അമിത് ഷാ ചര്‍ച്ചയ്ക്ക് വിളിച്ചു; സമരം തുടരാന്‍ കര്‍ഷകരുടെ തീരമാനം...
ന്യൂഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചര്‍ച്ചയ്ക്ക് വേണ്ടി അഞ്ചംഗ സമിതിയെ കര്‍ഷകര്‍ തീരുമാനിച്ചു. നിലവില്‍ സമരം തുടരാനാണ് തീരുമാനം. ചര്‍ച്ച നടക്കവെ തന്നെ മറുഭാഗത്ത് സമരം തുടരും. സമരത്തിന്റെ ഭാവി സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാനാണ് ഇന്ന് കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ സിംഘുവില്‍ യോഗം ചേര്‍ന്നത്. വിവാദമായ കാര്‍ഷികര പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ സമരം തുടരരുത് എന്ന് സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. താങ്ങുവില പ്രഖ്യാപിക്കുക, സരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക, നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വെക്കുന്നത്.

വെള്ളിയാഴ്ച രാത്രിയാണ് അമിത് ഷാ വിളിച്ചത്. നിയമം പിന്‍വലിച്ചിട്ടുണ്ട്. സമരം സമരത്തില്‍ പരിഹാരം കാണാനുള്ള ശ്രമത്തിലാണ്. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണം. ഇതിന് വേണ്ടി കര്‍ഷകരുടെ ഒരു കമ്മിറ്റി വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇന്നത്തെ യോഗത്തില്‍ ഒരു കമ്മിറ്റിയെ തീരുമാനിച്ചത് എന്ന് സമര നേതാവ് യുധാവില്‍ സിങ് പറഞ്ഞു. സര്‍ക്കാരുമായുള്ള ചര്‍ച്ച ഉടന്‍ നടക്കും. ഇതിന്റെ അവലോകനം ഡിസംബര്‍ ഏഴിന് നടത്തും. നേതാക്കള്‍ക്കിടയില്‍ അനുരജ്ഞനം ആയാല്‍ സമരത്തില്‍ നിന്ന് പിന്‍മാറുമെന്നും യുധാവില്‍ സിങ് പറഞ്ഞു. സംയുക്ത കിസാന്‍ മോര്‍ച്ച വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒട്ടേറെ ആവശ്യങ്ങളാണ് സമരക്കാര്‍ സര്‍ക്കാരിന് മുമ്പില്‍ വച്ചിരിക്കുന്നത്. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ റദ്ദാക്കണം, താങ്ങുവില ഉറപ്പ് നല്‍കണം, സമരത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം, വൈദ്യുതി ബില്ലുകള്‍ റദ്ദാക്കണം... തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്ന് കൃഷി മന്ത്രി നരേന്ദ്ര തോമര്‍ ആവശ്യപ്പെട്ടു. ഇനിയും സമരം തുടരുന്നതില്‍ അര്‍ഥമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, ന്യായവില സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നതാണ് കര്‍ഷകര്‍ സമരം തുടരാന്‍ കാരണം. കര്‍ഷകരുടെ പ്രധാന ആവശ്യങ്ങളിലൊന്ന് താങ്ങുവില പുനസ്ഥാപിക്കണമെന്നതാണ്.
ജഗജില്ലി സ്‌റ്റൈലില്‍ ഗ്രേസ് ആന്റണി!! റേഷന്‍ അരി വാങ്ങാനെത്തിയതാണോ ചേച്ചി എന്ന് കമന്റ്
കഴിഞ്ഞാഴ്ചയാണ് പ്രധാനമന്ത്രി കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കുമെന്ന് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നിയമങ്ങള്‍ വീണ്ടും നടപ്പാക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.












Click it and Unblock the Notifications