കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ അട്ടിമറി നടക്കുമോ? ചാണക്യ നീക്കത്തില്‍ കുലുങ്ങി ചാണക്യന്‍, മുഖ്യമന്ത്രിയില്‍ പണി

Google Oneindia Malayalam News

ഗുവാഹത്തി: അസമില്‍ ബിജെപി വലിയൊരു അട്ടിമറി പ്രതീക്ഷിക്കുന്നു. ഏത് നിമിഷവും ഇവിടെ ഹിമന്ത ബിശ്വ ശര്‍മ വലിയ പണി തരുമെന്ന ഭയത്തിലാണ് ബിജെപി. മുഖ്യമന്ത്രി സ്ഥാനത്തിനായി വലിയ മത്സരമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞെങ്കിലും ഇതുവരെ ആരാണ് മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിക്കുക പോലും അമിത് ഷായോ ജെപി നദ്ദയോ ചെയ്തിട്ടില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ നിലനില്‍പ്പ് തന്നെ ആശ്രയിച്ച് നില്‍ക്കുന്നത് ഹിമന്ത ശര്‍മയിലാണ്.

കോണ്‍ഗ്രസിലെ കൂറുമാറല്‍

കോണ്‍ഗ്രസിലെ കൂറുമാറല്‍

കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണക്കാരന്‍ അസമില്‍ ഹിമന്ത ശര്‍മയാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി എത്തിയവരെ ഒരിക്കലും ബിജെപി വലിയ സ്ഥാനങ്ങളില്‍ നിയമിക്കാറില്ല. മുഖ്യമന്ത്രി സ്ഥാനം ഒരിക്കും കോണ്‍ഗ്രസ് വിമതര്‍ക്ക് നല്‍കാറില്ല. ഹിമന്തയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. പക്ഷേ ഹിമന്ത പോരാട്ടം ദേശീയ തലത്തിലേക്ക് നയിക്കുന്നതാണ് ബിജെപിയെ ശരിക്കും വിറപ്പിക്കുന്നത്.

അസമില്‍ അട്ടിമറിയുണ്ടാവുമോ?

അസമില്‍ അട്ടിമറിയുണ്ടാവുമോ?

ഹിമന്ത ചില്ലറക്കാരനല്ലെന്ന് ബിജെപിക്ക് അറിയാം. വിജയിച്ച എംഎല്‍എമാരില്‍ 50 ശതമാനത്തിലധികം ഹിമന്തയുടെ ആളുകളാണ്. ഏത് നിമിഷവും സര്‍ക്കാരിനെ വീഴ്ത്താന്‍ ശര്‍മയ്ക്കാവും. കോണ്‍ഗ്രസാണെങ്കില്‍ എപ്പോഴും കയറി ചെല്ലാവുന്ന ഇടമാണ് ഹിമന്ത ശര്‍മയ്ക്ക്. സര്‍ബാനന്ദ സോനോവാള്‍ പക്ഷേ മുഖ്യമന്ത്രി പദം വിട്ടുകൊടുക്കാന്‍ ഒരുക്കമല്ല. ഇരുവരും പ്രത്യേകം യോഗം വരെ ചേര്‍ന്ന് കഴിഞ്ഞു. മത്സരത്തിനില്ല എന്ന പറഞ്ഞ ഹിമന്ത ശര്‍മ പക്ഷേ 24 മണിക്കൂറിനുള്ളില്‍ മനസ്സുമാറ്റിയാണ് മുഖ്യമന്ത്രി പദത്തില്‍ ഉറച്ച് നില്‍ക്കുന്നത്.

ബിജെപിയുടെ ചാണക്യന്‍

ബിജെപിയുടെ ചാണക്യന്‍

അമിത് ഷാ ഇന്ത്യ മുഴുവന്‍ തേരോട്ടം നടത്താന്‍ ബിജെപിയെ സഹായിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റിലെ ചാണക്യനാണ് അരുണാചല്‍പ്രദേശ്, ത്രിപുര, മണിപ്പൂര്‍, മേഘാലയം നാഗാലന്‍ഡ് എന്നീ സംസ്ഥാനങ്ങളൊക്കെ ബിജെപിക്കൊപ്പം പോന്നത് ഹിമന്തയുടെ ചാണക്യ തന്ത്രങ്ങള്‍ കൊണ്ടാണ്. രണ്ട് തവണ അസമില്‍ ബിജെപിക്ക് ഭരണം നേടിക്കൊടുത്തതും ഹിമന്ത ശര്‍മയാണ്. അതുകൊണ്ട് മുഖ്യമന്ത്രി പദം തന്നെ വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ ശര്‍മ എന്താണ് കൂടുതലായി നേടിയതെന്നും നേതാക്കള്‍ ചോദിക്കുന്നു.

എന്തുകൊണ്ട് സോനോവാള്‍

എന്തുകൊണ്ട് സോനോവാള്‍

അമിത് ഷാ-നരേന്ദ്ര മോദി സഖ്യത്തിന് ഏറ്റവും സ്വീകാര്യന്‍ സര്‍ബാനന്ദ സോനോവാളാണ്. അധികം അറിയപ്പെടാത്ത നേതാവാണ് സോനോവാള്‍. ഷാ-മോദി സഖ്യത്തിന് മുഖ്യമന്ത്രിമാര്‍ അധികം കരുത്തരാവുന്നത് താല്‍പര്യമില്ലാത്ത കാര്യമാണ്. ശിവരാജ് സിംഗ് ചൗഹാനും വസുന്ധര രാജ സിന്ധ്യയും അത്തരത്തില്‍ വളര്‍ന്നത് ഇവര്‍ക്ക് ഭീഷണിയാണ്. എന്നാല്‍ ഹിമന്ത ശര്‍മ അങ്ങനെയല്ല. കോണ്‍ഗ്രസിനൊപ്പം വളര്‍ന്ന് വന്നയാളാണ്. സോനോവാള്‍ ഒരിക്കല്‍ പോലും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിട്ടില്ല. കേന്ദ്ര മന്ത്രിയെന്ന നിലയിലും മോദിയുമായി അടുപ്പമുണ്ട്. മുഖ്യമന്ത്രി സ്ഥാനം ഹിമന്ത ശര്‍മയ്ക്ക് കിട്ടാനുള്ള സാധ്യത അടയ്ക്കുന്നതാണ് അതാണ്.

ബംഗാള്‍ തോറ്റതോടെ

ബംഗാള്‍ തോറ്റതോടെ

ബംഗാളില്‍ തോറ്റതോടെ ബിജെപി കേന്ദ്ര നേതൃത്വം ആകെ സമ്മര്‍ദത്തിലാണ്. അവര്‍ക്ക് ഹിമന്തയെ കൈയ്യൊഴിയാനാവില്ല. പുതുച്ചേരിക്കൊപ്പം അസം മാത്രമാണ് ബിജെപിക്ക് കിട്ടിയത്. ബംഗാള്‍ കിട്ടിയിരുന്നെങ്കില്‍ ഹിമന്ത ശര്‍മയെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുമായിരുന്നു അമിത് ഷാ. വെറുമൊരു എംപിയായി അദ്ദേഹത്തെ നിലനിര്‍ത്തുമെന്ന് ഉറപ്പാണ്. കേന്ദ്രത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ അടക്കം മന്ത്രിസ്ഥാനം കാത്ത് കിടക്കുകയാണ്. അതുകൊണ്ട് മന്ത്രിസ്ഥാനം ഉടനെ കേന്ദ്രത്തിലും കിട്ടുമായിരുന്നു. നിലവില്‍ ആരോഗ്യ മന്ത്രി സ്ഥാനം വരെ ശര്‍മയ്ക്കാണ് ഉള്ളത്. പക്ഷേ മുഖ്യമന്ത്രി സ്ഥാനം ഹിമന്തയ്ക്ക് കൂടെയുള്ളവരെ തൃപ്തിപ്പെടുത്താന്‍ ആവശ്യമാണ്. അത് ബിജെപിയെ തരിപ്പണമാക്കാനാണ് സാധ്യത.

English summary
himanta sarma a big headache for bjp, chief minister fight continues in assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X