Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസൈനര്‍ കബളിപ്പിച്ചു, ഒരു കോടി രൂപ കൈക്കൂലി തരാമെന്ന് പറഞ്ഞു; പരാതിയുമായി അമൃത ഫഡ്‌നാവിസ്

തന്റെ അമ്മ മരിച്ച് പോയി എന്നാണ് ആദ്യ കൂടിക്കാഴ്ചയില്‍ അനീക്ഷ പറഞ്ഞത് എന്ന് അമൃത ഫഡ്‌നാവിസ് പറയുന്നു. പിന്നീട് അച്ഛന് രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്നും പറഞ്ഞു

amrutha

മുംബൈ: വനിതാ ഡിസൈനര്‍ക്കും പിതാവിനും എതിരെ കൈക്കൂലി ആരോപണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. അനിക്ഷ എന്ന പേരുള്ള ഡിസൈനര്‍ക്കും പിതാവിനും എതിരെ അമൃത ഫഡ്‌നാവിസിന്റെ പരാതിയില്‍ മുംബൈ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭീഷണി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്ക് എതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡിസൈനറാണെന്ന് അവകാശപ്പെട്ട് യുവതി തന്നെ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്നും പിതാവ് ഉള്‍പ്പെട്ട ക്രിമിനല്‍ കേസില്‍ ഇടപെടാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു എന്നുമാണ് അമൃത ഫഡ്നാവിസ് തന്റെ പരാതിയില്‍ പറയുന്നത്.

2021 നവംബറിലാണ് യുവതി ആദ്യം ഫഡ്നാവിസിനെ പരിചയപ്പെടുന്നത്. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പാദരക്ഷകള്‍ എന്നിവയുടെ ഡിസൈനര്‍ ആണെന്ന് അവകാശപ്പെട്ടാണ് അനിക്ഷ തന്നെ പരിചയപ്പെട്ടത് എന്നാണ് അമൃത പറയുന്നത്. ഫെബ്രുവരി 18, 19 തീയതികളില്‍ ഒരു അജ്ഞാത നമ്പറില്‍ നിന്ന് യുവതി തനിക്ക് വീഡിയോ ക്ലിപ്പുകളും വോയ്സ് നോട്ടുകളും മെസേജുകളും അയച്ചു.

amrutha2

താന്‍ പങ്കെടുക്കുന്ന പൊതു പരിപാടികളില്‍ അനിക്ഷ രൂപകല്‍പ്പന ചെയ്ത വസ്തുക്കള്‍ ധരിക്കണം എന്നും അത് തനിക്ക് മുതല്‍ക്കൂട്ടാവുമെന്നും അനിക്ഷ പറഞ്ഞിരുന്നു. സഹതാപം തോന്നിയ ഞാന്‍ ശരി എന്ന് മറുപടിയും കൊടുത്തു. ആദ്യമായി അവരെ നേരില്‍ കണ്ട ദിവസം തനിക്ക് അമ്മയില്ല എന്ന് അനിക്ഷ പറഞ്ഞിരുന്നു എന്നും അമൃത പരാതിയില്‍ പറയുന്നു.

പിന്നീട് അനിക്ഷ പലപ്പോഴും ഡിസൈനര്‍ വസ്ത്രങ്ങളും ആഭരണങ്ങളും അമൃതയുടെ ജീവനക്കാര്‍ക്ക് കൈമാറുകയും അവ ധരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതായും പരാതിയിലുണ്ട്. പിന്നീടൊരിക്കല്‍ തന്റെ പിതാവിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി ബന്ധമുണ്ടെന്ന് അനിക്ഷ പറഞ്ഞു. എനിക്ക് തരാന്‍ എന്ന് പറഞ്ഞ് ഒരു പേപ്പര്‍ കവര്‍ ജീവനക്കാര്‍ക്ക് കൈമാറി എന്നും അമൃത പറഞ്ഞു.

Money Tips: എങ്ങനെ പെട്ടെന്ന് സമ്പന്നനാകാം.. അതും നേരായ മാര്‍ഗത്തില്‍?

അത് തുറന്ന് നോക്കിയപ്പോള്‍ എന്തോ എഴുതിയിട്ടുണ്ടായിരുന്നു എന്നും എന്നാല്‍ തനിക്ക് ഉള്ളടക്കം മനസ്സിലാകാത്തതിനാല്‍ അത് മാറ്റിവെച്ചു എന്നും എഫ് ഐ ആറില്‍ പറയുന്നു. വാതുവെപ്പുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ തന്റെ പിതാവ് പൊലീസിന് നല്‍കിയിരുന്നതായി അനീക്ഷ എന്നോട് പറഞ്ഞു. ഒന്നുകില്‍ വാതുവെപ്പുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി പണം സമ്പാദിക്കാം.

അല്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാതെ അവരില്‍ നിന്ന് പണം നേടാമെന്നും അവള്‍ വാഗ്ദാനം ചെയ്തു എന്നുമാണ് അമൃത ഫഡ്‌നാവിസ് പരാതിയില്‍ പറയുന്നത്. ഇതോടെ കാര്‍ നിര്‍ത്തി യുവതിയോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നും അമൃത ഫഡ്നാവിസ് പരാതിയില്‍ പറയുന്നു.

പിന്നീട് ഫെബ്രുവരി 16 ന് രാത്രി 9.30 ന് അനിക്ഷ അമൃത ഫഡ്നാവിസുമായി ഫോണില്‍ ബന്ധപ്പെട്ടു. തന്റെ പിതാവ് ഒരു കേസില്‍ പ്രതിയാണെന്നും രക്ഷിച്ചാല്‍ ഒരു കോടി രൂപ വാഗ്ദാനം നല്‍കാം എന്ന് പറഞ്ഞതായും അമൃത ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+