ഐസിസിന്‍റെ വല്യേട്ടന്‍മാര്‍ വരുന്നു ഇന്ത്യയിലേക്ക്, ലക്ഷ്യം ഇസ്ലാമിക രാഷ്ട്രം
ലോകമെങ്ങും ഐസിസ് ക്രൂരതയെപ്പറ്റിയോര്‍ത്ത് ഞെട്ടുകയാണ്. ഇന്നും (ഫെബ്രുവരി 16) ഐസിസുകാര്‍ നടത്തിയ കൂട്ടക്കൊലയുടെ വാര്‍ത്ത നമ്മെ ഞെട്ടിച്ചിരുന്നു. അത്രമാത്രം ഭീതി പടര്‍ത്തുന്ന ഒരു ക്രൂര സംഘടനയായി ഐസിസ് മാറിക്കഴിഞ്ഞു. എന്നാല്‍ വീണ്ടും ഞെട്ടാന്‍ തയ്യാറായിക്കോളൂ. ഐസിസുകാരെക്കാള്‍ ക്രൂരന്മാര്‍ വരുന്നു ലോകത്തെ പിടിച്ചടക്കാന്‍ . ഹിസ്ബ് ഉത് തഹ്രീര്‍.
ഐസിസിനെക്കാള്‍ ഭീകരമാണ് ഹിസ്ബ് ഉത് തഹ്രീര്‍ എന്നാണ് അമേരിയ്ക്കന്‍ ഏജന്‍സികള്‍ പറയുന്നത്. തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പടരുന്നതായി അമേരിയ്ക്ക മുന്നറിയിപ്പ് നല്‍കുന്നു . ഇസ്ലാമിക് സ്റ്റേറ്റ് സിറിയയിലും ഇറാഖിലും ലിബിയയിലുമാണ് കൂട്ടക്കുരുതി നടത്തുന്നതെങ്കില്‍ ഹിസ്ബ് ഉത് തഹ്രീര്‍ ഇന്ത്യയിലും കൂട്ടക്കൊല നടത്തുമെന്നാണ് ഏജന്‍സികള്‍ പറയുന്നത് .

രാഷ്ട്രീയ നേതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവരെ തങ്ങളിലേയ്ക്ക് അടുപ്പിച്ച ശേഷം അജണ്ട നടപ്പക്കാനാണ് സംഘടനുടെ പദ്ധതി . ബംഗ്ളാദേശിലാണ് സംഘടനയ്ക്ക് ശക്തമായ വേരോട്ടമുള്ളത്. ഇന്ത്യയിലും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിയ്ക്കാനാണ് നീക്കം . നിലവില്‍ കാര്യമായ ആക്രമണമൊന്നും നടത്തുന്നില്ലെങ്കിലും ഐസിസുകാരെക്കാള്‍ ഭീകരരാകാന്‍ സാധ്യതയുള്ളവരാണ് ഈ ഭീകര സംഘടനയിലുള്ളവര്‍ .












Click it and Unblock the Notifications