മോദിയുടെ പുതിയ പ്ലാന്‍; ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍ ഈ 7 സംസ്ഥാനങ്ങളില്‍ വരും, അറിയാം ഗുണങ്ങള്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ പ്രഖ്യാപനം ചര്‍ച്ചയാവുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് പിഎം മിത്ര മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍ അദ്ദേഹം പ്രഖ്യാപിച്ചത്. ഏഴ് സംസ്ഥാനങ്ങളിലാണ് ഇത് സ്ഥാപിക്കുക. തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തത്.
അതേസമയം ഈ സംസ്ഥാനങ്ങളില്‍ വലിയ സംരംഭങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ഈ പ്രഖ്യാപനത്തിന് സാധിക്കും. അത് മാത്രമല്ല ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും. സംസ്ഥാനങ്ങളെ വികസനത്തിലേക്ക് കൊണ്ടുപോകാന്‍ ഈ പദ്ധതിക്ക് സാധിക്കും.
ഇന്ത്യയുടെ സ്വയം പര്യാപ്തതയുടെ ഭാഗമായുള്ള പദ്ധതിയാണിത്. മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ നിന്ന് മെയ്ക്ക് ഫോര്‍ ദ വേള്‍ഡിലേക്കുള്ള ചുവടുമാറ്റമാണിതെന്ന് മോദി ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ നിന്നുണ്ടാക്കുന്ന വസ്തുക്കള്‍ ലോകത്തിന്റെ പല ഭാഗത്തേക്കും എത്തുന്നുണ്ടെന്നും മോദി ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം തുണിത്തര മേഖലയ്ക്ക് ഇത് വേണ്ട സൗകര്യങ്ങളും സമ്മാനിക്കുക. മോദിയുടെ 5 എഫുകളുടെ വിഷനാണ് ഇവിടെ നടപ്പാക്കുന്നത്. ഫാം, ഫൈബര്‍, ഫാക്ടറി, ഫാഷന്‍, ഫോറിന്‍ എന്നിവയാണ് ആ അഞ്ച് എഫുകള്‍. മിത്ര പാര്‍ക്കുകള്‍ ടെക്‌സറ്റൈല്‍ മേഖലയെ അടിമുടി മാറ്റുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്.
ഒരു സമ്മര്‍ ട്രിപ്പായാലോ: കണ്ടുനോക്കണം ഇന്ത്യയിലെ ഈ കൊച്ചു സ്വര്‍ഗങ്ങള്‍, കണ്ണെടുക്കാനാവില്ല!!
കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ഇക്കാര്യം പ്രധാനമന്ത്രി സംസാരിച്ചിരുന്നു. ടെക്‌സ്റ്റൈല്‍ പാര്‍ക്ക് തെലങ്കാനയ്ക്കുള്ള സമ്മാനമാണെന്ന് കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു. കര്‍ഷകര്‍ക്കും മറ്റ് വിഭാഗങ്ങളും ഇത് വലിയ തോതില്‍ ഗുണം ചെയ്യും. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പദ്ധതിക്കായി നിരന്തരം പ്രധാനമന്ത്രിയെയും പിയൂഷ് ഗോയലിനെയും കണ്ടതായി കിഷന്‍ റെഡ്ഡി അവകാശപ്പെട്ടു. നരത്തെ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനും മന്ത്രി കത്തയിച്ചിരുന്നു. ഈ പദ്ധതിക്കായി തെലങ്കാനയും ആവശ്യപ്പെടണമെന്നായിരുന്നു അതില്‍ പറഞ്ഞിരുന്നത്.
അതേസമയം പ്രതിരോധ മേഖലയെ സ്വയം പര്യാപ്തമാക്കാന്‍ നിരന്തരം നടത്തുന്ന പ്രയത്‌നങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയുടെ കഴിവില്‍ നമ്മുടെ വിശ്വാസത്തെ ഒരിക്കല്‍ കൂടി അര്‍പ്പിക്കുകയാണെന്നും മോദി പറഞ്ഞു. അതേസമയം ടെക്‌സ്റ്റൈല്‍ പാര്‍ക്കിനായി ഗുജറാത്തിന് സ്ഥലവും അനുവദിച്ച് കഴിഞ്ഞു.
നവസരിക്ക് സമീപത്തായിട്ടാണ് ഈ ഭൂമി. ഗുജറാത്ത് സര്‍ക്കാരിനായിരിക്കും ഈ പാര്‍ക്കിലെ 51 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാവുക. വിവിധ ഘടകങ്ങള്‍ പരിശോധിച്ചാണ് ഈ സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.












Click it and Unblock the Notifications