Get Updates
Get notified of breaking news, exclusive insights, and must-see stories!

അസമില്‍ ഹിമന്ത ശര്‍മ മുഖ്യമന്ത്രിയാവും, സര്‍ബാനന്ദ സോനോവാള്‍ പ്രഖ്യാപിച്ചു, എതിരില്ല

ഗുവാഹത്തി: അസമില്‍ ഹിമന്ത ശര്‍മ മുഖ്യമന്ത്രിയാവും. അദ്ദേഹത്തെ നിയമസഭാ കക്ഷി നേതാവായി ബിജെപി തിരഞ്ഞെടുത്തു. സര്‍ബാനന്ദ സോനോവാളിന് പകരക്കാരനായിട്ടാണ് അദ്ദേഹം എത്തുന്നത്. സര്‍ബാനന്ദ സോനോവാളാണ് ഹിമന്ത ശര്‍മയുടെ പേര് നിര്‍ദേശിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷ നന്ദിത ഗര്‍ലോസയും യോഗത്തിനുണ്ടായിരുന്നു. അവരും എംഎല്‍എയാണ്. കഴിഞ്ഞ സര്‍ക്കാരില്‍ രണ്ടാമനും ആരോഗ്യ മന്ത്രിയുമായിരുന്നു ഹിമന്ത ശര്‍മ. കോണ്‍ഗ്രസില്‍ നിന്ന് വന്നവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാറില്ലെന്ന കീഴ്‌വഴക്കം കൂടിയാണ് ഹിമന്തയിലൂടെ ബിജെപി തെറ്റിച്ചത്.

1

കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയില്‍ നടന്ന ചര്‍ച്ചകളില്‍ തീരുമാനമുണ്ടായിരുന്നില്ല. സര്‍ബാനന്ദ സോനോവാളിന്റെ ജനപ്രീതിയെ കുറിച്ചാണ് അമിത് ഷാ ആശങ്കപ്പെട്ടിരുന്നത്. അദ്ദേഹത്തെ മാറ്റിയാല്‍ തിരിച്ചടിയാവുമോ എന്നും ഭയമുണ്ടായിരുന്നു. തുടര്‍ ഭരണം കിട്ടിയത് സോനോവാളിന്റെ ഭരണം കൊണ്ടാണെന്ന് അമിത് ഷായ്ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെല്ലാം ബിജെപിയിലേക്ക് കൊണ്ടുവന്നത് ഹിമന്ത ശര്‍മയാണ്. കോണ്‍ഗ്രസിനെ തീര്‍ത്തും ഇല്ലാതാക്കി എന്ന് തന്നെ പറയാം. അതുകൊണ്ട് മുഖ്യമന്ത്രി പദം കിട്ടിയേ തീരു എന്നായിരുന്നു ഹിമന്തയുടെ നിലപാട്.

ഇന്ന് വൈകീട്ട് നാല് മണിക്ക് അസം ബിജെപി ഘടകം ഗവര്‍ണര്‍ ജഗദീഷ് മുഖിയെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കും. ബിജെപി സഖ്യത്തിന് 75 സീറ്റാണ് ഉള്ളത്. ബിജെപിക്ക് ഒറ്റയ്ക്ക് 60 സീറ്റ് നേടാനായി. നാളെയാണ് ഹിമന്തയുടെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ നടക്കുക. ഹിമന്ത കരുത്തനായ നേതാവായത് കൊണ്ട് മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് നല്‍കുന്നതിനോട് അമിത് ഷായ്ക്ക് ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രിമാര്‍ കരുത്തരാവുന്നത് മോദി-അമിത് ഷാ സഖ്യത്തിന് വെല്ലുവിളിയാണ്. അതുകൊണ്ട് അധികം അറിയപ്പെടാത്തവരെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കാറുള്ളത്.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

സര്‍ബാനന്ദ സോനോവാള്‍ മോദിയെയോ അമിത് ഷായെയോ വെല്ലുന്ന നേതാവല്ല. അസമില്‍ മാത്രം അറിയപ്പെടുന്ന നേതാവാണ്. അതുകൊണ്ട് നിയന്ത്രിക്കുക എളുപ്പമായിരുന്നു. മോദിയുമായി നല്ല അടുപ്പവും സോനോവാളിനുണ്ടായിരുന്നു. അതേസമയം ഹിമന്ത കരുത്തനായ നേതാവാണ്. ബിജെപിക്ക് നിയന്ത്രിക്കുക കഠിനവുമാകും. അതേസമയം സോനോവാളിനെ കേന്ദ്രത്തിലേക്ക് തിരികെ വിളിച്ച് മന്ത്രിസ്ഥാനം നല്‍കാനുള്ള ശ്രമം ബിജെപിയില്‍ നിന്നുണ്ടാവുമെന്നാണ് സൂചന. നേരത്തെ കായിക വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. അടുത്ത മന്ത്രിസഭാ പുനസംഘടനയില്‍ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം സോനോവാളും മന്ത്രിസഭയില്‍ ഇടംപിടിക്കാനാണ് സാധ്യത.

നടി പ്രിയ പ്രകാശ് വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+