ഏകാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഏക നേതാവ്, ചരിത്രം രാഹുലിനെ ഓര്‍മിക്കുമെന്ന് മെഹബൂബ!!
ശ്രീനഗര്‍: രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ചരിത്രം രാഹുല്‍ ഗാന്ധിയെ എപ്പോഴും ഓര്‍ത്തിരിക്കുമെന്ന് മെഹബൂബ പറഞ്ഞു. നിങ്ങള്‍ക്ക് ഇഷ്ടമുള്ള അത്ര രാഹുല്‍ ഗാന്ധിയെ പരിഹസിച്ചോളൂ. എന്നാല്‍ സത്യം വിളിച്ച് പറയാന്‍ തയ്യാറായ ഒരേയൊരു രാഷ്ട്രീയ നേതാവാണ് അദ്ദേഹം. ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ട ചില ചങ്ങാത്ത മുതലാളിമാരുടെ കൈകളിലാണെന്ന് സത്യമാണ്. ഇപ്പോഴത്തെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ ശബ്ദിച്ച നേതാവെന്ന നിലയില്‍ ചരിത്രം എപ്പോഴും രാഹുലിനെ ഓര്‍ത്തിരിക്കുമെന്നും മെഹബൂബ പറഞ്ഞു.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയെ എല്ലാവരും തള്ളിക്കളയുന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹത്തെ അഭിനന്ദിച്ച് മെഹബൂബ തന്നെ രംഗത്ത് വന്നിരിക്കുന്നത്. കര്‍ഷക സമരം അടക്കം നടക്കുമ്പോള്‍ അതിന്റെ മുന്‍നിരയില്‍ നില്‍ക്കാതെ വിദേശത്തേക്ക് പോയ രാഹുലിന് ഒട്ടും ഗൗരവമില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ രാഹുല്‍ തുടര്‍ച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിക്കാറുണ്ട്. എന്നാല്‍ മറ്റ് നേതാക്കള്‍ രാഹുലിനെ പിന്തുണയ്ക്കാറില്ല. ഇതിനിടയിലാണ് മെഹബൂബയുടെ നിര്‍ണായക പിന്തുണ വന്നിരിക്കുന്നത്.
അതേസമയം മറ്റൊരു ട്വീറ്റില്‍ കേന്ദ്ര ഏജന്‍സികളെയും മെഹബൂബ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ അവര്‍ തീറ്റിപോറ്റുന്ന കേന്ദ്ര ഏജന്‍സിയെ കര്‍ഷക സമരങ്ങള്‍ക്കെതിരെ ഉപയോഗിക്കുകയാണെന്ന് മെഹബൂബ ആരോപിച്ചു. ദേശീയ അന്വേഷണ ഏജന്‍സി ഇപ്പോള്‍ കര്‍ഷക യൂണിയനുകള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. സത്യം വിളിച്ച് പറഞ്ഞ കശ്മീരികള്‍ക്കെതിരെയും ഇത് പ്രയോഗിച്ചിരുന്നു. അതാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് നേരെ ഉപയോഗിക്കുന്നതെന്നും മെഹബൂബ പറഞ്ഞു. നേരത്തെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ എന്‍ഐഎ നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെയാണ് മെഹബൂബ രംഗത്തെത്തിയത്.
മെഹബൂബയുടെ പ്രശംസ പ്രതിപക്ഷ നിരയില്‍ രാഹുലിന് പിടിച്ചുനില്ക്കാന് ഒരവസരം കൂടി നല്‍കുന്നതാണ്. കര്‍ഷക സമരങ്ങളുടെ മുന്‍നിരയിലേക്ക് കഴിഞ്ഞ ദിവസം രാഹുല്‍ എത്തിയിരുന്നു. അതേസമയം കോണ്‍ഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് പ്രഖ്യാപിച്ച കാര്യങ്ങളാണ് ഇപ്പോള്‍ തങ്ങള്‍ നടപ്പാക്കുന്ന കാര്‍ഷിക നിയമത്തില്‍ ഉള്ളതെന്ന് ബിജെപി പറയുന്നു. കോണ്‍ഗ്രസ് ഇപ്പോള്‍ അതേ നയങ്ങളെ തന്നെയാണ് എതിര്‍ക്കുന്നതെന്നും ബിജെപി ആരോപിച്ചു.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications