ആരാധനകള്‍ വ്യത്യസ്തമാകാം, ലക്ഷ്യം ഒന്ന് തന്നെ..; മതസൗഹാര്‍ദ്ദ സന്ദേശവുമായി മോഹന്‍ ഭാഗവത്
ഇന്ത്യ ലോകത്തിന് മുന്നില്‍ വെക്കുന്നത് ഈ വൈവിധ്യമാണ്. പല പേരിലുള്ള ഒരാള്‍ തന്നെയാണ് എല്ലാവരേയും നയിക്കുന്നത്

ന്യൂദല്‍ഹി: വ്യത്യസ്ത തരത്തിലുള്ള ആരാധനകള്‍ ഉണ്ടെങ്കിലും എല്ലാത്തിന്റെയും ലക്ഷ്യം ഒന്ന് തന്നെയാണ് എന്ന് ആര് എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്. സംഘര്‍ഷങ്ങളുടെ ഇന്നത്തെ കാലത്ത് ആത്മീയ സത്യം സാക്ഷാത്കരിക്കാന്‍ ആളുകള്‍ സ്വീകരിച്ച വിവിധ പാതകളെ വേദങ്ങള്‍ അംഗീകരിച്ചതായി മോഹന്‍ ഭാഗവത് പറഞ്ഞു. ഈ സമയത്ത് ലോകത്തിന് ഈ ധാരണ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദുമതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായി കണക്കാക്കപ്പെടുന്ന നാല് വേദങ്ങളിലൊന്നായ സാമവേദത്തിന്റെ ഉറുദു വിവര്‍ത്തനത്തിന്റെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത് പറഞ്ഞു. വ്യത്യസ്ത ആളുകള്‍ക്ക് വ്യത്യസ്ത ആരാധനാ രീതികളുണ്ടാകാം എന്നും എന്നാല്‍ ലക്ഷ്യം ഒന്ന് തന്നെയാണെന്നാണ് മനസ്സിലാക്കേണ്ടത് എന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
ഈ വ്യത്യാസത്തിന്റെ പേരില്‍ പരസ്പരം വഴക്കിടരുത് എന്നും ഇത് എല്ലാവര്ക്കും പ്രസക്തമായ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ഇന്ത്യ മറ്റുള്ളവര്‍ക്ക് വേണ്ടി മുന്നോട്ട് വെക്കുന്നത് എന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. ഒരേ സത്യം വ്യത്യസ്ത ആളുകള്‍ക്ക് വ്യത്യസ്തമായി മനസ്സിലാക്കാന്‍ കഴിയും എന്നും മോഹന്‍ ഭാഗവത് പറഞ്ഞു. പല പേരിലുള്ള ഒരാള്‍ തന്നെയാണ് എല്ലാവരേയും നയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വിവിധ ആളുകള്‍ക്ക് വ്യത്യസ്ത പാതകളിലൂടെ ഒരു പര്‍വതത്തിന്റെ മുകളില്‍ എത്താം. മറ്റുള്ളവര്‍ തെറ്റായ വഴി സ്വീകരിച്ചുവെന്ന് അവര്‍ വിശ്വസിക്കുമെങ്കിലും, എല്ലാവരും ഒരേ ലക്ഷ്യത്തിലേക്ക് കയറുന്നത് മുകളിലുള്ള ഒരാള്‍ക്ക് കാണാനാകും എന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.
Beauty Tips with Potato: സൗന്ദര്യം കൂട്ടാന്‍ ഉരുളക്കിഴങ്ങോ..? കള്ളമല്ല, സത്യമാണ്
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications