നരേന്ദ്ര സ്വാമി നരേന്ദ്ര മോദിയായി..... സിദ്ധരാമയ്യക്കും നാക്കുപിഴ!! പ്രധാനമന്ത്രിക്ക് പ്രശംസ!!
മോദിയെ അബദ്ധത്തില്‍ പ്രശംസിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള വാക്‌പോര് കനത്ത് കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസും ബിജെപിയുമാണ് ഒന്നിനൊന്ന് കനത്ത വാക്കുകള്‍ പരസ്പരം ഉപയോഗിക്കുന്നത്. ഇതിനിടയില്‍ സ്വാഭാവികമായും ചില അബദ്ധങ്ങളും സംഭവിക്കാറുണ്ട്. ഇത്തവണ അത്തരമൊരു അബദ്ധം പറ്റിയിരിക്കുന്നത് സാക്ഷാല്‍ സിദ്ധരാമയ്യക്ക് തന്നെയാണ്. സ്വന്തം സ്ഥാനാര്‍ത്ഥിയെ പുകഴ്ത്തുന്നതിനിടയില്‍ അറിയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയിരിക്കുകയാണ് സിദ്ധരാമയ്യ. സ്വന്തം സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര സ്വാമിയെ പുകഴ്ത്തുന്നതിനിടയിലാണ് സിദ്ധരാമയ്യക്ക് അബദ്ധം പറ്റിയിരിക്കുന്നത്.

എല്ലാ ഗ്രാമങ്ങളിലും റോഡ് പണി നടക്കുന്നതും ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതും താമസിക്കാന്‍ വീട് ലഭ്യമായതും എല്ലാം നരേന്ദ്ര മോദിയും ഞാനും ചേര്‍ന്നാണ് ഇവിടെ നടപ്പാക്കിയത്. ഇങ്ങനെയായിരുന്നു സിദ്ധരാമയ്യയുടെ പ്രസ്താവന. എന്തായാലും സിദ്ധരാമയ്യയുടെ അബദ്ധം പെട്ടെന്ന് തന്നെ നരേന്ദ്ര സ്വാമിക്ക് മനസിലായി. പെട്ടെന്ന് തന്നെ അദ്ദേഹം ഇടപെടുകയും ചെയ്തു. ഇതോടെ സിദ്ധരാമയ്യ പെട്ടെന്ന് തിരിത്തുകയും ചെയ്തു. ക്ഷമിക്കണം നരേന്ദ്ര മോദി നരേന്ദ്ര സ്വാമി. മോദി എന്ന് അറിയാതെ വന്ന് പോയതാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. പ്രധാനപ്പെട്ട വാക്ക് നരേന്ദ്രയാണ്. ഒരു നരേന്ദ്ര കര്‍ണാടകയിലാണ്. മറ്റൊന്ന് ഗുജറാത്തിലും. നരേന്ദ്ര മോദി വെറും മിഥ്യയാണ്. യാഥാര്‍ത്ഥ്യം നരേന്ദ്ര സ്വാമിയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഇതോടെ റാലിക്കായി എത്തിയിരുന്നവര്‍ക്കിടയില്‍ കൂട്ടച്ചിരിയാണ് ഉയര്‍ന്നത്. നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും സമാനരീതിയിലുള്ള അബദ്ധം പറ്റിയിരുന്നു. യെദ്യൂരപ്പയെ പുകഴ്ത്തുന്നതിനിടയില്‍ കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരിയിരുന്നു യെദ്യൂരപ്പയുടേത് എന്നായിരുന്നു അമിത് ഷായ്ക്ക് സംഭവിച്ച് നാക്കുപിഴ. അടുത്തിടെ വിരമിച്ച സുപ്രീം കോടതി ജഡ്ജി പറഞ്ഞതാണെന്ന രീതിയിലായിരുന്നു അമിത് ഷാ ഇങ്ങനെ. യഥാര്‍ത്ഥത്തില്‍ സിദ്ധരാമയ്യ സര്‍ക്കാരിനെ വിമര്‍ശിക്കാനായിരുന്നു അമിത് ഷാ ഉദ്ദേശിച്ചിരുന്നത്. യെദ്യൂരപ്പ പാര്‍ട്ടി അധ്യക്ഷന്‍ പോലും തള്ളിയെന്നും ഇതിനെ പരിഹസിച്ച് സിദ്ധരാമയ്യ പറഞ്ഞിരുന്നു.












Click it and Unblock the Notifications