' ഇനി ഞാൻ എൻഡിഎ വിടില്ല'; പ്രധാനമന്ത്രിയെ സന്ദർശിച്ച് നിതീഷ് കുമാർ, അണിയറിയിൽ ഒരുക്കം ആരംഭിച്ചു
ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു, ജനതാദൾ (യുണൈറ്റഡ്) പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിൽ നിന്നും പുറത്തിറങ്ങി കഴിഞ്ഞ മാസം ബി ജെ പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൽ (എൻ ഡി എ) ചേർന്നതിന് ശേഷമുള്ള അവരുടെ ആദ്യ കൂടിക്കാഴ്ച്ചയാണ് . ഇനി സഖ്യം വിടില്ലെന്നാണ് നിതീഷ് പറയുന്നത്.
പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നിതീഷ് കുമാർ ആഭ്യന്തര മന്ത്രി അമിത് ഷായേയും ബി ജെ പി അധ്യക്ഷൻ
ജെ പി നദ്ദയെയും കണ്ടു, ബീഹാറുമായി ബന്ധപ്പെട്ട നിരവധി ഭരണ, രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തതായാണ് വിവരം. ദേശീയ രാഷ്ട്രീയത്തിനൊപ്പം ഫെബ്രുവരി 12 ന് ബീഹാറിൽ നടക്കുന്ന വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിഷയമായതായാണ് വിവരം.

OC : PMO / Twitter
മൂന്ന് നേതക്കന്മാരുമായി വാജ് പേയുടെ കാലം മുതലുള്ള ബന്ധം തനിക്ക് ഉണ്ടെന്നാണ് നിതീഷ് കുമാർ പറഞ്ഞത്. 1995 ൽ ആരംഭിച്ച ബന്ധമാണത്. രണ്ട് തവണ എൻ ഡി എ സഖ്യം വിട്ട് ഞാൻ പുറത്തുപോയി. പക്ഷേ ഇനി ഞാൻ മുന്നണി വിട്ട് പോകില്ല. എപ്പോഴത്തേക്കും വേണ്ടിയാണ് ഇവിടെ ഞാൻ എത്തിയിരിക്കുന്നത്. ഞാൻ ഒരിടത്തേക്കും പോകില്ലെന്നും, നിതീഷ് പറഞ്ഞു.
2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കുമ്പോഴാണ് നിതീൽ് കുമാർ മുന്നണി മാറി വീണ്ടും എൻ ഡി എ യിൽ എത്തുന്നത്.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിൽ ബി ജെ പിയും ജെ ഡി യുവും 17 സീറ്റുകളിൽ വീതം മത്സരിച്ചപ്പോൾ ലോക് ജനശക്തി പാർട്ടി ഇപ്പോൾ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞ് ആറിലും മത്സരിച്ചു. ഇപ്പോൾ എൻ ഡി എയിൽ ബീഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയും മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹയും ഉൾപ്പെടുന്നു.
37 അംഗ ബീഹാർ മന്ത്രിസഭയിൽ നിതീഷ് ഉൾപ്പെടെ ഒമ്പത് അംഗങ്ങൾ മാത്രമാണ് ആകെ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. അതേ സമയെ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങൾ ചർച്ചയായില്ലെന്നാണ് നിതീഷ് കുമാർ പറഞ്ഞത്. അതെല്ലാം അതിന്റേതായ വഴിക്ക് നടക്കുമെന്നും തുടക്കം മുതലുള്ള കാര്യങ്ങളെല്ലാം ബി ജെ പി നേതാക്കൾക്ക് അറിയാമെന്നും നിതീഷ് പറഞ്ഞു.












Click it and Unblock the Notifications