ഭാര്യയോട് സ്നേഹം കൂടിപ്പോയി; പ്രോത്സാഹിപ്പിക്കാൻ ചെയ്ത പണിപാളി! അധ്യാപകന്റെ കിളിപോയി

ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ സ്‌നേഹം വേണം. അത് തന്നെയാണല്ലോ വിവാഹ ജീവിതത്തെ മനോഹരമാക്കുന്നതും. എന്നാൽ ഒരു കോളേജ് അധ്യാപകൻ തന്റെ ഭാര്യയോടുള്ള സ്‌നേഹം കാരണം ചെയ്തുകൂട്ടിയ കാര്യമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഭാര്യയോട് സ്‌നേഹമൊക്കെ നല്ലതാണ് എന്നാൽ ഇത് കുറച്ച് കൂടിപ്പോയില്ലേ എന്നാണ് ആളുകൾ ചോദിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അറിയാം.\
പങ്കാളിയുടെ സ്വപ്നങ്ങൾക്കും ലക്ഷ്യങ്ങൾക്കും പിന്തുണ നൽകുന്നത് ഒരു ജീവിത പങ്കാളിയുടെ മഹത്തായ ഗുണമാണ്. പക്ഷേ ഡൽഹിയിലെ ഒരു കോളേജിലെ അധ്യാപകൻ തന്റെ പങ്കാളിയെ പിന്തുണയ്ക്കാൻ നോക്കിയപ്പോൾ അത് ആകെ കുളമായി. ഇദ്ദേഹത്തെ മികച്ച പങ്കാളിയെന്ന നിലയിൽ അദ്ദേഹത്തെ അഭിനന്ദിക്കണോ അതോ പ്രൊഫഷണലല്ലെന്ന് വിളിച്ച് പറയണോ എന്ന് ആളുകൾ ആശയക്കുഴപ്പത്തിലാണ്.
ഡൽഹി ആസ്ഥാനമായുള്ള ബിസിനസ് സ്‌കൂളിലെ അധ്യാപകനാണ് തന്റെ ഭാര്യയുടെ യൂട്യൂബ് ചാനൽ പ്രൊമോട്ട് ചെയ്തുകൊണ്ട് ഒരു ഇമെയിൽ അയച്ചു. സൗരഭ് ശർമ്മ എന്ന സോഷ്യൽ മീഡിയ ഉപയോക്താവാണ് ഇമെയിലിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചത്. അദ്ദേഹം തന്റെ ക്ലാസിലുള്ള എല്ലാവർക്കും മെയിൽ ചെയ്തു,. വൺ മൊമെന്റ് ഇൻ ടൈം" എന്ന തലക്കെട്ടിലുള്ള ഇമെയിലിൽ, തന്റെ ഭാര്യ അടുത്തിടെ പാടിയ ഒരു ഗാനത്തിന്റെ ലിങ്ക് ഡീൻ അറ്റാച്ച് ചെയ്തിട്ടുണ്ട്. കൂടാതെ, ഡീൻ തന്റെ ഭാര്യയുടെ യൂട്യൂബ് ആക്റ്റിവിറ്റികൾ നേരത്തെയും പ്രമോട്ട് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെട്ടു. ക്ലാസിൽ ഞാനിന്ന് പറഞ്ഞതുപോലെ ഭാര്യയുടെ യൂട്യൂബിന്റെ ലിങ്ക് ഷെർ ചെയ്യുന്നുവെന്നാണ് നെയിൽ പറഞ്ഞത്.
നിരവധിപേരാണ് സംഭവത്തിൽ പ്രതികരിച്ചിരിക്കുന്നത്. ട്വീറ്റ് നിരവധി പേരുടെ ശ്രദ്ധ പിടിച്ചുപറ്റി. ചിലർ ഇയാളുടെ ഭാര്യയോടുള്ള സ്‌നേഹത്തെ പ്രശംസിച്ചപ്പോൾ മറ്റുചിലർ പുരുഷന്റെ തീരുമാനത്തിൽ സന്തുഷ്ടരായിരുന്നില്ല. ഒരു ഉപയോക്താവ് പറഞ്ഞു, "സച്ചാ പ്യാർ..." മറ്റൊരാൾ മറുപടി പറഞ്ഞു, "ഇത് നിയമങ്ങൾക്ക് വിരുദ്ധമായിരിക്കാം. നിങ്ങളുടെ സ്ഥാനം ഉപയോഗിച്ച് നിങ്ങൾക്ക് വ്യക്തിപരമായ കാര്യങ്ങൾ പ്രൊമോട്ട് ചെയ്യാൻ കഴിയില്ല." എനിക്ക് ഇയാളെ മൂന്ന് ഇമെയിലാണ് അയച്ചത് എന്നാണ് ഒരാളുടെ കമന്റ്.എന്നാൽ ഒരാള എന്തിനാണ് അപമാനിക്കുന്നത് ഇങ്ങനെ ട്വീറ്റ് ചെയ്ത് എന്നാണ് ഒരാൾ അഭിപ്രായം പറഞ്ഞത്.
Hair care: കഞ്ഞിവെള്ളം ഉണ്ടെങ്കിൽ മുടി വളരും ആരേയും മോഹിപ്പിക്കും ഭംഗിയിൽ..ഇതാ ടിപ്പുകൾ












Click it and Unblock the Notifications