ആരോഗ്യ ഭാഗ്യയും മോദി കെയറും തമ്മിലുള്ള വ്യത്യാസമെന്ത്.. ഗുണങ്ങള്‍ ഒരുപടി മുന്നില്‍!!
ദില്ലി: മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് യോജനയ്ക്ക് മുമ്പ് കര്‍ണാടക സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയായിരുന്നു ആരോഗ്യ കര്‍ണാടക അഥവാ ആരോഗ്യ ഭാഗ്യ എന്ന പദ്ധതി. രാജ്യത്ത് ഏറ്റവുമധികം ഗുണഭോക്താക്കളുള്ള പദ്ധതിയായിരുന്നു ഇത്. എന്നാല്‍ മോദി സര്‍ക്കാരിന്റെ പദ്ധതി ഇതില്‍ നിന്ന് അടിമുടി മാറിയുള്ളതാണ്. അതിലുപരി കുറഞ്ഞ പ്രീമിയവും ആശുപത്രി സേവനവും വര്‍ധിക്കുകയും ചെയ്യും. കര്‍ണാടക സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയുടെ ഫലം സംസ്ഥാനത്തെ ആറരക്കോടി ജനങ്ങള്‍ക്ക് ലഭിക്കുമെന്നാണ് അവകാശവാദം. എന്നാല്‍ ഇതുവരെ ഇത് നല്ല രീതിയില്‍ നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം ഇതില്‍ ജനങ്ങള്‍ അടയ്‌ക്കേണ്ട തുക വളരെ ഉയര്‍ന്നതാണ്. എല്ലാവരില്‍ നിന്നും ഒരേപോലെ പണം ഈടാക്കുന്ന രീതി സാധാരണക്കാര്‍ക്ക് ഒരിക്കലും ഫലപ്രദമാവില്ല.

അതേസമയം രാജ്യത്തെ എല്ലാ പ്രമുഖ ആശുപത്രികളിലും ചികിത്സ ലഭിക്കുന്നു എന്നതാണ് മോദി കെയറിന്റെ ഏറ്റവും വലിയ നേട്ടം. മറ്റൊന്ന് കുറഞ്ഞ തുക വര്‍ഷത്തില്‍ പ്രീമിയമായി അടച്ചാല്‍ മതിയെന്നാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചേര്‍ന്നാണ് ഇതിന്റെ തുക അടയ്ക്കുക. ഈ രണ്ട് പദ്ധതികളും ഒരുമിച്ച് കൊണ്ടുപോകുമെന്നായിരുന്നു കര്‍ണാടക പറഞ്ഞിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി കര്‍ണാടക നടപ്പിലാക്കില്ലെന്നാണ് സൂചന. പക്ഷേ ഇത് സംസ്ഥാനത്തിന് വലിയ നഷ്ടത്തിന് കാരണമാകും. നഗരമേഖലകളില്‍ താമസിക്കുന്നവര്‍ക്ക് വര്‍ഷം 700 രൂപയാണ് കര്‍ണാടകയിലെ പദ്ധതികള്‍ പ്രകാരം നല്‍കേണ്ടത്. ഗ്രാമീണ മേഖലയില്‍ ഇത് 300 രൂപയാണ്. 2 ലക്ഷം വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുക. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ച് ലക്ഷം രൂപയാണ്.












Click it and Unblock the Notifications