• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഐഎസ്ആർഒയുടെ ചരിത്രം; നെഹ്രുവിന്‍റെ പേര് ഒഴിവാക്കാൻ ആസൂത്രിത ശ്രമം, വിക്കിപീഡിയയില്‍ 80 തിരുത്ത്

തിരുവനന്തപുരം: '1964 മരിച്ച നെഹ്രു എങ്ങനെ 1969 ല്‍ ഐഎസ്ആര്‍ഐ സ്ഥാപിച്ചു' കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പലരും ഉന്നയിക്കുന്ന ഒരു സംശയമാണ്. പ്രധാനമായും സംഘപരിവാര്‍ അനുകൂലികളാണ് ഈ ചോദ്യത്തിന് പിന്നില്‍.

അന്ന് ഞാന്‍ പറഞ്ഞത് പോലെ പ്രഖ്യാപിക്കാന്‍ പിണറായിക്ക് ധൈര്യമുണ്ടോ? വെല്ലവിളിച്ച് ഉമ്മന്‍ചാണ്ടി

ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് എംഎല്‍എ വി ടി ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ട്രോളായിരുന്നു ഈ ചോദ്യത്തിന് പിന്നിലെ പ്രധാന ഹേതു .

പ്രതിമയുണ്ടാക്കി കളിക്കാതെ ഐഎസ്ആര്‍ഒ ഉണ്ടാക്കിയ ജവഹര്‍ലാല്‍ നെഹ്‌റുവിന് നന്ദി എന്നായിരുന്നു വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ്. നെഹ്രു 1964 മരണപ്പെട്ടെങ്കിലും ഐഎസ്ആര്‍ഓ സ്ഥാപിതമവുന്നതില്‍ അദ്ദേഹത്തിന് വ്യക്തമായ പങ്കുണ്ടെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്.

ഐഎസ്ആർഒ

ഐഎസ്ആർഒ

ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ നിലവില്‍ വരുന്നത് 1969 ഓഗസ്റ്റിലാണെങ്കിലും അതിന്‍റെ ആദ്യപതിപ്പായ ഇൻകോസ്പാർ(INCOSPAR) രൂപംകൊണ്ടതടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നത് നെഹ്രു അധികാരത്തിലിരിക്കെയാണ്.

ചുമതലപ്പെടുത്തിയത്

ചുമതലപ്പെടുത്തിയത്

1961നാണ് ഇന്ത്യയിലെ ബഹിരാകാശ ഗവേഷണം ഔപചാരികമായി തുടക്കം കുറിച്ചത്. അന്നാണ് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ നേതൃത്വത്തിലുളള കേന്ദ്ര സർക്കാർ ബഹിരാകാശ ഗവേഷണങ്ങളെക്കുറിച്ച് പഠിക്കാനായി ആണവോർജവകുപ്പിനെ ചുമതലപ്പെടുത്തിയത്.

വിക്രം സാരഭായി

വിക്രം സാരഭായി

അക്കാലത്ത് ഹോമി ജെ. ഭാഭയായിരുന്നു ആണവോര്‍ജ വകുപ്പിന്റെ തലവന്‍. 1962-ല്‍ വിക്രം സാരഭായിയെ ഡയറക്ടറാക്കി ഇന്‍കോസ്പാര്‍ എന്ന സമിതി രൂപീകരിച്ചു. ഇന്‍കോസ്പാറിന്‍റെ കീഴിലാണ് 1963 നവംബര്‍ 21-ന് തുമ്പയില്‍ നിന്നും ആദ്യ റോക്കറ്റ് വിക്ഷേപിച്ചത്.

1969-ൽ

1969-ൽ

1969-ൽ ഇന്‍കോസ്പാര്‍ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിക്ക് കീഴിലുള്ള ഒരു ഉപദേശക സമിതിയാക്കി മാറ്റി. കൂടാതെ ISRO-ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇന്ദിരാഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി. ബഹിരാകാശവകുപ്പിന് രൂപം നല്‍കിയ ഇന്ദിരാഗാന്ധി ഐ എസ് ആര്‍ഒയെ ആ വകുപ്പിനു കീഴിലാക്കി.

നെഹ്രുവും ഐഎസ്ആര്‍ഒയും

നെഹ്രുവും ഐഎസ്ആര്‍ഒയും

നെഹ്രുവും ഐഎസ്ആര്‍ഒയും തമ്മിലുള്ള ബന്ധം വ്യക്തമാണെങ്കിലും പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് രാജ്യത്തിന്‍റെ ശാസ്ത്ര നേട്ടങ്ങളില്‍ യാതൊരു ബന്ധവും ഇല്ലെന്ന് സ്ഥാപിച്ചെടുക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് നടക്കുന്നത്.

ആസൂത്രിത നീക്കം

ആസൂത്രിത നീക്കം

ഇതിന്‍റെ ഭാഗമായാണ് നെഹ്രുവും ഐഎസ്ആര്‍ഒയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഓണ്‍ലൈന്‍ ചരിത്ര രേഖകളും വിക്കിപീഡിയ പേജുകളും തിരുത്താന്‍ ആസൂത്രിത നീക്കം നടത്തുന്നത്. ഇത് വ്യക്തമാക്കുന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ പ്രസ്താവന

പ്രധാനമന്ത്രിയുടെ പ്രസ്താവന

ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ നിരവധി പ്രാവശ്യമാണ് ഐഎസ്ആര്‍ഒയുടെ വിക്കിപീഡിയ പേജില്‍ എഡിറ്റിങ് നടന്നിരിക്കുന്നത്.

ആസൂത്രിത ശ്രമം

ആസൂത്രിത ശ്രമം

ചില പേരുകളും വിവരങ്ങളും തിരുത്താൻ നീക്കം നടന്നിട്ടുള്ളതായി വിക്കിപീഡിയ ഹിസ്റ്ററി നോക്കിയാൽ വ്യക്തമാവും. കഴിഞ്ഞ 48 മണിക്കൂറിനിടെ എന്‍പതോളം തിരുത്തലുകളാണ് വിക്കിപീഡിയയിലല്‍ നടന്നിരിക്കുന്നത് . പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിന്റെ പേര് ഐഎസ്ആര്‍ഒയുടെ പേജില്‍ നിന്ന് നീക്കം ചെയ്യാനും ആസൂത്രിത ശ്രമം നടക്കുന്നുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
how nehru constitute isro after his death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X