍ ഒളിവിലാണെന്ന് അടക്കം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുപ്പത് മണിക്കൂറോളം സോറന്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ഇഡിക്ക് സാധിച്ചിരുന്നില്ല.

kejriwal-hemant-soren

സോറനെ ഭൂമി തട്ടിപ്പ് കേസിലായിരുന്നു ഇഡി ചോദ്യംചെയ്യാനിരുന്നത്. ഈ വിഷയത്തിലാണ് കെജ്രിവാളിനെയും സോറനെയും ബന്ധിപ്പിച്ച് ബിജെപി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഡല്‍ഹി മുതല്‍ റാഞ്ചി വരെ ഹേമന്ദ് സോറനെ അനുഗമിച്ചത് ഡല്‍ഹി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്രിവാളായിരുന്നു. വാരണാസി വരെയാണ് ഈ സഹകരണമുണ്ടായത്.

അവിടെ നിന്ന് റാഞ്ചിയിലെ മന്ത്രി മിഥിലേഷ് താക്കൂര്‍ സോറനെ ജാര്‍ഖണ്ഡിലേക്ക് അനുഗമിച്ചെന്നും ദുബെ ട്വീറ്റ് ചെയ്തു. ഇരുവരെയും കള്ളന്മാരെന്നും ട്വീറ്റില്‍ വിശേഷിപ്പിക്കുന്നുണ്ട്. ഇഡി അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഹേമന്ദ് സോറന്‍ എംഎല്‍എമാരും കഴിഞ്ഞ ദിവസം രഹസ്യ യോഗം ചേര്‍ന്നിരുന്നു.

അതേസമയം യോഗത്തില്‍ ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറന്‍ കൂടി പങ്കെടുത്തതോടെ അഭ്യൂഹങ്ങള്‍ വര്‍ധിച്ചിരുന്നു. ഹേമന്ദ് സോറന്‍ അറസ്റ്റിലായാല്‍ ഭാര്യ കല്‍പ്പന അടുത്ത മുഖ്യമന്ത്രിയായി എത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ കല്‍പ്പനയെ മുഖ്യമന്ത്രിയായി നിയമിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ സമവായം ഉണ്ടായില്ലെന്ന് നിഷികാന്ത് ദുബെ ആരോപിച്ചു.

സീത സോറനും, ബസന്ത് സോറനും ഇക്കാര്യത്തില്‍ പ്രതിഷേധവുമായി എത്തി. യോഗത്തില്‍ 35 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. ഇവര്‍ വെള്ളക്കടലാസിലാണ് ഒപ്പിട്ടത്. എന്നാല്‍ ഹേമന്ദ് സോറന്‍ ഗവര്‍ണറെ നാളെ കാണാന്‍ തീരുമാനിച്ചിട്ടില്ല. ഇഡിയുടെ ചോദ്യം ചെയ്യലിനായി ഒരുപക്ഷേ നാളെ ഹാജരായേക്കുമെന്നും ദുബെ പറഞ്ഞു.

മുപ്പത് മണിക്കൂറോളം സോറനെ തിരഞ്ഞുവെന്നും എന്നാല്‍ കണ്ടെത്താനായില്ലെന്നും ഇഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഇഡി തിങ്കളാഴ്ച്ച റെയ്ഡ് നടത്തിയിരുന്നു. രണ്ട് ആഡംബര കാറുകളും, 36 ലക്ഷം രൂപ ക്യാഷായും പിടിച്ചെടുത്തിരുന്നു ഇഡി. അതേസമയം സോറന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാവാനാണ് സാധ്യത. അറസ്റ്റിനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

സോറന്‍ രാജിക്കത്ത് തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇഡി അറസ്റ്റ് ചെയ്താല്‍ അദ്ദേഹം രാജിവെക്കും. ഭാര്യ കല്‍പ്പനയെ തന്നെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങളാണ് അദ്ദേഹം നടത്തുന്നതെങ്കിലും കുടുംബത്തില്‍ അടക്കം ഇക്കാര്യത്തില്‍ ഐക്യമില്ലെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+