24 മണിക്കൂര്‍ ഹിന്ദു-മുസ്ലീം വിദ്വേഷം പ്രചരിപ്പിക്കുന്നത് ശ്രദ്ധ തിരിക്കാന്‍; തുറന്നടിച്ച് രാഹുല്‍
ദില്ലി: രാജ്യത്ത് മതവിദ്വേഷം പടര്‍ത്തുന്നത്, യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് വഴിതിരിച്ച് വിടാനെന്ന് രാഹുല്‍ ഗാന്ധി. ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം. രാജ്യത്ത് ഹിന്ദു-മുസ്ലീം വിദ്വേഷം 24 മണിക്കൂറും പ്രചരിപ്പിക്കുന്നുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ മതപരമായ പ്രശ്‌നങ്ങളെ ഉപയോഗിച്ച് വിദ്വേഷം പടര്‍ത്തുകയാണെന്നും, അതൊരു ആയുധമായി ഉപയോഗിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ഭാരത് ജോഡോ യാത്ര ചെങ്കോട്ടയിലെത്തിയപ്പോള്‍ രാഹുല്‍ നടത്തിയ പരാമര്‍ശത്തിലാണ് ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചത്. ഹിന്ദു-മുസ്ലീം വിദ്വേഷം പ്രചരിപ്പിക്കുന്നത്, രാജ്യത്തെ യഥാര്‍ത്ഥത്തില്‍ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും രാഹുല്‍ ആരോപിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും ഇന്ന് രാവിലെ യാത്രയുടെ ഭാഗമായി. പിന്നീട് നടന്‍ കമല്‍ ഹാസനും യാത്രയിലേക്ക് എത്തി. യാത്ര ചെങ്കോട്ടയ്ക്ക് അടുത്തെത്താറായപ്പോഴാണ് കമല്‍ഹാസന്‍ യാത്രയില്‍ പങ്കെടുക്കാനെത്തിയത്.
2800 കിലോമീറ്ററുകളോ ഈ യാത്രയുടെ ഭാഗമായി ഞാന്‍ നടന്നു. എന്നാല്‍ ഞാന്‍ ഇതുവരെ ഒരു വിദ്വേഷവും കണ്ടില്ല. എന്നാല്‍ ടിവി ഒന്ന് തുറന്ന് നോക്കിയാല്‍ ഞാന്‍ കാണുന്നത് അക്രമങ്ങളാണെന്നും രാഹുല്‍ പറഞ്ഞു.
Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
അതേസമയം നിരവധി പേര്‍ തന്നോട് യാത്രയുടെ ഭാഗമാകരുതെന്ന് പറഞ്ഞുവെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. രാഹുലിനൊപ്പം നടക്കുന്നത് രാഷ്ട്രീയ അബദ്ധമായി മാറുമെന്ന് പറഞ്ഞതായും കമല്‍ പറഞ്ഞു.
ഞാന്‍ എന്നോട് തന്നെ ആ നിനിമിഷം ചോദിച്ചു, രാജ്യത്തിന് എന്നെ ആവശ്യമുള്ള സമയമാണിത്. അങ്ങനെയാണ് എന്റെ ഉള്ളിലെ ശബ്ദം എന്നോട് തന്നെ പറഞ്ഞത്. രാജ്യത്തെ ഒന്നിപ്പിക്കാനാണ് എന്നോട് പറഞ്ഞത്, അല്ലാതെ തകര്‍ക്കാനല്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. അതേസമയം രാഷ്ട്രീയ സഖ്യത്തെ കുറിച്ച് കമല്‍ സംസാരിച്ചില്ല.
മാധ്യമങ്ങള്‍ ഞങ്ങളുടെ സുഹൃത്തുക്കളാണ്. പക്ഷേ അവര്‍ യാഥാര്‍ത്ഥ്യം എന്താണെന്ന് കാണിക്കുന്നില്ല. അവര്‍ക്ക് പിന്നില്‍ നിന്ന് ആരോ നിയന്ത്രിക്കുന്നത് കൊണ്ടാണിത്. എന്നാല്‍ ഈ രാജ്യം ഒന്നാണ്. എല്ലാവര്‍ക്കും ഇവിടെ സൗഹാര്‍ദത്തോടെ ജീവിക്കേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു.
സോണിയ മാസ്‌കും ധരിച്ചാണ് യാത്രയില്‍ നടക്കാനെത്തിയത്. അതേസമയം ഭാരത് ജോഡോ യാത്ര തടയാനായി ഓരോ കാര്യങ്ങള്‍ കേന്ദ്രം ഉന്നയിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി രാഹുലിന് കത്തയച്ച സാഹചര്യത്തിലായിരുന്നു പ്രതികരണം.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ യാത്ര മാറ്റിവെക്കണമെന്നായിരുന്നു ആരോഗ്യ മന്ത്രി കത്തില്‍ പറഞ്ഞിരുന്നത്. യാത്ര അടുത്ത ദിവസം തന്നെ വലിയൊരു ഇടവേളയെടുക്കും. അതിന് ശേഷം പഞ്ചാബിലാണ് വീണ്ടും യാത്ര പുനരാരംഭിക്കുക. തുടര്‍ന്ന് അവിടെ നിന്ന് ജമ്മു കശ്മീരിലേക്ക് യാത്ര നീളും. അവിടെയാണ് സമാപനം.












Click it and Unblock the Notifications