മൃതദേഹം വിട്ടുനൽകാൻ 50,000 രൂപ ആവശ്യപ്പെട്ട് ആശുപത്രി ജീവനക്കാരൻ; തെരുവിൽ ഭിക്ഷയാചിച്ച് വൃദ്ധദമ്പതികൾ
പാട്ന: ആശുപത്രിയിൽ നിന്ന് മകന്റെ മൃതദേഹം വിട്ടുകിട്ടാനായി ന ഗരത്തിലെ തെരുവുകളിൽ ഭിക്ഷയാചിച്ച് വൃദ്ധദമ്പതികൾ. ബീഹാറിലെ സമസ്തിപൂരിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മകന്റെ മൃതദേഹം വിട്ടുനൽകാൻ 50,000 രൂപ നൽകണമെന്ന് ആശുപത്രി ജീവനക്കാരൻ ആവശ്യപ്പെട്ടെന്നും ഇതിനെ തുടർന്നാണ് നിവർത്തിയില്ലാതെ ഭിക്ഷയെടുക്കാൻ തീരുമാനിച്ചത് എന്നും ഈ ദമ്പതികൾ പറയുന്നു. കാഴ്ചക്കാരുടെ കണ്ണ് നിറക്കുന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്.
കൈയ്യിലിരിക്കുന്ന തോർത്ത് നീട്ടി കാണുന്നവരോടെല്ലാം പണം യാചിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. "കുറച്ച് കാലം മുമ്പ് എന്റെ മകനെ കാണാതായിരുന്നു. ഇപ്പോൾ, എന്റെ മകന്റെ മൃതദേഹം സമസ്തിപൂരിലെ സദർ ആശുപത്രിയിൽ ഉണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. മകന്റെ മൃതദേഹം വിട്ടുനൽകാൻ ആശുപത്രി ജീവനക്കാരൻ 50,000 രൂപ ആവശ്യപ്പെട്ടു. ഞങ്ങൾ പാവങ്ങളാണ്. ഈ തുക എങ്ങനെ അടക്കും?" മരിച്ചയാളുടെ പിതാവ് മഹേഷ് താക്കൂർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

അതേ സമയം തെറ്റിദ്ധാരണ മൂലം ആണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായതെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) വിനയ് കുമാർ റായ് പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണിതെന്നുെ അദ്ദേഹം ആരോപിച്ചു. സംഭവം വിവാദമായതോടെ അധികൃതർ വിശദമായ അന്വേഷണം നടത്തി. "കാര്യങ്ങൾ തെറ്റായി പ്രതിപാദിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. മൃതദേഹം പോലീസ് കസ്റ്റഡിയിലാണെന്നും 72 മണിക്കൂറിന് മുമ്പ് വിട്ടുനൽകേണ്ടതില്ലെന്നും 50,000 രൂപ നൽകിയാലും മൃതദേഹം വിട്ടുനൽകാൻ കഴിയില്ലെന്നും മോർച്ചറി ജീവനക്കാർ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഈ പ്രസ്താവന വീട്ടുകാർ തെറ്റായി മനസ്സിലാക്കിയതാണ് വിവാദങ്ങൾ ഉണ്ടാകാൻ കാരണം" എഡിഎം പറഞ്ഞു.
കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സമസ്തിപൂർ സിവിൽ സർജൻ ഡോ എസ് കെ ചൗധരി ബുധനാഴ്ച പറഞ്ഞിരുന്നു. "ഞങ്ങൾ തീർച്ചയായും ഈ വിഷയത്തിൽ കർശനമായ നടപടിയെടുക്കും. ഉത്തരവാദികളെന്ന് കണ്ടെത്തിയവരെ വെറുതെ വിടില്ല." എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരിൽ ഭൂരിഭാഗവും കരാറിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ ഇവർക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി ജീവനക്കാർ ഇത്തരത്തിൽ പണം ആവശ്യപ്പെടുന്നുണ്ടെന്ന് പല രോ ഗികളും ബന്ധുക്കളും പരാതിപ്പെട്ടിട്ടുണ്ട്. വീഡിയോ വൈറലായതിനെ തുടർന്ന് നിവരധിപേർ ആശുപത്രിക്കെതിരെ വിമർശനവുമായി രം ഗത്ത് വന്നിരുന്നു.
ബോൾഡ് ആന്റ് ബ്യൂട്ടി, അതാണ് സ്വാസിക... ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications