Get Updates
Get notified of breaking news, exclusive insights, and must-see stories!

സെബി ചെയർപേഴ്‌സണ് അദാനി ഗ്രൂപ്പുമായുള്ള ബന്ധം; ഹിൻഡൻബർഗ് വെളിപ്പെടുത്തലിൽ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ ഓഹരി കൃത്രിമവുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ അലയൊലികൾ അവസാനിക്കുന്നതിന് മുൻപ് തന്നെ സെബി ചെയർപേഴ്‌സണെ പ്രതിക്കൂട്ടിലാക്കിയ ഹിൻഡൻബർഗ് റിപ്പോർട്ട് വഴിയൊരുക്കിയിരിക്കുന്നത് വൻ പ്രതിപക്ഷ പ്രതിഷേധത്തിന്. സെബി ചെയർപേഴ്‌സണ് എതിരെയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ കക്ഷികൾ ആഞ്ഞടിച്ചത്, അന്വേഷണവും ആവശ്യപ്പെടുന്നുണ്ട്.

അദാനി ഗ്രൂപ്പിനെതിരെ സെബി നടത്തിയ അന്വേഷണം പുകമറയിൽ ആണെന്നും അതുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഉടൻ ദുരീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അദാനി ഓഹരി കുംഭകോണം അന്വേഷിക്കാനുള്ള സെബിയുടെ വിചിത്രമായ വിമുഖത സുപ്രീം കോടതി വിദഗ്‌ധ സമിതിയുടെ ശ്രദ്ധയിൽ പതിഞ്ഞിട്ടുണ്ടന്ന് മുതിർന്ന കോൺഗ്രസ് നേതാവും, പാർട്ടി ജനറൽ സെക്രട്ടറിയുമായ ജയറാം രമേശ് പറഞ്ഞു.

sebimadhabibuchjairam

വിദേശ ഫണ്ടുകളുടെ യഥാർത്ഥ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട റിപ്പോർട്ടിംഗ് ആവശ്യകതകൾ 2018ൽ സെബി ലഘൂകരിക്കുകയും 2019ൽ പൂർണ്ണമായും ഇല്ലാതാക്കുകയും ചെയ്‌തതായി കമ്മിറ്റി സൂചിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഇതൊക്കെയും മാർക്കറ്റ് റെഗുലേറ്റർ തെറ്റ് ചെയ്‌തുവെന്ന സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം പറയുന്നു.

'കടുത്ത പൊതുജന സമ്മർദത്തെത്തുടർന്ന്, അദാനി മുന്നേറ്റത്തിന് ശേഷം, സെബിയുടെ ബോർഡ് 2023 ജൂൺ 28ന് കർശനമായ റിപ്പോർട്ടിംഗ് നിയമങ്ങൾ വീണ്ടും അവതരിപ്പിക്കുകയായിരുന്നു. സംശയാസ്‌പദമായ 13 ഇടപാടുകൾ അന്വേഷിക്കുന്നതായി 2023 ഓഗസ്‌റ്റ് 25ന് അവർ വിദഗ്‌ധ സമിതിയെ അറിയിച്ചു. എന്നിട്ടും അന്വേഷണങ്ങൾ ഫലം കണ്ടില്ല.' ജയറാം രമേശ് ചൂണ്ടിക്കാട്ടി.

കാവൽക്കാരെ നോക്കാൻ ആരുണ്ടെന്നും അദ്ദേഹം ഒരു എക്‌സ് പോസ്‌റ്റിലൂടെ ചോദിച്ചു. പാർലമെന്റ് സമ്മേളനം പെട്ടെന്ന് പിരിച്ചുവിട്ടത് എന്താണെന്ന് ബോധ്യമായി എന്നും അദ്ദേഹം പറയുകയുണ്ടായി. ആഗസ്‌റ്റ് 12-ന് വൈകുന്നേരം വരെ സഭയിൽ ഇരിക്കാനാണ് അറിയിപ്പ് ലഭിച്ചത്. എന്നാൽ പെട്ടെന്ന് ആഗസ്‌റ്റ് 9ന് ഉച്ചയ്ക്ക് തന്നെ സമ്മേളനം നിർത്തിവച്ചു. എന്തുകൊണ്ടെന്ന് ഇപ്പോൾ നമുക്കറിയാം' ജയറാം രമേശ് കൂട്ടിച്ചേർത്തു.

മറ്റ് പ്രതിപക്ഷ പാർട്ടികളും കടുത്ത ആരോപണവുമായി രംഗത്തുണ്ട്. സെബി ചെയർപേഴ്‌സൺ പോലും അദാനി ഗ്രൂപ്പിലെ നിക്ഷേപകയാണ് എന്നായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ പ്രതികരണം. സിബിഐ, എൻഫോഴ്‌സ്‌മെന്റ് എന്നിവയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ഈ ഏജൻസികൾ സെബി ചെയർപേഴ്‌സണ് എതിരെ അന്വേഷണം നടത്തുമോയെന്ന് ചോദിച്ചു.

കൂടാതെ ശിവസേന യുബിടി വിഭാഗം നേതാക്കളായ പ്രിയങ്ക ചതുർവേദി, ആനന്ദ് ദുബെ എന്നിവരും സെബി ചെയർപേഴ്‌സണും സർക്കാരിനും എതിരെ വിമർശനം ശക്തമാക്കി. അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ സെബി കൃത്യമായി മറുപടി നൽകാതിരുന്നതിന്റെ കാരണം ഇപ്പോൾ വ്യക്തമായെന്നായിരുന്നു പ്രിയങ്ക ചതുർവേദിയുടെ പ്രതികരണം.

അതേസമയം, സെബി ചെയർപേഴ്‌സൺ മാധവി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ ഷെൽ കമ്പനികളിൽ നിക്ഷേപം ഉണ്ടെന്ന ഗുരുതര ആരോപണമാണ് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് ഏറ്റവും ഒടുവിൽ പുറത്തുവിട്ടിരിക്കുന്നത്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് കാരണമായിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+