Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിജാബ് ഹര്‍ജിയില്‍ ഇന്നും തീരുമാനമില്ല; പരീക്ഷ എഴുതാതെ വിദ്യാര്‍ഥികള്‍

ബെംഗളൂരു: ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി ഇന്നും തീര്‍പ്പ് കല്‍പ്പിച്ചില്ല. ഉച്ചയ്ക്ക് ശേഷം വാദം കേട്ട കോടതി ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു. നാളെയും വാദം തുടരും. അതേസമയം, ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ ക്ലാസില്‍ കയറ്റേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചു. ഇതോടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പഠിപ്പ് മുടങ്ങി. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാനും സമ്മതിച്ചില്ല. ഹിജാബ് അഴിച്ചാല്‍ പരീക്ഷക്കിരുത്താമെന്ന് അധ്യാപകര്‍ വ്യക്തമാക്കി. കുട്ടികള്‍ തയ്യാറായില്ല. തുടര്‍ന്ന് പരീക്ഷ എഴുതേണ്ടെന്ന് വിദ്യാര്‍ഥികള്‍ തീരുമാനിക്കുകയായിരുന്നു. ഏതാനും വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാതിരുന്നത്.

k

തട്ടമിട്ട് വരുന്നവരെ ക്ലാസില്‍ കയറ്റേണ്ട എന്നാണ് അധ്യാപകരുടെ തീരുമാനം. തലമറച്ച് വരുന്നവരെ ഗേറ്റില്‍ കാത്തുനിന്ന് അധ്യാപകര്‍ തടയുകയാണ്. തട്ടം അഴിച്ചാല്‍ ക്ലാസില്‍ കയറാമെന്നും അല്ലെങ്കില്‍ തിരിച്ചുപോകണമെന്നും അധ്യാപികമാര്‍ പറഞ്ഞു. ഇതുപ്രകാരം ചില കുട്ടികള്‍ തട്ടം അഴിച്ച് ബാഗിലിട്ട് ക്ലാസില്‍ കയറി. മടിച്ചവരെ ക്ലാസില്‍ കയറ്റിയില്ല. ചില സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ കോംപൗണ്ടില്‍ പോലും കയറ്റിയില്ല. എന്നാല്‍ ചിലയിടങ്ങളില്‍ സ്‌കൂളില്‍ കയറാന്‍ അനുവദിച്ചു. പക്ഷേ, ക്ലാസില്‍ കയറ്റിയില്ല. തട്ടമിട്ട വിദ്യാര്‍ഥികളെ പ്രത്യേകം ക്ലാസിലിരുത്തി. ഇവര്‍ക്ക് പഠിപ്പുണ്ടായിരുന്നില്ല.

ഉഡുപ്പിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ തട്ടമിട്ടവരെ പ്രത്യേകം ക്ലാസ് മുറിയിലിരുത്തി എന്ന് രക്ഷിതാക്കള്‍ എന്‍ഡിടിവിയോട് പറഞ്ഞു. എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ജില്ലാ ഉദ്യോഗസ്ഥന്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. ഹിജാബ് ഒഴിവാക്കാന്‍ വിസമ്മതിച്ച തന്റെ മകളെ പോലീസ് ഭീഷണിപ്പെടുത്തിയെന്നാണ് ഒരു രക്ഷിതാവ് ആരോപിച്ചത്.

ഇങ്ങനെ മുമ്പ് ഉണ്ടായിട്ടില്ല. ഞങ്ങളുടെ കുട്ടികളെ വേറെ ക്ലാസില്‍ ഇരുത്തുന്നു. കഴിഞ്ഞ ദിവസം അധ്യാപകര്‍ കുട്ടികളോട് ദേഷ്യപ്പെട്ടു. ഇത്തരത്തില്‍ ആദ്യമായിട്ടാണ് അധ്യാപകര്‍ പെരുമാറുന്നത്. തലമറയ്ക്കണമെന്ന് ഞങ്ങളുടെ കുട്ടികള്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് വിദ്യാഭ്യാസവും നേടണം. ഹിന്ദു വിദ്യാര്‍ഥികള്‍ പൊട്ട് തൊട്ടാണ് വരുന്നത്. ക്രൈസ്തവരായ കുട്ടികളും അവരുടെ മതപരമായ അടയാളങ്ങളോടെ എത്തുന്നു. പിന്നെ എന്തിനാണ് മുസ്ലിം കുട്ടികളെ മാത്രം തടയുന്നതെന്നും ഒരു രക്ഷിതാവ് എന്‍ഡിടിവിയോട് പറഞ്ഞു.

മൂന്ന് വര്‍ഷമായി തന്റെ മകള്‍ ഹിജാബ് ധരിച്ച് സ്‌കൂളില്‍ വരുന്നു. ഇതുവരെ പ്രശ്‌നമുണ്ടായിരുന്നില്ല. ഇപ്പോഴാണ് ഹിജാബ് അഴിച്ചാലേ ക്ലാസില്‍ കയറ്റൂ എന്ന് നിര്‍ബന്ധിക്കുന്നതെന്ന് മറ്റൊരു രക്ഷിതാവ് പ്രതികരിച്ചു. ചിലയിടങ്ങളില്‍ പോലീസുകാര്‍ ഭീഷണിപ്പെടുത്തിയ സംഭവവമാണ് രക്ഷിതാക്കള്‍ പറയുന്നത്. എന്നാല്‍ ചില സ്‌കൂളുകളില്‍ അധ്യാപകര്‍ പോലീസുകാരുടെ അടുത്തേക്ക് വിടുമെന്ന് പറഞ്ഞ് കുട്ടികളെ പരിഭ്രാന്തരാക്കിയെന്നും രക്ഷിതാക്കള്‍ പരാതിപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+