ഹിമാചലില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ്; എംഎല്‍എമാരുടെ യോഗം ഇന്ന്, നിരീക്ഷകരെത്തും
ദില്ലി: ഹിമാചല്‍ പ്രദേശിലെ മികച്ച വിജയത്തിന് പിന്നാലെ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്. വളരെ ജാഗ്രതയോടെയാണ് കോണ്‍ഗ്രസ് ഓരോ നീക്കങ്ങളും നടത്തുന്നത്. ബിജെപി എപ്പോഴാണ് എംഎല്‍എമാരെ അടര്‍ത്തിയെടുക്കുക എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഇതിനിടയില്‍ ഇന്ന് എംഎല്‍എമാരുടെ യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി അതില്‍ തിരഞ്ഞെടുക്കാനാണ് സാധ്യത.
പ്രതിഭാ സിംഗ് തന്റെ പേര് ആദ്യമേ ഉയര്‍ത്തി കാണിക്കുന്നുണ്ട്. ഇവരുടെ മകനും അവരെ തന്നെയാണ് പിന്തുണച്ചിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ എംഎല്‍എമാര്‍ ആരെ പിന്തുണയ്ക്കും, അവര്‍ മുഖ്യമന്ത്രിയാവാനാണ് സാധ്യത. നേരത്തെ എംഎല്‍എമാരെ ചണ്ഡീഗഡിലേക്ക് വിളിച്ചിരുന്നുവെങ്കിലും അത് വേണ്ടെന്ന് നേതൃത്വം തന്നെ തീരുമാനിക്കുകയായിരുന്നു.

കൃത്യമായ ഭൂരിപക്ഷം കിട്ടിയതിനാല്‍ തല്‍ക്കാലം കോണ്‍ഗ്രസിന് ആശങ്കകളില്ല. പക്ഷേ അതിലും വലിയ വെല്ലുവിളിയാണ് മുഖ്യമന്ത്രി തിരഞ്ഞെടുക്കല്‍. മൂന്ന് സജീവ ക്യാമ്പുകള്‍ ഹിമാചല്‍ കോണ്‍ഗ്രസിലുണ്ട്. ഇവര്‍ മൂന്ന് പേരും ഒന്നിച്ച് നിന്നത് കൊണ്ടാണ് സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചത്.
ഷിംലയിലാണ് പുതിയ എംഎല്‍എമാരെല്ലാം ഇന്ന് യോഗം ചേരുന്നത്. ആരായിരിക്കണം നിയമസഭാ കക്ഷി നേതാവെന്നും ഇതില്‍ തീരുമാനിക്കുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാരുകളെ മാറ്റുന്ന ശീലം പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ചര്‍മം വരണ്ടുണങ്ങുന്നുണ്ടോ? എല്ലാ തരം ചര്‍മ രോഗങ്ങളും ഇലാതാക്കാന്‍ ഇതൊന്ന് ട്രൈ ചെയ്യൂ!!
അതേസമയം കോണ്‍ഗ്രസ് രണ്ട് കേന്ദ്ര നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ ഹൂഡ എന്നിവരാണ് നിരീക്ഷകര്‍. ഇവരുടെ മേല്‍നോട്ടത്തിലാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക. ഇവര്‍ക്കൊപ്പം താനും ഷിംലയിലേക്ക് യാത്ര ചെയ്യുമെന്നും, എല്ലാ എംഎല്‍എമാരോടും അവിടെയെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും രാജീവ് ശുക്ല പറഞ്ഞു.
വൈകീട്ട് മൂന്ന് മണിക്ക് ഷിംലയിലെ റാഡിസ്സണ്‍ ഹോട്ടലിലാണ് എംഎല്‍എമാരുടെ യോഗം നടക്കുന്നത്. 40 സീറ്റുകളാണ് ഹിമാചലില്‍ കോണ്‍ഗ്രസ് നേടിയിരിക്കുന്നത്. ഗുജറാത്തിലെ തോല്‍വിയുടെ ക്ഷീണം കോണ്‍ഗ്രസ് തീര്‍ത്തത് ഹിമാചലിലെ വിജയത്തോടെയാണ്.
കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെ മണ്ഡലത്തിലെ എല്ലാ സീറ്റും നേരത്തെ കോണ്‍ഗ്രസ് നേടിയിരുന്നു. ബിജെപിക്ക് ആകെ 25 സീറ്റാണ് ബിജെപിക്ക് നേടാന്‍ കഴിഞ്ഞത്. 21 സീറ്റിലെങ്കിലും വിമതരുടെ ഭീഷണി ബിജെബപിക്കുണ്ടായിരുന്നു. ഇതില്‍ രണ്ട് പേര്‍ മാത്രമാണ് വിജയിച്ചത്. പക്ഷേ പാര്‍ട്ടിയുടെ വോട്ടുകള്‍ കുറേ പിടിക്കാന്‍ ഇവര്‍ക്ക് സാധിച്ചു.
ഇത് കോണ്‍ഗ്രസ് ജയം എളുപ്പമാക്കിയിട്ടുണ്ട്. അതേസമയം പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ നേതൃത്വവും കോണ്‍ഗ്രസിന് ഗുണം ചെയ്തു. ഹിമാചലിലെ ജയത്തിന്റെ ക്രെഡിറ്റ് അവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. യുപിയിലെ തോല്‍വിയില്‍ നിന്നുണ്ടായ ക്ഷീണം മറികടക്കാനും പ്രിയങ്കയെ ഇത് സഹായിക്കും.












Click it and Unblock the Notifications