Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ അമിത് ഷായുടെ വന്‍ പ്രഖ്യാപനം; സംസ്ഥാന പദവി പുനഃസ്ഥാപിക്കും, പക്ഷേ അതിന് മമ്പ്...

ശ്രീനഗര്‍: രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞത്. കശ്മീരിന്റെ പ്രത്യേക പദവിയും ഒഴിവാക്കി. കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഉമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇന്ന് വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.

കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ അതിന് മുമ്പ് ചില കാര്യങ്ങള്‍ ചെയ്തുകഴിയേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞു. കശ്മീരിന്റെ സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്താന്‍ വേണ്ടിയാണ് അമിത് ഷാ എത്തിയത്. തിങ്കളാഴ്ചയാണ് അദ്ദേഹം മടങ്ങുക. കശ്മീരിന്റെ സംസ്ഥാന പദവി സംബന്ധിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ...

1

ആദ്യം മണ്ഡല പുനര്‍നിര്‍ണയം നടക്കണം. ലോക്‌സഭാ-നിയമസഭാ മണ്ഡലങ്ങള്‍ പുനര്‍ നിര്‍ണയിക്കും. അതിന് ശേഷം തിരഞ്ഞെടുപ്പ് നടക്കും. അതുകഴിഞ്ഞാണ് സംസ്ഥാന പദവി കശ്മീരിന് പുനഃസ്ഥാപിക്കുക എന്ന് അമിത് ഷാ പറഞ്ഞു. കശ്മീരിലെ യുവാക്കളോട് സൗഹൃദം സ്ഥാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. അതേസമയം, കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്ന കാര്യം അമിത് ഷാ പറഞ്ഞില്ല.

2

മണ്ഡല പുനര്‍ നിര്‍ണയം എന്തിന് നിര്‍ത്തിവെക്കണമെന്ന് അമിത് ഷാ ചോദിച്ചു. കശ്മീരിനെ കേന്ദ്ര സര്‍ക്കാര്‍ രണ്ടാക്കി വിഭജിച്ചിരുന്നു. കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയാണ് ചെയ്തത്. തുടര്‍ന്നാണ് മണ്ഡലങ്ങളുടെ പരിധി നിര്‍ണയം ആലോചിച്ചത്. അടുത്ത വര്‍ഷം മണ്ഡല പുനര്‍നിര്‍ണയം ആരംഭിക്കും.

3

കശ്മീരില്‍ തീവ്രവാദം കുറഞ്ഞിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. സൈനികര്‍ക്ക് നേരെ കല്ലെറിയുന്നത് ഇപ്പോള്‍ കാണാനില്ല. കശ്മീരിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഞാന്‍ കശ്മീരില്‍ എത്തുന്നത്. ഇത് എനിക്ക് ഏറെ സന്തോഷമുള്ള സമയമാണെന്നും അമിത് ഷാ പറഞ്ഞു.

4

സുരക്ഷാ കാര്യങ്ങളുടെ അവലോകന യോഗങ്ങള്‍ കഴിഞ്ഞാല്‍ യൂത്ത് ക്ലബ്ബുകള്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. കര്‍ഫ്യൂവും ഇന്റര്‍നെറ്റ് നിരോധനവും ജനങ്ങള്‍ ചോദ്യം ചെയ്യുകയാണ്. നേരത്തെ കര്‍ഫ്യൂ ഇല്ലായിരുന്നോ. എത്ര ആളുകള്‍ മരിച്ചുവീണു. കശ്മീരികളെ സംരക്ഷിക്കാനാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതെന്നും അമിത് ഷാ പറഞ്ഞു.

ജയപ്രിയയെ ചേര്‍ത്ത് നിര്‍ത്തി ചിത്രങ്ങള്‍; പ്രതിശ്രുത വധുവിനെ പരിചയപ്പെടുത്തി നടന്‍ വിശാഖ് നായര്‍

5

മൂന്ന് കുടുംബങ്ങളാണ് കശ്മീരിനെ 70 വര്‍ഷം ഭരിച്ചത്. എന്നിട്ട് എങ്ങനെ 40000 പേര്‍ മരിച്ചുവെന്നും അമിത് ഷാ ചോദിക്കുന്നു. എല്ലാ പഞ്ചായത്തിലും യൂത്ത് ക്ലബ്ബ് രൂപീകരിക്കാന്‍ കശ്മീര്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ ക്ലബ്ബുകള്‍ക്കും 25000 രൂപ വീതം നല്‍കും. 150 യൂത്ത് ക്ലബ്ബുകള്‍ക്ക് സഹായം നല്‍കി. അവര്‍ കായിക മേഖലകളില്‍ സജീവമാണ്. 4500 യൂത്ത് ക്ലബ്ബുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 4229 എണ്ണം ഗ്രാമങ്ങളില്‍ നിന്നാണെന്നും അമിത് ഷാ പറഞ്ഞു.

6

അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കശ്മീരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 700ഓളം പേരെ കസ്റ്റഡിയിലെടുത്തു. പൊതുസുരക്ഷാ നിയമ (പിഎസ്എ) പ്രകാരം അറസ്റ്റ് ചെയ്തവരെ ജയിലിലേക്ക് മാറ്റി. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന രഹസ്യറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്. തീവ്രവാദി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയത്തിലുള്ളവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ ശ്രീനഗറിന് പുറത്തുള്ള ജയിലുകളിലേക്ക് മാറ്റി.

വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം സാമന്തയുടെ യാത്ര; കൂടെ ആരെന്ന് അറിയുമോ? ചിത്രങ്ങള്‍

7

പൊതുസുരക്ഷാ നിയമ പ്രകാരം കശ്മീരില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരമുണ്ട്. രണ്ട് വര്‍ഷം വരെ ഇവരെ വിചാരണ കൂടാതെ കസ്റ്റഡിയില്‍ വയ്ക്കാം. തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ വേഗത്തില്‍ കൈമാറണമെന്ന് കശ്മീര്‍ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്താലായും അറിയിക്കണമെന്നാണ് നിര്‍ദേശം. വിവരങ്ങള്‍ അറിയിക്കാന്‍ ഫോണ്‍ നമ്പറുകള്‍ പോലീസ് പരസ്യപ്പെടുത്തി. 2019 ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം എടുത്തുമാറ്റിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+