Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂള്‍ പരിസരങ്ങളില്‍ ജാഗ്രത; ഉഡുപ്പിയില്‍ 19 വരെ നിരോധനാജ്ഞ

ബെംഗളൂരു: ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്‌കൂള്‍ പരിസരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ഉഡുപ്പി ജില്ലാ ഭരണകൂടം. തിങ്കളാഴ്ച മുതല്‍ ഈ മാസം 19 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച സ്‌കൂളുകള്‍ വീണ്ടും തുറക്കുകയാണ്. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. അവധി അവസാനിച്ച് സ്‌കൂള്‍ തുറക്കുന്ന വേളയിലാണ് സംഘര്‍ഷ സാധ്യത കണക്കിലെടുത്തുള്ള മുന്നൊരുക്കങ്ങള്‍.

u

തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ 19ന് വൈകീട്ട് ആറ് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ഹൈസ്‌കൂളുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പോലീസ് മേധാവി കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തിനും സംഘര്‍ഷത്തിനും സാധ്യതയുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അഭ്യര്‍ഥന. പുതിയ ഉത്തരവ് പ്രകാരം അഞ്ചില്‍ കൂടുതല്‍ പേര്‍ സ്‌കൂള്‍ പരിസരങ്ങളില്‍ ഒരുമിച്ച് നില്‍ക്കാന്‍ പാടില്ല. പ്രതിഷേധങ്ങളും റാലികളും നിരോധിച്ചു. മുദ്രാവാക്യം വിളികളും പാടില്ല. ഗാനാലാപനമോ പ്രസംഗങ്ങളോ അനുവദിക്കുകയുമില്ല.

അതേസമയം, ഹിജാബ് നിരോധനത്തിനെതിരെ വലിയ പ്രതിഷേധമാണ് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. നിരോധനത്തിനെതിരെ ഉഡുപ്പിയിലെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. നേരത്തെ ഇടക്കാല ഉത്തരവില്‍ ഹിജാബ് വിഷയത്തില്‍ കോടതി പ്രതികരിച്ചിരുന്നില്ല. മതപരമായ വസ്ത്രങ്ങള്‍ സ്‌കൂളില്‍ ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനത്തിന് കോടതി സ്‌റ്റേ അനുവദിച്ചിട്ടില്ല. തുടര്‍ന്ന് സുപ്രീംകോടതിയിലും വിഷയം എത്തി. തിങ്കളാഴ്ച കോടതി വിഷയം പരിഗണിക്കും. അതേസമയം, തന്നെയാണ് സ്‌കൂളുകള്‍ തുറക്കുന്നതും. ഈ സാഹചര്യത്തില്‍ പ്രതിഷേധ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹിജാബ് നിരോധനത്തിന് പിന്നില്‍ ഉഡുപ്പി ബിജെപി എംഎല്‍എ കെ രഘുപതി ഭട്ട് ആണ് എന്നാണ് ചില കോണുകളില്‍ നിന്നുള്ള ആരോപണം. തനിക്ക് ഭീഷണി സന്ദേശം ലഭിച്ചുവെന്ന് എംഎല്‍എ പറഞ്ഞു. അമേരിക്ക ഉള്‍പ്പെടെയുള്ള ചില വിദേശ രാജ്യങ്ങളും വ്യക്തികളും ഹിജാബ് നിരോധനത്തിനെതിരെ രംഗത്തുവന്നു. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ട എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

അതിനിടെ ബാഗല്‍കോട്ടിലെ ഇല്‍ക്കാല്‍ ടൗണിലുള്ള സ്‌കൂൡല്‍ വിദ്യാര്‍ഥിനികള്‍ വരാന്തയില്‍ നിസ്‌കരിക്കുന്ന വീഡിയോ പുറത്തുവന്നതോടെ സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. ഹിജാബ് ധരിച്ച ആറ് കുട്ടികളാണ് നിസ്‌കരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൗലാന അസാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം.

Recommended Video

cmsvideo
    ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്ന് അമേരിക്ക

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+