കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുക്കള്‍ മതം മാറുന്നത് വലിയ തെറ്റ്, സ്വാര്‍ത്ഥ താല്‍പര്യം,തുറന്നടിച്ച് ആര്‍എസ്എസ് അധ്യക്ഷന്‍

Google Oneindia Malayalam News

ദില്ലി: ഹിന്ദുക്കള്‍ മതംമാറുന്നതിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. വിവാഹത്തിന് വേണ്ടി മതംമാറുന്നവര്‍ ചെയ്യുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇതെല്ലാം അവര്‍ ചെയ്യുന്നത്. കാരണം ഹിന്ദു കുടുംബങ്ങള്‍ അവരുടെ കുട്ടികള്‍ക്ക് മതത്തെയും പരമ്പരാഗത രീതികളെയും കുറിച്ചുള്ള മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുന്നില്ലെന്നും ഭാഗവത് തുറന്നടിച്ചു. എങ്ങനെയാണ് മതം മാറ്റം നടക്കുന്നത്? നമ്മുടെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും മറ്റ് മതത്തെ എങ്ങനെയാണ് സ്വീകരിക്കുക? ഇതെല്ലാം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ്. വിവാഹം പോലുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ മതം മാറുന്നതെന്നും ഭാഗവത് പറഞ്ഞു.

ബിഗ് ബോസില്‍ സര്‍പ്രൈസ്, ഷോയില്‍ നിന്ന് പിന്‍വാങ്ങി ട്രാന്‍സ്‌ജെന്‍ഡര്‍ മത്സരാര്‍ത്ഥി, കാരണം ഇതാണ്ബിഗ് ബോസില്‍ സര്‍പ്രൈസ്, ഷോയില്‍ നിന്ന് പിന്‍വാങ്ങി ട്രാന്‍സ്‌ജെന്‍ഡര്‍ മത്സരാര്‍ത്ഥി, കാരണം ഇതാണ്

1

ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ തെറ്റാണ്. എന്നാല്‍ നമ്മള്‍ കുട്ടികളെ ശരിക്കും ഇക്കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ടോ? വീടുകളില്‍ നിന്ന് കുട്ടികള്‍ക്ക് മതത്തിന്റെയും സംസ്‌കാരത്തിന്റെയും മൂല്യങ്ങള്‍ പഠിപ്പിച്ച് കൊടുക്കാന്‍ എല്ലാവരും തയ്യാറാവണം. ഹിന്ദുവെന്നതില്‍ അഭിമാനം കൊണ്ടുവരാന്‍ നമ്മള്‍ ശ്രമിക്കണം. നമ്മുടെ മതത്തിനും പരമ്പരാഗത രീതികളെയും ബഹുമാനിക്കണം. ആരെങ്കിലും അതിനെ ചോദ്യം ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് മറുപടി നല്‍കണം. ഒരിക്കലും അതില്‍ ആശയക്കുഴപ്പമുണ്ടാവാന്‍ പാടില്ല. അതേസമയം ലവ് ജിഹാദിനെതിരെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും നിയമം കൊണ്ടുവരുന്ന സമയത്താണ് ഭാഗവത് ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്.

അതേസമയം ബിജെപി ലവ് ജിഹാദ് നിയമം കൊണ്ടുവന്നത് ആര്‍എസ്എസിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രണയത്തിന്റെ പേരില്‍ വിവാഹം കഴിച്ച് മതം മാറ്റുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ആര്‍എസ്എസ് പരിപാടികളില്‍ എപ്പോഴും പുരുഷന്മാര്‍ മാത്രമാണ് എത്തുന്നത്. അത് വലിയൊരു പ്രശ്‌നമാണ്. ഇന്ത്യന്‍ കുടുംബ പാരമ്പര്യത്തെയും അത് സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെയും മോഹന്‍ ഭാഗവത് എടുത്ത് പറഞ്ഞു. ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. എന്നാല്‍ എപ്പോഴൊക്കെ ആര്‍എസ്എസ് പരിപാടികള്‍ നടത്തുന്നുണ്ടോ, അപ്പോഴൊക്കെ പുരുഷന്‍മാര്‍ മാത്രമാണ് വരാറുള്ളത്.

സമൂഹത്തെ മുഴുവന്‍ സംഘടിപ്പിക്കുകയാണെങ്കില്‍ അതില്‍ 50 ശതമാനം സ്ത്രീകളുണ്ടാവുമെന്നും ഭാഗവത് പറയുന്നു. ഇന്ത്യ സ്വന്തം സമ്പത്ത് എല്ലാവരുമായും പങ്കിട്ടിരുന്നു. മുഗളന്മാര്‍ വരുന്നതിന് മുമ്പ് ഒരുപാട് സമ്പത്ത് നമുക്കുണ്ടായിരുന്നു. ഒന്നാം നൂറ്റാണ്ട് മുതല്‍ 17ാം നൂറ്റാണ്ട് വരെ നമ്മള്‍ അതിസമ്പന്നരായിരുന്നു. അതിന് ശേഷം മുഗളന്മാര്‍ നമ്മളെ കൊള്ളയടിച്ചു. ആ സമയം ലോകത്തെ തന്നെ സാമ്പത്തിക ഭദ്രതയുള്ള രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. സുവര്‍ണ പക്ഷി എന്ന് ഇന്ത്യയെ വിശേഷിപ്പിക്കപ്പെട്ടിരുന്നത് അതുകൊണ്ടാണ്. അതേസമയം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികള്‍ എന്താണ് കാണുന്നതെന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും ഭാഗവത് പറഞ്ഞു.

പച്ചപ്പില്‍ തിളങ്ങി അനാര്‍ക്കലി മരയ്ക്കാര്‍; പുതിയ ഫോട്ടോഷൂട്ട് കിടിലമെന്ന് ആരാധകര്‍

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എല്ലാ വിധ കാര്യങ്ങളും വരാറുണ്ട്. മാധ്യമങ്ങളില്‍ വരുന്നതെല്ലാം കുട്ടികള്‍ക്കും നമ്മുടെ രീതികള്‍ക്കും ചേര്‍ന്നതല്ല. വീട്ടിലിരുന്ന് കൊണ്ട് എന്ത് കാണണം, എന്ത് കാണരുത് എന്ന് കുട്ടികളെ നാം പഠിപ്പിക്കേണ്ടതുണ്ടെന്നും ഭാഗവത് പറയുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യയുടെ കുടുംബ ബന്ധങ്ങളെ കുറിച്ചാണ് പഠിക്കുന്നത്. ഈ മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ഉണ്ട്. ജനങ്ങളെ അടിമകളാക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ചൈനയിലേക്ക് കറുപ്പാണ് കൊണ്ടുവന്നത്. യുവാക്കള്‍ കറുപ്പിന് അടിമകളായതോടെ പാശ്ചാത്യ നാടുകള്‍ ചൈന ഭരിച്ചു. നമ്മുടെ രാജ്യത്തും ഇത് നടക്കുന്നുണ്ട്. മയക്കുമരുന്ന് എവിടെ നിന്ന് വരുന്നുവെന്നും, അതിലൂടെ ആര്‍ക്കാണ് വനേട്ടുണ്ടാക്കുന്നതെന്നും നമുക്ക് കാണാന്‍ സാധിക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. അതേസമയം മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം ബിജെപിയുടെ രാഷ്ട്രീയ പ്രചാരണത്തിന് പിന്തുണ നല്‍കി കൊണ്ടുള്ളതാണ്.

മയക്കുമരുന്ന് വിതരണം ചെയ്തത് ബോളിവുഡ് നടന്മാര്‍, ഹോളിവുഡ് നടന്മാരും, ആര്യന് കിട്ടിയത് ഇങ്ങനെമയക്കുമരുന്ന് വിതരണം ചെയ്തത് ബോളിവുഡ് നടന്മാര്‍, ഹോളിവുഡ് നടന്മാരും, ആര്യന് കിട്ടിയത് ഇങ്ങനെ

Recommended Video

cmsvideo
ശോഭ സുരേന്ദ്രന്‍ ഔട്ട്; മെട്രോമാന്‍ ഇന്‍..ചെയ്തത് കൊടും ചതി | Oneindia Malayalam

English summary
hindus converting to other religion is mistaka and selfish says rss chief mohan bhagwat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X