Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ തീരുമാനം ഹൈക്കമാന്‍ഡിന്, പുനസംഘടന 28ന്, നിര്‍ണായക തീരുമാനം വരുന്നു

ദില്ലി: രാജസ്ഥാനില്‍ മന്ത്രിസഭാ പുനസംഘടന ഹൈക്കമാന്‍ഡ് തീരുമാനിക്കും. പ്രശ്‌നങ്ങളൊക്കെ പറഞ്ഞ് തീര്‍ത്തതായി അജയ് മാക്കന്‍ വ്യക്തമാക്കി. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് യാതൊരു തര്‍ക്കവും ഇല്ലെന്നും മാക്കന്‍ പറഞ്ഞു. സംസ്ഥാന തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. അജയ് മാക്കനും കെസി വേണുഗോപാലും തങ്ങളുടെ നിര്‍ദേശങ്ങള്‍ രാഹുല്‍ ഗാന്ധിയെ അറിയിക്കും. അതേസമയം എന്നാണ് മന്ത്രിസഭാ പുനസംഘടന നടക്കുകയെന്ന് അജയ് മാക്കന്‍ വ്യക്തമാക്കിയിട്ടില്ല.

1

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

അതേസമയം ജൂലായ് 28ന് മന്ത്രിസഭാ പുനസംഘടന നടക്കുമെന്നാണ് സൂചന. അജയ് മാക്കന്‍ ആ ദിവസം തന്നെ രാജസ്ഥാനിലെത്തും. നിലവില്‍ വേണുഗോപാലും മാക്കനും ദില്ലിയിലേക്ക് തിരിച്ചിരിക്കുകയാണ്. എംഎല്‍എമാരൊന്നും രാജസ്ഥാന്‍ വിട്ട് പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മന്ത്രിസഭാ പുനസംഘടന ഏത് സമയത്തും നടക്കുന്നതിനാല്‍ ദില്ലിയില്‍ അടക്കമുള്ള എംഎല്‍എമാരോട് തിരിച്ചെത്താനും നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ എംഎല്‍എമാരുടെ യോഗം ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ വിളിച്ചിരുന്നെങ്കിലും മാറ്റുകയായിരുന്നു.

യോഗത്തിലേക്ക് സച്ചിന്‍ പൈലറ്റിനെ ക്ഷണിച്ചിരുന്നില്ല. അത് മറ്റുള്ളവരെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താസര തന്നെ അത്തരമൊരു യോഗമില്ലെന്ന് അറിയിക്കുകയായിരുന്നു. ഹൈക്കമാന്‍ഡിന്റെ തീരുമാനത്തില്‍ സച്ചിന്‍ പക്ഷവും അതൃപ്തിയിലാണ്. ഗെലോട്ട് പക്ഷവും സച്ചിന്‍ പക്ഷവും തമ്മില്‍ പരസ്പരം വാക്‌പോര് നടത്തുന്നതും രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ വഷളാക്കിയിരുന്നു. അതേസമയം സച്ചിനും അദ്ദേഹത്തിനൊപ്പമുള്ള എംഎല്‍എമാരും സംസ്ഥാന അധ്യക്ഷന്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നു.

സച്ചിന്‍ എംഎല്‍എമാരുടെ യോഗത്തില്‍ മന്ത്രിസ്ഥാനത്തെ കുറിച്ചാണ് സംസാരിച്ചത്. അതേസമയം എംഎല്‍എമാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ഈ മാസം അവസാനം എത്തുമെന്നും മാക്കന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം സോണിയാ ഗാന്ധി എത്രയും പെട്ടെന്ന് പുനസംഘടന നടത്തണമെന്ന നിലപാടിലാണ്. രാഷ്ട്രീയ നിയമനം നടത്തുന്നതിന് മുമ്പ് സീനിയര്‍ നേതാക്കളുടെ നിലപാടും തേടണമെന്ന് ഗെലോട്ട് ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്.

പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി

Recommended Video

cmsvideo
    Changes in Congress leadership; Rahul Gandhi more likely to become Congress president

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+