Get Updates
Get notified of breaking news, exclusive insights, and must-see stories!

അമരീന്ദര്‍ കട്ടക്കലിപ്പില്‍, പഞ്ചാബില്‍ ഹൈക്കമാന്‍ഡ് അനാവശ്യമായി ഇടപെടുന്നു, സിദ്ദുവിന് പിന്തുണയില്ല

ദില്ലി: പഞ്ചാബില്‍ നവജ്യോത് സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള തീരുമാനത്തെ എന്ത് വില കൊടുത്തും തടയാന്‍ അമരീന്ദര്‍ സിംഗ്. സിദ്ദു അധ്യക്ഷനായാല്‍ അത് തന്റെ അവസാനമാണെന്ന് അമരീന്ദര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൈക്കമാന്‍ഡിനെതിരെ വരെ അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്. അനാവശ്യമായി പഞ്ചാബിലെ കാര്യങ്ങളില്‍ ഇടപെടുന്നു എന്നാണ് അമരീന്ദറിന്റെ പരാതി. സോണിയക്ക് കഴിഞ്ഞ ദിവസം അമരീന്ദര്‍ അയച്ച കത്തിലാണ് ഇത്തരം കാര്യങ്ങളുള്ളത്.

1

കേരളത്തില്‍ ഇന്ന് കടുത്ത നിയന്ത്രണം: ചിത്രങ്ങള്‍

പല കാര്യങ്ങളും അമരീന്ദറിനോട് ചോദിക്കാതെയാണ് രാഹുല്‍ ഗാന്ധി പഞ്ചാബില്‍ നടപ്പാക്കുന്നത്. സര്‍വേയില്‍ അമരീന്ദറിന്റെ പോപ്പുലാരിറ്റിക്ക് വന്‍ ഇടിവ് സംഭവിച്ചുവെന്നാണ് വ്യക്തമാകുന്നത്. കോണ്‍ഗ്രസ് എളുപ്പത്തില്‍ ജയിക്കുമെന്ന് കരുതിയ പഞ്ചാബില്‍ ഇപ്പോള്‍ സ്ഥിതി തുല്യ നിലയിലാണെന്ന് സര്‍വേയില്‍ കണ്ടെത്തലുണ്ട്. കൊവിഡ് കാലത്ത് അമരീന്ദര്‍ വീട്ടില്‍ അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും, ഉദ്യോഗസ്ഥ ഭരണമാണ് പഞ്ചാബില്‍ നടന്നതെന്നും ജനങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പരാതി ഉയര്‍ന്നിരിക്കുകയാണ്.

Recommended Video

cmsvideo
    അസുഖമൊക്കെ മാറിയോ പ്രഗ്യേ..എന്നാ ഒരു ഡാൻസാ | Oneindia Malayalam

    2017ല്‍ പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ച പല കാര്യങ്ങളും ക്യാപ്റ്റന്‍ ഇപ്പോഴും നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ അഴിമതിക്കറ പുരളാത്ത എന്നാല്‍ ജനപ്രീതിയുള്ള ഒരു നേതാവ് സംസ്ഥാന അധ്യക്ഷനായി വരണമെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നത്. സര്‍വേയില്‍ സിദ്ദുവിന്റെ ജനപ്രീതി തെളിഞ്ഞ് കാണുകയും ചെയ്തു. ഇതൊക്കെ ചേര്‍ത്താണ് അമരീന്ദറിന് പ ൂട്ടിട്ടാന്‍ രാഹുല്‍ തീരുമാനിച്ചത്. എന്നാല്‍ ക്യാപ്റ്റന്‍ കടുത്ത ദേഷ്യത്തിവലാണ്. ഹൈക്കമാന്‍ഡ് പഞ്ചാബിലെ സാഹചര്യം മനസ്സിലാക്കുന്നില്ലെന്നും, നേതൃമാറ്റം ഇപ്പോള്‍ ഗുണകരമാകില്ലെന്നും ക്യാപ്റ്റന്‍ സോണിയയെ അറിയിച്ചു.

    ഹൈക്കമാന്‍ഡും പാര്‍ട്ടിയും നേതൃമാറ്റം നടത്തിയാല്‍ അനുഭവിക്കേണ്ടി വരുമെന്നും അമരീന്ദര്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ മാറ്റങ്ങള്‍ വൈകുമെന്നാണ് വ്യക്തമാക്കുന്നത്. സിദ്ദുവിനെ നിര്‍ണായക ചുമതലയില്‍ എത്തിക്കുമെന്ന കാര്യം ഉറപ്പാണ്. പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് ഇന്ന് ചണ്ഡീഗഡിലെത്തും. അമരീന്ദറിനെ റാവത്ത് കാണും. അനുനയിപ്പിക്കുക കൂടി ഈ വരവിന് ലക്ഷ്യമുണ്ട്. മന്ത്രിസഭാ പുനസംഘടന ഉടനെയുണ്ടാവും. അത് അറിയിക്കാന്‍ കൂടിയാണ് റാവത്ത് വരുന്നത്. പഞ്ചാബില്‍ സിദ്ദുവിന്റെ അനുയായികള്‍ ആഘോഷം തുടങ്ങിയതാണ് അമരീന്ദര്‍ ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്.

    ഹോട്ട് ആന്റ് ക്യൂട്ട് ലുക്കില്‍ മാളവിക മോഹനന്‍; അടിപൊളി ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+