Get Updates
Get notified of breaking news, exclusive insights, and must-see stories!

അസമില്‍ ഹിമന്ത ശര്‍മ മുഖ്യമന്ത്രിയായേക്കും, സോനോവാള്‍ കേന്ദ്രത്തിലേക്ക്, അമിത് ഷായുടെ ഫോര്‍മുല

ഗുവാഹത്തി: അസമില്‍ ബിജെപിക്ക് തലവേദനയായ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമാകുന്നു. ഹിമന്ത ബിശ്വ ശര്‍മയ്ക്ക് കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചകളില്‍ മുന്‍തൂക്കം ലഭിച്ചിട്ടുണ്ട്. അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നാണ് സൂചനകള്‍. ഇതോടെ വമ്പന്‍ ട്വിസ്റ്റ് തന്നെയാണ് അസമില്‍ വന്നിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി എത്തിയവര്‍ക്ക് സാധാരണ മുഖ്യമന്ത്രി സ്ഥാനങ്ങള്‍ ബിജെപി നല്‍കാറില്ല. വലിയ പദവികള്‍ നല്‍കുമ്പോഴും മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാറില്ല. എന്നാല്‍ ഹിമന്ത ശര്‍മയുടെ കാര്യത്തില്‍ അന്തിമ തീരുമാനം വന്നിട്ടില്ല. അവസാന നിമിഷം സോനോവാള്‍ എതിര്‍ക്കുമോ എന്നാണ് അറിയാനുള്ളത്.

1

ഇന്ന് ഗുവാഹത്തിയില്‍ നിയമസഭാ കക്ഷി യോഗം നടക്കുന്നുണ്ട്. അതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നു. ഇതോടെ നേതൃത്വത്തിന് മുന്നിലേക്ക് പ്രശ്‌നങ്ങള്‍ എത്തുകയായിരുന്നു. ദില്ലിയിലെ ഉന്നത നേതാക്കള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഹിമന്ത ശര്‍മയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അമിത് ഷാ, ജെപി നദ്ദ, ബിഎല്‍ സന്തോഷ് എന്നിവര്‍ സര്‍ബാനന്ദ സോനോവാളുമായും ഹിമന്ത ശര്‍മയുമായും നിരവധി തവണ ചര്‍ച്ചകള്‍ നടത്തി. നാളെ സര്‍പ്രൈസ് ഉണ്ടാവുമെന്ന് ഹിമന്ത പറയുകയും ചെയ്തിരുന്നു.

സര്‍ബാനന്ദ സോനോവാള്‍ തന്നെ ഹിമന്ത ശര്‍മയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് സൂചന. കേന്ദ്ര നിരീക്ഷകരായി നരേന്ദ്ര സിംഗ് തോമറും അരുണ്‍ സിംഗും അസമിലുണ്ടാവും. നാളെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഉണ്ടാവുമെന്നാണ് സൂചന. തിരഞ്ഞെടുപ്പില്‍ ബിജെപി 60 സീറ്റാണ് നേടിയത്. സഖ്യകക്ഷിയായ എജിപി ഒമ്പത് സീറ്റും യുപിപിഎല്‍ ആറ് സീറ്റും നേടിയിരുന്നു. അതേസമയം സര്‍ബാനന്ദ സോനോവാളിന്റെ ഭരണമികവിലും ജനപ്രീതിയിലുമാണ് അസമില്‍ തുടര്‍ ഭരണം കിട്ടിയത് എന്ന നിലപാടിലായിരുന്നു അമിത് ഷാ. എന്നാല്‍ 50 ശതമാനം എംഎല്‍എമാരും ഹിമന്തയെ പിന്തുണച്ചതോടെ അദ്ദേഹത്തിന് നറുക്ക് വീഴുകയായിരുന്നു.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

അസമിലെ തദ്ദേശീയരായ കച്ചാരി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് സോനോവാള്‍. വലിയ സ്വാധീനം അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയിലുണ്ട്. അതേസമയം അടുത്ത കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയില്‍ സര്‍ബാനന്ദ സോനോവാള്‍ കേന്ദ്ര മന്ത്രിയാകുമെന്നാണ് സൂചന. നരേന്ദ്ര മോദിക്ക് വളരെ പ്രിയപ്പെട്ട നേതാവ് കൂടിയാണ് അദ്ദേഹം. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയ ഹിമന്തയ്ക്ക് ഈ തിരഞ്ഞെടുപ്പോടെ ജീവശ്വാസം വീണുകിട്ടിയിരിക്കുകയാണ്. നേരത്തെ പലതവണ അദ്ദേഹത്തെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാന്‍ ബിജെപി നേതൃത്വം ശ്രമിച്ചിരുന്നു. പക്ഷേ അന്നൊക്കെ ഹിമന്ത തന്നെ അത് തടഞ്ഞിരുന്നു. ഇത്തവണ മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കില്‍ ഹിമന്തയെ ദേശീയ തലത്തിലേക്ക് കൊണ്ടുവരാന്‍ അമിത് ഷാ ശ്രമിക്കുമായിരുന്നു.

വർഷിണി സൗന്ദർരാജൻ ലേറ്റസ്റ്റ് ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+