പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചോ..? ഓണ്‍ലൈനായി പരിശോധിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം
ന്യൂദല്‍ഹി: പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി അടുത്ത് കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 31 ന് അകം എല്ലാവരും പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും എന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നിങ്ങളുടെ പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്നത് എങ്ങനെയാണ് പരിശോധിക്കേണ്ടത് എന്ന് നോക്കാം.
പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടില്ല എങ്കില്‍ 1000 രൂപ പിഴയൊടുക്കണം. എന്നാല്‍ ഈ സേവനവും മാര്‍ച്ച് 31 വരെ മാത്രമെ ഉള്ളൂ. പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. https://www.incometax.gov.in/iec/foportal/ എന്ന ലിങ്ക് ഉപയോഗിച്ച് ആദായനികുതി ഇ-ഫയലിംഗ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

ഈ പേജിന്റെ ഇടതുവശത്തുള്ള 'ക്വിക്ക് ലിങ്കുകള്‍' ക്ലിക്ക് ചെയ്യുക.അപ്പോള്‍ കാണുന്ന 'ലിങ്ക് ആധാര്‍ സ്റ്റാറ്റസ്' എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇനി കാണുന്ന ബോക്സില്‍ നിങ്ങളുടെ 10 അക്ക പാന്‍ കാര്‍ഡ് നമ്പറും 12 അക്ക ആധാര്‍ കാര്‍ഡ് നമ്പറും നല്‍കുക. തുടര്‍ന്ന് 'വ്യൂ ലിങ്ക് ആധാര്‍ സ്റ്റാറ്റസ് എന്നതില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് കാണിക്കും.
ആധാര്‍ ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍, അതിനായി ആവശ്യമായ നടപടികള്‍ നിങ്ങള്‍ സ്വീകരിക്കണം. നിങ്ങളുടെ ആധാര്‍ മറ്റേതെങ്കിലും പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും നിങ്ങളുടെ പാന്‍ മറ്റ് ചില ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും അവ ഡീലിങ്ക് ചെയ്യാന്‍ അധികാരപരിധിയിലുള്ള ഉദ്യോഗസ്ഥരെ ബന്ധപ്പെടേണ്ടി വന്നേക്കാം. പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മെസേജ് വരും.
പാന്‍-ആധാര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ പ്രവര്‍ത്തനരഹിതമായ പാന്‍ കാര്‍ഡ് ഉപയോഗിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ല. മാത്രമല്ല തീര്‍പ്പാക്കാത്ത റിട്ടേണുകള്‍ പ്രോസസ്സ് ചെയ്യില്ല. പ്രവര്‍ത്തനരഹിതമായ പാന്‍കാര്‍ഡുകള്‍ക്ക് തീര്‍പ്പാക്കാത്ത റീഫണ്ടുകള്‍ നല്‍കാനാവില്ല. എല്ലാത്തരം സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ ഒരു നിര്‍ണായക കെവൈസി ആയാണ് കണക്കാക്കി വരുന്നത്.
എങ്ങനെയാണ് പിഴയോട് കൂടി .പാന്‍-ആധാര്‍ ലിങ്ക് ചെയ്യുന്നത് എന്ന് നോക്കാം. ഇ-ഫയലിംഗ് പോര്‍ട്ടല്‍ ഹോം പേജ് സന്ദര്‍ശിച്ച് ക്വിക്ക് ലിങ്ക് വിഭാഗത്തിലെ ലിങ്ക് ആധാറില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങളുടെ പാന്‍ നമ്പറും ആധാര്‍ നമ്പറും കൊടുക്കുക. കണ്ടിന്യൂ ക്ലിക്ക് ചെയ്ത് ഇ-പേ ടാക്സ് വഴി അടയ്ക്കുക. ഒടിപി ലഭിക്കുന്നതിന് നിങ്ങളുടെ പാന്‍ നല്‍കുക. ശേഷം പാന്‍, മൊബൈല്‍ നമ്പര്‍ എന്നിവ സ്ഥിരീകരിക്കുക.
ഒടിപി പരിശോധിച്ചുറപ്പിച്ചതിന് ശേഷം, ഇ-പേ ടാക്സ് പേജിലേക്ക് റീഡയറക്ടു ചെയ്യും. പിന്നീട് കാണുന്ന ഇന്‍കം ടാക്സ് ടാബില്‍ പ്രൊസീഡ് ക്ലിക്ക് ചെയ്യുക. എവൈ എന്നത് 2023-24 ആയും പേയ്മെന്റ് തരവും തിരഞ്ഞെടുത്ത് കണ്ടിന്യൂ ക്ലിക്കുചെയ്യുക. ഇ-പേ ടാക്സ് വഴിയുള്ള പേയ്മെന്റിനായി ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ഒരു ബാങ്ക് അക്കൗണ്ട് നിങ്ങള്‍ക്കുണ്ടെങ്കില്‍, ഇനിപ്പറയുന്ന ഘട്ടങ്ങള്‍ ആണ് ചെയ്യേണ്ടത്.
Beauty Tips: അമ്പമ്പോ.. ബീറ്റ്റൂട്ട് ജ്യൂസിന്റെ ഗുണങ്ങളെ
പ്രോട്ടീന്‍ പോര്‍ട്ടലിലേക്ക് റീഡയറക്ട് ചെയ്യുന്നതിന് ഇ-പേ ടാക്സ് പേജില്‍ താഴെ നല്‍കിയിരിക്കുന്ന ഹൈപ്പര്‍ലിങ്കില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളെ പ്രോട്ടീന്‍ പോര്‍ട്ടലിലേക്ക് റീഡയറക്ടുചെയ്യും. ചലാന്‍ നമ്പര്‍/ഐടിഎന്‍എസ് 280ന് കീഴില്‍ കണ്ടിന്യൂ ക്ലിക്ക് ചെയ്യുക. 0021 ആയി ബാധകമായ നികുതിയും 500 ആയി പേയ്മെന്റ് തരവും തിരഞ്ഞെടുക്കുക. മറ്റ് നിര്‍ബന്ധിത വിശദാംശങ്ങള്‍ നല്‍കുകയും കണ്ടിന്യൂ കൊടുക്കുകയും ചെയ്യുക.
ആധാര്‍ പാന്‍ ലിങ്കേജിനായി ഫീസ് അടയ്ക്കുന്നതിന് 2023-24 അസസ്മെന്റ് വര്‍ഷം തിരഞ്ഞെടുക്കുക. ഫീസ് അടച്ചതിന് ശേഷം ഇ-ഫയലിംഗ് പോര്‍ട്ടലില്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍ പാന്‍ നമ്പറുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. പിഴ അടച്ചതിന് ശേഷം എങ്ങനെ പാന്‍-ആധാര്‍ ലിങ്ക് ചെയ്യാം. ആദായ നികുതി വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക. ഡാഷ്ബോര്‍ഡിന് കീഴിലുള്ള ലിങ്ക് ആധാര്‍ ടു പാന്‍ ഓപ്ഷന് കീഴിലുള്ള പ്രൊഫൈല്‍ വിഭാഗത്തില്‍, ലിങ്ക് ആധാര്‍ ക്ലിക്ക് ചെയ്യുക.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications