ഹിമാചൽ തിരഞ്ഞെടുപ്പ് ഫലം; തിയോഗിൽ വിജയം ആവർത്തിക്കാൻ സിപിഎം, മുന്നേറി രാകേഷ് സിൻഹ
ദില്ലി: ഹിമാചൽ പ്രദേശിലെ തിയോഗ് മണ്ഡലത്തിൽ സി പി എം സ്ഥാനാർത്ഥിയുടെ മുന്നേറ്റം. രാകേഷ് സിൻഹയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് സി പി എം അധികാരത്തിലുള്ള ഏക മണ്ഡലമാണ് തിയോഗ്.
2017 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ രാകേഷ് സിൻഹ തന്നെയാണ് ഇവിടെ വിജയിച്ചത്. 24 വർഷത്തിന് ശേഷമായിരുന്നു ഹിമാചല്‍ നിയമസഭയിലേക്ക് സി പി എമ്മിന് ഒരു അംഗത്തെ വിജയിപ്പിക്കാന്‍ സാധിച്ചത്. രാകേഷ് സിൻഹയ്ക്ക് ലഭിച്ചത് 24,791 വോട്ടുകളായിരുന്നു. ബി ജെ പി സ്ഥാനാർത്ഥിയായ രാകേഷ് വർഷ 22,808 വോട്ടുകളും ലഭിച്ചു. കോൺഗ്രസിന്റെ ദീപക് രാഹോറിന് 9,101 വോട്ടുകൾ മാത്രമാണ് അന്ന് നേടാൻ സാധിച്ചത്.

കഴിഞ്ഞ തവണ കോൺഗ്രസിലെ ചേരിപോരാണ് തിയോഗിൽ സി പി എമ്മിന്റെ വിജയത്തിന് വഴിവെച്ചത്. എന്നാൽ ഇത്തവണ മണ്ഡലത്തിൽ ശക്തമായ ത്രികോണ പോരാട്ടമില്ല. അതേസമയം 11 സീറ്റിലാണ് സംസ്ഥാനത്ത് ഇത്തവണ സി പി എം മത്സരിച്ചത്. 2017 ന് മുമ്പ് 1993 ലായിരുന്നു സംസ്ഥനത്ത് സി പി എം വിജയിച്ചത്. അന്നും രാകേഷ് സിൻഹ തന്നെയായിരുന്നു സി പി എമ്മിന് വേണ്ടി വിജയിച്ചത്
അതേസമയം സംസ്ഥാനത്ത് കോൺഗ്രസും ബി ജെ പിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. വോട്ടെണ്ണൽ പുരോഗമിക്കവെ ബി ജെ പി 34 സീറ്റിലും കോൺഗ്രസ് 31 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ഫോട്ടോഫിനിഷിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ കുതിരക്കച്ചവട നീക്കം ഒഴിവാക്കാനായി എം എൽ എമാരെ രാജസ്ഥാനിലേക്ക് മാറ്റാനുള്ള തന്ത്രങ്ങൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ഇരു ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications