കള്ളനാണത്രേ കള്ളൻ, ഇതിലും വലിയ ഗതികെട്ടവന്‍ ആരുണ്ട്! പൊലീസുകാരെപ്പോലും ചിരിപ്പിച്ച ചില കള്ളന്മാര്‍
മോഷണം ഒരു കലയാണ് എന്നൊക്കെ തമാശ പറയുന്നത് കേട്ടിട്ടില്ലേ. ശരിക്കും മോഷണം ഒരു കലയല്ല മറിച്ച് ശിക്ഷ കിട്ടുന്ന കുറ്റമാണ്. പലതരം മോഷണങ്ങളെ കുറിച്ചുള്ള വാർത്തകൾ നമ്മൾ കേട്ടുകാണും. ചിലത് ഗുരുതരമായത്, ചിലത് നമ്മളെ പൊട്ടിച്ചിരിപ്പിക്കുന്നത്. അങ്ങനെ ഒരുപാട് സംഭവങ്ങൾ നമ്മൾ കേട്ടുകാണും. ഇവിടെ നമുക്ക് ചില പരാജയപ്പെട്ട,, പൊട്ടിച്ചിരിപ്പിക്കുന്ന മോഷണ ശ്രമങ്ങൾ നോക്കാം.
തമിഴ്നാട്ടിലെ സെയ്താപ്പാട്ട് റെയിൽവേ സ്റ്റേഷനിലാണ് ഈ സംഭവം നടക്കുന്നത്. ഒരു വീട്ടിൽ നിന്നും പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ചു രക്ഷപ്പെട്ട കള്ളൻ വഴിക്ക് വെച്ച് കുറച്ചുസമയം ഉറങ്ങി. മോഷ്ടിച്ച സാധനങ്ങൾ അരികിൽ വച്ച് ആണ് ഉറങ്ങിയത്, പക്ഷേ ഉറക്കം അറിഞ്ഞത് പോലീസ് സ്റ്റേഷനിൽ ആണ്. മോഷ്ടിച്ച ക്ഷീണം കൊണ്ടാണോ എന്നറിയില്ല പോലീസുകാർ പൊക്കിയത് പോലും കള്ളൻ അറിഞ്ഞില്ല

ആന്ധ്രാപ്രദേശിലെ ശ്രീ കാക്കുളം കാഞ്ചിലി മണ്ഡലത്തിലെ ജദുപുഡി ഗ്രാമത്തിലെ ജാമി യേലമ്മ ക്ഷേത്രത്തിൽ നടന്ന ഒരു മോഷണശ്രമം നോക്കാം. ക്ഷേത്ര ഭണ്ഡാരത്തിൽ നിന്നും മോഷ്ടിക്കാൻ ആയിരുന്നു പ്ലാൻ.. അങ്ങനെ മോക്ഷണത്തിനായി രാത്രി ക്ഷേത്ര പരിസരത്തെത്തി. ക്ഷേത്രത്തിന്റെ മതിലിൽ ഒരു ചെറിയ ദ്വാരം നേരത്തെ തന്നെ കണ്ടുവെച്ചിരുന്നു.

ആ ദ്വാരത്തിലൂടെ ക്ഷേത്രത്തിനുള്ളിൽ കടന്നു. ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് 20 ഗ്രാമോളം വെള്ളി ആഭരണങ്ങൾ എടുത്തു. അകത്തേക്ക് കയറിയ അതേ ദ്വാരത്തിലൂടെ തന്നെ പുറത്തേക്ക് ഇറങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. ആഭരണങ്ങളുമായി അയാൾ ദ്വാരത്തിനുള്ളിലൂടെ പുറത്തിറങ്ങാൻ ശ്രമിച്ചപ്പോഴാണ് ട്വിസ്റ്റ്, മതിലിനുള്ളിൽ കുടുങ്ങിപ്പോയി. ഇയാൾ തന്നെ രക്ഷപ്പെടുത്തുവാനായി ഒച്ചയിട്ട് നാട്ടുകാരെ വിളിച്ചു വരുത്തി.
'എന്റെ പൊന്ന് എസ്തറെ...എന്നാ ഭംഗിയാന്നേ'; സ്റ്റൈലിഷ് ആയി എസ്തര്‍

ഗുവാഹത്തിയിലെ ദിസ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മോശ്ടിക്കാനായി മോഷ്ടാവ് ഒരു വീട്ടിൽ കയറി. മോഷ്ടിക്കുന്നതിനിടയിൽ കള്ളന് വിശന്നു. മോഷ്ടക്കുന്നത് അല്പനേരത്തേക്ക് നിർത്തിവെച്ച അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കാൻ നോക്കി. പക്ഷേ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് തന്നെ പെട്ടു.
Recommended Video

അടുത്ത സംഭവം നടന്നത് വെല്ലൂരിലെ സത്ത്വചാരിയിലാണ് അടുത്ത സംഭവം നടക്കുന്നത്. വാഹനം മോഷ്ടിക്കലിലാണ് ഈ കള്ളന്പാ താലപര്യം. അങ്ങനെ ടാറ്റാ എയ്സിന്റെ ഒരു വാൻ മോഷ്ടിച്ചു. ഓടിച്ചു പോകുന്നതിനിടെ ഒരു ജംഗ്ഷനിൽ എത്തിയപ്പോൾ വണ്ടി ബ്രേക്ക് ഡൗൺ ആയി. കുറേ നോക്കി എന്നിട്ടും വണ്ടി നന്നാക്കാൻ കഴിഞ്ഞില്ല. തൊട്ടടുത്ത ചായക്കടയിൽ ചായ കുടിച്ചു കൊണ്ട് നിന്ന് രണ്ടുപേരെ സഹായത്തിന് വിളിച്ചു. പിന്നെ മൂന്നുപേരും ചേർന്ന് വണ്ടി നന്നാക്കി. പക്ഷേ വണ്ടി കൊണ്ടുപോവാൻ കള്ളന് കഴിഞ്ഞില്ല. നേരെ പോയത് പോലീസ് സ്റ്റേശനിലേക്കാണ്. വണ്ടി നന്നാക്കാൻ വിളിച്ച രണ്ട് പേർ പോലീസുകാരായിരുന്നു.












Click it and Unblock the Notifications