കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഹുല്‍ ഗാന്ധി, ബിജെപിയുടെ ഐശ്വര്യം'; പരിഹാസവുമായി അസം മുഖ്യമന്ത്രി

Google Oneindia Malayalam News

ഗുവാഹത്തി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും ഗാന്ധി കുടുംബത്തേയും രൂക്ഷമായി വിമര്‍ശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് ഹിമന്ത ബിശ്വ ശര്‍മ്മയുടെ പരിഹാസം. അധികം വൈതാകെ ഗാന്ധിമാര്‍ മാത്രം കോണ്‍ഗ്രസില്‍ അവശേഷിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധിക്കെതിരെ പരാതി ഉന്നയിച്ച് 2015 ല്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന ഹിമന്ത ശര്‍മ്മയും സമാനമായ ഒരു കത്ത് എഴുതിയിട്ടുണ്ടെന്ന് പറഞ്ഞു. ഗുലാം നബി ആസാദിന്റെ കത്തും 2015ല്‍ ഞാന്‍ എഴുതിയ കത്തും വായിച്ചാല്‍ നിങ്ങള്‍ക്ക് ഒരുപാട് സാമ്യങ്ങള്‍ കാണാം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രശ്‌നം രാഹുല്‍ ഗാന്ധിയാണ്.

ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു; രാഹുലിനെതിരെ രൂക്ഷവിമര്‍ശനം, ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു; രാഹുലിനെതിരെ രൂക്ഷവിമര്‍ശനം, ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്

1

രാഹുല്‍ ഗാന്ധി പക്വതയില്ലാത്തവനും വിചിത്രനും പ്രവചനാതീതനുമാണെന്ന് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാര്‍ട്ടിയെ ശ്രദ്ധിക്കുന്നില്ല, അടിസ്ഥാനപരമായി, ഈ വര്‍ഷങ്ങളിലെല്ലാം അവര്‍ തന്റെ മകനെ പ്രമോട്ടുചെയ്യാന്‍ മാത്രമാണ് ശ്രമിക്കുന്നത്, പക്ഷേ അത് ഒരു വൃഥാശ്രമമാണ്.

2

അതിന്റെ ഫലമായി പാര്‍ട്ടിയോട് വിശ്വസ്തരായ ആളുകള്‍ ഓരോരുത്തരായി കോണ്‍ഗ്രസനെ ഉപേക്ഷിക്കുന്നു, അദ്ദേഹം പറഞ്ഞു. ഗാന്ധിമാര്‍ മാത്രം പാര്‍ട്ടിയില്‍ തുടരുന്ന ഒരു കാലം കോണ്‍ഗ്രസിന് വരുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു, അത് സംഭവിക്കുന്നു. രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ ബി ജെ പിക്ക് അനുഗ്രഹമാണ്, ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

3

കോണ്‍ഗ്രസിലെ എല്ലാവര്‍ക്കും ഇത് തന്നെയാണ് തോന്നിയതെന്നും രാഹുല്‍ ഗാന്ധിക്ക് ഒരു വലിയ പാര്‍ട്ടിയെ നയിക്കാനുള്ള കഴിവില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് പേജുള്ള രാജിക്കത്തില്‍ ഗുലാം നബി ആസാദ്, രാഹുല്‍ ഗാന്ധിയെ 'പക്വതയില്ലാത്തവന്‍' എന്ന് വിളിക്കുകയും പാര്‍ട്ടിയിലെ 'കണ്‍സള്‍ട്ടേറ്റീവ് മെക്കാനിസം തകര്‍ത്തു' എന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

4

സോണിയ ഗാന്ധി നാമമാത്രമായ ഒരു നേതാവായിരിക്കുമ്പോള്‍ ഒരു കൂട്ടമാളുകള്‍ പാര്‍ട്ടിയെ നയിക്കുന്നുവെന്നും എല്ലാ പ്രധാന തീരുമാനങ്ങളും എടുത്തത് രാഹുല്‍ ഗാന്ധിയോ അദ്ദേഹത്തിന്റെ സുരക്ഷാ ഗാര്‍ഡുകളും പിഎമാരും (പേഴ്സണല്‍ അസിസ്റ്റന്റുമാര്‍) ആണെന്നും അദ്ദേഹം രാജി കത്തില്‍ എഴുതിയിട്ടുണ്ട്.

ആഹാ... മികച്ച ഒരു കോമ്പിനേഷന്‍.. ഇതൊക്കെ എങ്ങനെ സാധിക്കുന്നു? ഐമയുടെ പുതിയ ചിത്രങ്ങള്‍ കണ്ടാലോ

5

വെള്ളിയാഴ്ചയാണ് കോണ്‍ഗ്രസിന് തീര്‍ത്തും അപ്രതീക്ഷിതമായ ഗുലാം നബി ആസാദിന്റെ രാജി സംഭവിച്ചത്. ആസാദ് പാര്‍ട്ടിയോട് ഇടഞ്ഞ് നില്‍ക്കുകയാണ് എങ്കിലും കോണ്‍ഗ്രസില്‍ തുടരും എന്ന പ്രതീക്ഷയായിരുന്നു എ ഐ സി സിക്ക് ഉണ്ടായിരുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം കേസില്‍ സോണിയാ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചപ്പോള്‍ ഗുലാം നബി ആസാദ് കോണ്‍ഗ്രസ് 'ഗൗരവ് യാത്ര'യില്‍ പങ്കെടുത്ത് പ്രതിഷേധത്തിന് എത്തിയിരുന്നു.

6

മാത്രമല്ല പ്രതിഷേധത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ പത്രസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ജി 23 യിലെ പ്രധാനിയായ കപില്‍ സിബല്‍ എസ് പിയിലേക്ക് കൂടുമാറിയ ശേഷം കോണ്‍ഗ്രസിന് കനത്ത തിരിച്ചടി സമ്മാനിച്ച രാജി കൂടിയായി ഗുലാം നബി ആസാദിന്റേത്. മറ്റൊരു മുതിര്‍ന്ന നേതാവായ ആനന്ദ് ശര്‍മ്മയും പാര്‍ട്ടിയുമായി നിലവില്‍ ശീതയുദ്ധത്തിലാണ്.

നിതീഷ് മുഖ്യമന്ത്രി സ്ഥാനത്ത് എത്ര നാള്‍? തേജസ്വിയുടെ പദ്ധതി എന്ത്? ബീഹാറില്‍ അവസാനിക്കാത്ത സാധ്യതകള്‍നിതീഷ് മുഖ്യമന്ത്രി സ്ഥാനത്ത് എത്ര നാള്‍? തേജസ്വിയുടെ പദ്ധതി എന്ത്? ബീഹാറില്‍ അവസാനിക്കാത്ത സാധ്യതകള്‍

English summary
Himanta Biswa Sharma severely criticized leader Rahul Gandhi and the Gandhi family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X