ഇല്ല.. ഇനി ഞാന്‍ അത് ചെയ്യാതിരിക്കില്ല..; സൈറസ് മിസ്ത്രിയുടെ അപകടമരണത്തിന് പിന്നാലെ ആനന്ദ് മഹീന്ദ്ര
മുംബൈ: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത് രാജ്യത്തിന് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ സൈറസ് മിസ്ത്രിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഗുജറാത്തിലെ ഉദ്വാഡയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രാമധ്യേ ഞായറാഴ്ചയാണ് സൈറസ് മിസ്ത്രി അപകടത്തില്‍ മരിച്ചത്.
ടാറ്റ ഗ്രൂപ്പിലെ മുന്‍ സ്വതന്ത്ര ഡയറക്ടര്‍ ഡാരിയസ് പണ്ടോള്‍, ഭാര്യ അനാഹിത പണ്ടോള്‍, സഹോദരന്‍ ജഹാംഗീര്‍ പണ്ടോള്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം കാറില്‍ യാത്ര ചെയ്തത്. ഇപ്പോഴിതാ മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര സൈറസ് മിസ്ത്രിയുടെ അപകട മരണത്തിന് പിന്നാലെ ഒരു പ്രതിജ്ഞയുമായി എത്തിയിരിക്കുകയാണ്.

കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഇനി പിന്‍സീറ്റിലാണെങ്കിലും താന്‍ സീറ്റ് ബെല്‍റ്റ് ധരിക്കും എന്നാണ് ആനന്ദ് മഹീന്ദ്ര പ്രതിജ്ഞയെടുത്തിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അപകട സമയത്ത് സൈറസ് മിസ്ത്രി കാറിന്റെ പിന്‍സീറ്റിലായിരുന്നു. അദ്ദേഹം സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല എന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് ആനന്ദ് മഹീന്ദ്രയുടെ തീരുമാനം. കാറിന്റെ പിന്‍സീറ്റിലിരിക്കുമ്പോഴും എപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നു. ഒപ്പം ആ പ്രതിജ്ഞയെടുക്കാന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മള്‍ എല്ലാവരും അതിന് നമ്മളുടെ കുടുംബങ്ങളോട് കടപ്പെട്ടിരിക്കുന്നു, എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

മുംബൈ ആസ്ഥാനമായുള്ള ഗൈനക്കോളജിസ്റ്റായ അനഹിത പണ്ടോളാണ് സൈറസ് മിസ്ത്രി സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നത്. അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം. സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പണ്ടോളും പിന്‍സീറ്റിലായിരുന്നു. ഇവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല.
ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും, ആര്യാ രാജേന്ദ്രൻ-സച്ചിൻദേവ് വിവാഹ ചിത്രങ്ങൾ കാണാം

സൈറസ് മിസ്ത്രിയുടെ അപകട മരണം ഒരു ഇടവേളക്ക് ശേഷം കാറില്‍ സഞ്ചരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയാണ് വിളിച്ചോതുന്നത്. ഓടുന്ന വാഹനം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ ശരീരം അതിവേഗം മുന്നോട്ടായും. ഇതിന്റെ ഫലമായി തലയും മുഖവും ഡാഷ് ബോര്‍ഡിലും മറ്റും ഇടിക്കാതിരിക്കാനാണ് സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് പറയുന്നത്.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ കിടുക്കി, ചിരി പിന്നെ പറയേണ്ടല്ലോ

മാത്രമല്ല, സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ എയര്‍ബാഗ് പ്രവര്‍ത്തിക്കില്ല. സെന്‍സറുകളുടെ പ്രവര്‍ത്തനമാണിതിന് പിന്നില്‍. പിന്നിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ഇടണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. പിന്‍സീറ്റ് യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടത് എത്രത്തോളം പ്രധാനമണെന്നാണ് സൈറസ് മിസ്ത്രിയുടെ അപകടം വ്യക്തമാക്കുന്നത്.












Click it and Unblock the Notifications