മമതയ്ക്ക് തിരിച്ചടി: ഒരു കാരണവശാലും കോണ്‍ഗ്രസിനെ കൈവിടില്ലെന്ന് ജെഎംഎം, സഖ്യം തുടരും
റാഞ്ചി: കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കി ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം). കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു പ്രതിപക്ഷ സഖ്യം രാജ്യത്ത് സാധ്യമല്ലെന്ന് വ്യക്തമാക്കിയ അവർ മമതയുടെ ക്ഷണം നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ജാർഖണ്ഡില്‍ കോണ്‍ഗ്രസുമായി സഖ്യം ചേർന്ന് ഭരിക്കുന്ന ജെ എം എമ്മുമായി മമത ബാനർജി ചർച്ചകള്‍ നടത്താന്‍ ഒരുങ്ങുന്നുവെന്ന വാർത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു തങ്ങളുടെ നിലപാട് വ്യക്തമാക്കി നേതാക്കള്‍ രംഗത്ത് എത്തിയത്.

മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെ എം എം പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയെ പിന്തുണയ്ക്കുകയും ഗോത്രവർഗക്കാർ കൂടുതലുള്ള സീറ്റുകളിൽ പോലും സ്ഥാനാർത്ഥികളെ നിർത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. അതേസമയം മമത ബാനർജി വൻ ജനവിധിയോടെ അധികാരത്തിൽ തിരിച്ചെത്തിയ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കിയാണ് കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
കാവ്യയെ കൊണ്ടുവന്നില്ലേ ദിലീപേട്ടാ..: യുഎഇയില്‍ എത്തിയ ദിലീപീന് ഗംഭീര സ്വീകരണം

ഇതിന് പിന്നാലെയാണ് ജെ എം എമ്മിനെ കൂടി വരുതിയിലാക്കാനുള്ള ശ്രമം മമത ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള പ്രധാന പ്രതിപക്ഷ മുഖമായി മമത സ്വയം ഉയർത്തിക്കാട്ടുകയും അതിനായി മറ്റ് പ്രാദേശിക പാർട്ടികളുമായി സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലുമാണ് അവരിപ്പോള്‍. കഴിഞ്ഞ ദിവസം എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറുമായി നടത്തിയ ചർച്ചകളും ഇതിന്റെ ഭാഗമാണ്.

സഖ്യ ചർച്ചകളുടെ സൂചനയുമായി മമതയുടെ ദൂതന്‍മാർ ജെ എം എമ്മിനെ സമീപ്പിച്ചെങ്കിലും 2024 ലെ പൊതുതെരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസ് നയിക്കുന്ന ചേരിയിലായിരിക്കുമെന്ന നിലപാട് അവർ സ്വീകരിക്കുകയായിരുന്നു. നേരിട്ടുള്ള ചർച്ചകള്‍ക്ക് പോലും തയ്യാറാവാതെ ജെ എം എം സ്വീകരിച്ച നിലപാട് മമതക്കേറ്റ തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

"ഞങ്ങൾ ഇവിടെ കോൺഗ്രസുമായി ചേർന്ന് വളരെ ശക്തവും സുസ്ഥിരവുമായ സർക്കാരാണ് നടത്തുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും 2019 ലെ പൊതു തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഞങ്ങൾ ഒരുമിച്ച് മത്സരിച്ചു. 2024ലും ആ സമവാക്യം ഇവിടെ മാറുന്നത് ഞാൻ കാണുന്നില്ല, "ജെഎംഎം പ്രിൻസിപ്പൽ ജനറൽ സെക്രട്ടറിയും വക്താവുമായ സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പകരം മമതയെ പിന്തുണയ്ക്കുക എന്ന പാർട്ടിയുടെ നിലപാടിനെക്കുറിച്ചും ഭട്ടാചാര്യ വിശദീകരിച്ചു. അയൽ സംസ്ഥാനമായ പശ്ചിം ബംഗാളില്‍ ബി ജെ പി അധികാരത്തിൽ വരുന്നത് തടയുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഇത് ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്.

2024ലെ പൊതുതെരഞ്ഞെടുപ്പിലും ഞങ്ങളുടെ ലക്ഷ്യം ഇതുതന്നെയായിരിക്കും. കേന്ദ്രത്തിൽ നിന്ന് ബി ജെ പിയെ ഒറ്റക്കെട്ടായി പുറത്താക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടാതെ, പശ്ചിമ ബംഗാളിൽ നിന്ന് വ്യത്യസ്തമായി, ജാർഖണ്ഡിൽ ടി എം സിക്ക് ഒരു സംഘടനാ അടിത്തറയും ഇല്ല. നേരെമറിച്ച്, സർക്കാരിലെ രണ്ടാമത്തെ വലിയ ഘടകമായ കോൺഗ്രസുമായി ഞങ്ങൾക്ക് സുസ്ഥിരമായ സഖ്യമാണുള്ളത്, "ഭട്ടാചാര്യ കൂട്ടിച്ചേർത്തു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 14 മണ്ഡലങ്ങളിൽ 10ലും കോണ്‍ഗ്രസ് മത്സരിച്ചപ്പോൾ ബാക്കി നാലിടത്തായിരുന്നു ജെഎംഎം മത്സരിച്ചത്. മത്സരിച്ച 10 സീറ്റുകളിലും കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ, നാലിൽ രണ്ടെണ്ണത്തില്‍ ജയിക്കാൻ ജെ എം എമ്മിന് സാധിച്ചിരുന്നു.
മകളുടെ ചിത്രം ആദ്യമായി പുറത്ത് വിട്ട് നടി ഭാമ: ഗൗരിക്കുട്ടിയെ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications