താഴേക്ക് പതിക്കാതെ മുകളിലേക്ക് തന്നെ തിരിച്ചു കയറുന്ന വെള്ളച്ചാട്ടം!; മനോഹര കാഴ്ചയ്ക്ക് പിന്നിലെ കാരണം
മുംബൈ: രാജ്യത്ത് പലയിടത്തും മണ്‍സൂണ്‍ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. കേരളത്തിലടക്കം പലയിടത്തും ശക്തമായ മഴയാണ് ലഭിക്കുന്നത്. ഗുജറാത്തിലും അസമിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. പലയിടത്തും ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്.
Recommended Video
എന്നാല്‍ ചില സ്ഥലങ്ങളില്‍ മണ്‍സൂണ്‍ അതിന്റെ രൗദ്രഭാവവും ആവാഹിക്കുമ്പോള്‍ മറ്റ് ചില സ്ഥലങ്ങളില്‍ നയന മനോഹരവും കുളിര്‍മയുമുള്ള കാഴ്ചയാണ് സമ്മാനിക്കുന്നത്. അത്തരമൊരു കാഴ്ചയാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിരിക്കുന്നത്.

മഴക്കാലമായാല്‍ ഏറ്റവും മനോഹരവും ചിലപ്പോള്‍ രൗദ്രവുമായ കാഴ്ചയാണ് വെള്ളച്ചാട്ടങ്ങള്‍. എന്നാല്‍ മനോഹരമായ വെള്ളച്ചാട്ടത്തിന്റെ ഒരു ദൃശ്യമാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദ പങ്കുവെച്ചിരിക്കുന്നത്. സാധാരണ മലമുകളില്‍ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന് പകരം തിരികെ പോകുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യമാണ് സുശാന്ത നന്ദ പങ്കുവെച്ചിരിക്കുന്നത്.
കാറ്റിന്റെ വേഗത ഗുരുത്വാകര്‍ഷണബലത്തിന് തുല്യവും വിപരീതവും ആയിരിക്കുമ്പോള്‍. ആ ഘട്ടത്തില്‍ ഏറ്റവും മികച്ച വെള്ളച്ചാട്ടം നാനെഘട്ടിലെ പശ്ചിമഘട്ട നിര. മഴക്കാലത്തിന്റെ ഭംഗി, എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വെള്ളച്ചാട്ടത്തില്‍ നിന്ന് വെള്ളം ഒഴുകുന്നത് വീഡിയോ കാണാം. എന്നാല്‍ വെള്ളം താഴേക്ക് ഒഴുകാതെ മുകളിലേക്ക് തന്നെ പോകുന്നതും ബാഷ്പീകരിക്കപ്പെട്ട് മേഘങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നത് പോലെയാണ് ദൃശ്യങ്ങളി നിന്ന് അനുഭവപ്പെടുന്നത്.
കാറ്റിന്റെ വേഗത തുല്യവും ഗുരുത്വാകര്‍ഷണ ബലത്തിന് വിപരീതവുമാകുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുക. സുശാന്ത് നന്ദ പങ്കുവെച്ച വീഡിയോ24,000-ലധികം പേര്‍ കാണുകയും 2,500-ലധികം പേര്‍ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
പാര്‍ട്ട് 1 ആയിട്ടുള്ളൂ.. ഇനിയും വരാനുണ്ട്; വിവാഹ നിശ്ചയ ചിത്രങ്ങളുമായി ഷംന കാസിം
താന്‍ ഈ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട് എന്നും ഭൂമിയിലെ സ്വര്‍ഗ്ഗം എന്നുമാണ് ഒരു ട്വിറ്റര്‍ യൂസറുടെ കമന്റ്. ഒരു പ്രകൃതി പ്രതിഭാസത്തിന്റെ ശാസ്ത്രീയ വിശദീകരണം എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്. പലരും അവിടേക്ക് പോകാന്‍ ആഗ്രഹിക്കുന്നു എന്ന കമന്റും പങ്കുവെച്ചിട്ടുണ്ട്.
അതേസമയം മണ്‍സൂണ്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ തെലങ്കാന, മുംബൈ, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ എം ഡി) ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications