Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആക്ഷേപിക്കുന്നവരെ നിലനിര്‍ത്തി പ്രതികരിക്കുന്നവരെ ഒഴിവാക്കുന്നു'; ചിന്മയിയുടെ അക്കൗണ്ട് പൂട്ടി ഇന്‍സ്റ്റഗ്രാം

ചെന്നൈ: ഗായിക ചിന്മയി ശ്രീപദയുടെ അക്കൗണ്ട് പൂട്ടി ഇന്‍സ്റ്റഗ്രാം. തന്റെ ബാക്ക് അപ്പ് അക്കൗണ്ടിലൂടെ ചിന്മയി ശ്രീപദ തന്നെയാണ് ആരാധകര്‍ക്കായി ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. അധിക്ഷേപം ചൊരിയുന്നവരെ നിലനിര്‍ത്തുകയും അതിന് എതിരെ ശബ്ദിക്കുന്നവരെ ഒഴിവാക്കുകയും ചെയ്യുന്ന നടപടിയാണ് ഇതെന്ന് ചിന്മയി ശ്രീപദ പറഞ്ഞു.

'അവസാനം ഇന്‍സ്റ്റഗ്രാം എന്റെ യഥാര്‍ത്ഥ അക്കൗണ്ട് നീക്കം ചെയ്തു. അധിക്ഷേപിക്കുന്നവരെ നിലനിര്‍ത്തിക്കൊണ്ട് ശബ്ദമുയര്‍ത്തുന്നവരെ ഒഴിവാക്കുന്നു, എന്നാണ് ചിന്മയി ശ്രീപദ തന്റെ ബാക്ക് അപ്പ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചത്. പുരുഷന്മാര്‍ തങ്ങളുടെ ലിംഗത്തിന്റെ ചിത്രങ്ങള്‍ ഡി എമ്മുകളില്‍ അയക്കുന്നത് പരാതിപ്പെട്ടതിനാണ് തന്റെ അക്കൗണ്ട് ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തത് എന്ന് അവര്‍ ആരോപിച്ചു.

എല്ലാം ആ ചിരിയിലുണ്ടല്ലോ; ഹണി റോസിന്റെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ

1

സോഷ്യല്‍ മീഡിയ പലപ്പോഴും പ്രത്യക്ഷത്തില്‍ വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയും, നയങ്ങളുടെ പേരില്‍ ആശ്ചര്യപ്പെടുത്തുന്ന നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നു എന്ന് അവര്‍ പറഞ്ഞു. ഡി എമ്മുകളില്‍ എനിക്ക് ചില പുരുഷന്മാര്‍ അവരുടെ ലിംഗത്തിന്റെ ചിത്രങ്ങള്‍ അയക്കുന്നത് റിപ്പോര്‍ട്ട് ചെയ്തതിന് എന്റെ അക്കൗണ്ട് ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തു എന്ന് ചിന്മയി വിശദമാക്കി.

2

കുറച്ച് കാലമായി റിപ്പോര്‍ട്ടിങ് നടക്കുന്നുണ്ട് എന്നും ഇപ്പോള്‍ എന്നെ അക്കൗണ്ട് ഉപയോഗിക്കുന്നതില്‍ നിന്ന് തടഞ്ഞിരിക്കുന്നു എന്നും ചിന്മയി ശ്രീപദ കൂട്ടിച്ചേര്‍ത്തു. എന്തായാലും, ഇതാണ് തന്റെ ബാക്ക്അപ്പ് അക്കൗണ്ട് എന്നും ചിന്മയി ശ്രീപദ ആരാധകരോടായി പറഞ്ഞു. നേരത്തെ ചിന്മയി ശ്രീപദ മീടൂ പ്രസ്ഥാനത്തിനായി സംസാരിക്കുകയും, തമിഴ് സിനിമയിലെ ചില പ്രമുഖരുടെ പേരുകള്‍ തുറന്ന് പറയുകയും ചെയ്തിരുന്നു.

3

ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചിന്മയി ശ്രീപദ സൈബര്‍ ആക്രമണത്തിന് വിധേയായിരുന്നു. എന്നാല്‍ ഗായികയ്ക്ക് പിന്തുണയുമായും ചിലര്‍ രംഗത്തെത്തിയിരുന്നു. മലയാള സിനിമയിലെ വനിത പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യു സി സിയ്ക്ക് ചിന്മയി ശ്രീപദ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തന്റെ നവജാത ഇരട്ടകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചതിനും ഗായിക വിമര്‍ശിക്കപ്പെട്ടിരുന്നു.

4

തന്റെ ഇരട്ടക്കുട്ടികളുടെ ജനനം അറിയിച്ചതിന് ശേഷം തനിക്ക് വന്ന വിദ്വേഷ സന്ദേശങ്ങളെക്കുറിച്ചും ചിന്മയി ശ്രീപദ തുറന്ന് പറഞ്ഞിരുന്നു. ഇതുകൊണ്ടാണ് താന്‍ എന്റെ ഗര്‍ഭത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സംസാരിക്കാതിരുന്നത് എന്നും അവര്‍ വ്യക്തമാക്കി. കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ അവസരത്തില്‍ വൈരം മുത്തുപോലെയാണെന്നും അവര്‍ ഇന്നുള്ളതുപോലെ എല്ലാ സൗഭാഗ്യങ്ങളോടെയും ജീവിക്കട്ടെ എന്ന് ഒരാള്‍ ട്വീറ്റ് ചെയ്തിരുന്നു.

5

ഗാനരചയിതാവ് വൈരമുത്തുവിന് എതിരെയുള്ള ചിന്മയി ശ്രീപദിന്റെ മീടു ആരോപണങ്ങള്‍ സൂചിപ്പിച്ചായിരുന്നു ഈ പ്രസ്താവന. ഇതിന് പുരോഗതിയേക്കുറിച്ചും ഫെമിനിസത്തേക്കുറിച്ചും സ്ത്രീശാക്തീകരണത്തേക്കുറിച്ചും എല്ലാം ശബ്ദിക്കുന്ന ഇന്ത്യയിലെ സാഹചര്യമിതാണ് എന്നാണ് ചിന്മയി ശ്രീപദ് മറുപടി നല്‍കിയത്. അതേസമയം ഒരു മകനും മകളുമാണ് ചിന്മയി ശ്രീപദയ്ക്ക് പിറന്നത്. ധൃപ്ത, ഷര്‍വാസ് എന്നിങ്ങനെയാണ് മക്കള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.

6

ചിന്മയി ശ്രീപാദ നിരവധി ഭാഷകളില്‍ പിന്നണി ഗാനരംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. കന്നത്തില്‍ മുത്തമിട്ടാല്‍, സാറ സാറ തുടങ്ങിയ ചിത്രങ്ങളില്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന തമിഴ് ചിത്രത്തിലെ ഒരു ദൈവം തന്ത പൂവേ.. എന്ന ഗാനത്തിന് ഏറ്റവും നല്ല ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

7

തമിഴ്‌നാട് സര്‍ക്കാരിന്റെ ഏറ്റവും നല്ല പിന്നണിഗായികയ്ക്കുള്ള പുരസ്‌കാരവും ഈ ഗാനത്തിന് ലഭിച്ചിരുന്നു. നടനും സംവിധായകനുമായ രാഹുല്‍ രവീന്ദ്രനാണ് ചിന്മയിയുടെ ഭര്‍ത്താവ്. 2014 ല്‍ ആണ് രാഹുലും ചിന്മയിയും ശ്രീപദും വിവാഹിതരായത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ടെലിവിഷന്‍ അവതാരക, റേഡിയോ ജോക്കി എന്നീ നിലകളിലും പ്രശസ്തയാണ് അവര്‍.

Recommended Video

cmsvideo
    രാഹുൽ​ഗാന്ധി വയനാട്ടിലെത്തും, മൂന്ന് ദിവസം മണ്ഡലത്തില്‍ |*Politics

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+