അമ്പമ്പോ.. ഇത്രയും ആഡംബര വാഹനങ്ങളോ? സൊമാറ്റോ സ്ഥാപകന്റെ കാര്‍ശേഖരം കണ്ടോ..!!?
മുംബൈ: ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ഫുഡ് ഡെലിവറി ആപ്പുകളില്‍ ഒന്നാണ് സൊമാറ്റോ. പഞ്ചാബ് സ്വദേശിയായ ദീപീന്ദര്‍ ഗോയല്‍ ആണ് സൊമാറ്റോയുടെ സ്ഥാപകന്‍. ഇന്ന് ലോകമെമ്പാടും 10000 നഗരങ്ങളില്‍ സേവനം നടത്തുന്ന സൊമാറ്റോ 14 ലക്ഷം ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. സൊമാറ്റോയുടെ വളര്‍ച്ച അതിനാല്‍ തന്നെ ദീപീന്ദര്‍ ഗോയലിലും പ്രതിഫലിച്ചു.
പഞ്ചാബില്‍ സാധാരണക്കാരായ അധ്യാപക ദമ്പതികളുടെ മകനായി ജനിച്ച ദീപീന്ദര്‍ ഗോയലിന് ഇന്ന് 2030 കോടി രൂപയുടെ ആസ്തിയുണ്ട്. പ്രതിവര്‍ഷം 3 കോടിയിലധികം രൂപയാണ് അദ്ദേഹം സമ്പാദിക്കുന്നത്. അദ്ദേഹത്തിന് ഏറെ പ്രിയങ്കരമാണ് ആഢംബര കാറുകള്‍. ദീപീന്ദര്‍ ഗോയലിന്റെ ആഡംബര കാറുകള്‍ ഏതൊക്കെയാണ് എന്നല്ലേ? നമുക്ക് പരിശോധിക്കാം.

ഫെരാരി റോമ
സൊമാറ്റോ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഹരിയാനയിലെ ഗുരുഗ്രാമിലെ റോഡുകളില്‍ പലപ്പോഴും ഒരു ഫെരാരി റോമ ചീറിപ്പായാറുണ്ട്. ദീപിന്ദര്‍ ഗോയലിന്റെ വാഹനമാണത്. ചുവന്ന നിറത്തിലുള്ള ഈ ഫെരാരിയാണ് ദീപീന്ദര്‍ ഗോയലിന്റെ ഇഷ്ട വാഹനങ്ങളില്‍ മുന്‍പന്തിയില്‍. വിപണിയില്‍ 3.76 കോടി രൂപയാണ് ഇതിന്റെ വില. 620 എച്ച്പി ബീസ്റ്റ്‌ലി എഞ്ചിന്‍ ആണ് ഈ വാഹനത്തിന്റെ പ്രത്യേകത.
പോര്‍ഷെ 911 ടര്‍ബോ എസ്
പോര്‍ഷെ 911 ടര്‍ബോ എസ്സും ദീപീന്ദര്‍ ഗോയലിന്റെ ഗാരേജില്‍ ഉണ്ട്. ഐക്കണിക് സ്പോര്‍ട്സ് കാര്‍ ആയ പോര്‍ഷെയുടെ റേഞ്ച്-ടോപ്പിംഗ് പതിപ്പാണ് ദീപീന്ദറിന്റെ പക്കലുള്ളത്. വിപണിയില്‍ 3.13 കോടി രൂപയുള്ള പോര്‍ഷെ 911 ടര്‍ബോ എസിന് 650 എച്ച്പിയാണ് പവര്‍. 8.9 സെക്കന്‍ഡിനുള്ളില്‍ 200 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കും.
ലംബോര്‍ഗിനി ഉറൂസ്
വാഹനപ്രേമികളുടെ ഇഷ്ടകാറായ ലംബോര്‍ഗിനി ഉറൂസും ദീപിന്ദര്‍ ഗോയലിന്റെ പക്കലുണ്ട്. വെറും 3.6 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 ലേക്ക് എത്താന്‍ കഴിയുന്നതിനാല്‍ ഈ കാറിനെ ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്യുവി എന്ന് വിളിക്കാറുണ്ട്. ഒരു സ്പോര്‍ട്സ് കാറിന്റെ അഗ്രസീവ് സ്വഭാവവും ഒരു എസ്യുവിയുടെ സുഖസൗകര്യങ്ങളും സമന്വയിക്കുന്നതാണ് ലംബോര്‍ഗിനി ഉറൂസ്. വിപണിയില്‍ 4.18 കോടി രൂപയാണ് ഇതിന്റെ വില.
Vastu Tips: വീട്ടില്‍ വാഴയുണ്ടോ... എങ്കില്‍ സന്താനഭാഗ്യം കൈവരും, നടേണ്ടത് എവിടെയെന്നറിയാമോ?
പോര്‍ഷെ 911 കരേര എസ്
പോര്‍ഷെയോടുള്ള ദീപീന്ദര്‍ ഗോയലിന്റെ പ്രണയം 911 ടര്‍ബോ എസില്‍ അവസാനിക്കുന്നതല്ല. പോര്‍ഷെ 911 കരേര എസും സൊമാറ്റോ സ്ഥാപകന് സ്വന്തമായി ഉണ്ട്. 1.88 കോടി രൂപ വരെയാണ് ഇതിന്റെ വില. ആറ് എയര്‍ബാഗുകള്‍ അടങ്ങിയ പോര്‍ഷെ 911 കരേര എസ് വേഗതക്കൊപ്പം യാത്രക്കാര്‍ക്ക് സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.












Click it and Unblock the Notifications