കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി തിരഞ്ഞെടുപ്പിന്, പാര്‍ട്ടികളുടെ സാധ്യത ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയിലെ ഭരണ പ്രതിസന്ധി പുതിയ വഴിത്തിരിവിലേക്ക്. തങ്ങള്‍ക്ക് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ഇല്ല എന്ന് പറഞ്ഞ് ബി ജെ പി കൈ മലര്‍ത്തിയതോടെ പുതിയ തിരഞ്ഞെടുപ്പ് മാത്രമാണ് ദില്ലിക്ക് മുന്നില്‍. ലഫ്. ഗവര്‍ണറുടെയും ശുപാര്‍ശയെയും സുപ്രീം കോടതിയുടെ പച്ചക്കൊടിയെയും തള്ളിയാണ് ദില്ലി ഭരിക്കാന്‍ തങ്ങളില്ല എന്ന് ബി ജെ പി നയം വ്യക്തമാക്കിയത്. ദില്ലിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബി ജെ പി.

ജനുവരിയിലോ ഫെബ്രുവരിയിലോ ദില്ലി അസംബ്ലി തിരഞ്ഞെുപ്പ് നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് പിന്തുണയോടെ 49 ദിവസം ഭരിച്ച എ എ പി സര്‍ക്കാര്‍ വീണതോടെയാണ് ദില്ലി പ്രസിഡണ്ട് ഭരണത്തിന്‍ കീഴിലായത്. ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ ഓരോ പാര്‍ട്ടികളുടെയും സ്ഥിതി എന്താകും എന്ന് നോക്കൂ. കോണ്‍ഗ്രസ്, ബി ജെ പി, എ എ പി എന്നിവയാണ് ദില്ലി പിടിക്കാന്‍ നടക്കുന്ന പ്രധാന പാര്‍ട്ടികള്‍.

ബി ജെ പി ശക്തം

ബി ജെ പി ശക്തം

ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്രയും ഹരിയാനയും തൂത്ത് വാരിയ ബി ജെ പിക്ക് തല്‍ക്കാലം ദില്ലിയില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. കേന്ദ്രം ഭരിക്കുന്ന ബി ജെ പി ദില്ലിയിലും ഭരണത്തിലെത്താനാണ് സാധ്യതകള്‍. നിലവില്‍ ദില്ലിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബി ജെ പി.

മോദി വേവ്

മോദി വേവ്

തിരഞ്ഞെടുപ്പ് ക്യാംപെയ്‌നിംഗില്‍ മോദിയെ വെല്ലാന്‍ പോന്ന ഒരു നേതാവ് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രിയ തീരുമാനങ്ങളും പദ്ധതികളും ദില്ലിയില്‍ ബി ജെ പിക്ക് ഗുണം ചെയ്യും.

ഭരണ സ്ഥിരത

ഭരണ സ്ഥിരത

ദില്ലിയിലെ ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വേണ്ടത് ഭരണ സ്ഥിരതയാണ്. ആം ആദ്മി പാര്‍ട്ടിയുടെ ഏറ്റവും വലിയ വീഴ്ചയും ഇത് തന്നെയായിരുന്നു. ആപ്പിനെക്കാള്‍ ഭരണ സ്ഥിരത നല്‍കാന്‍ ബി ജെ പിക്ക് കഴിയും എന്നത് തന്നെയാണ് സത്യം.

മുഖ്യമന്ത്രിയില്ല

മുഖ്യമന്ത്രിയില്ല

മികച്ച ഒരു നേതാവിനെ ദില്ലിയില്‍ മുഖ്യമന്ത്രിയായി അവതരിപ്പിക്കാന്‍ ബി ജെ പിക്ക് ഇല്ല എന്നതാണ് സത്യം. ഇത് തിരഞ്ഞെടുപ്പില്‍ വീഴ്ചയാകും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നയിച്ച ഡോ ഹര്‍ഷവര്‍ദ്ധനന്‍ ഇന്ന് കേന്ദ്ര മന്ത്രിസഭയില്‍ അംഗമാണ്.

ആപ്പ് തൊട്ടുപിന്നാലെ

ആപ്പ് തൊട്ടുപിന്നാലെ

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പോലെ ശക്തമല്ല എങ്കിലും ബി ജെ പിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ആം ആദ്മി പാര്‍ട്ടിക്ക് സാധിക്കും. ബി ജെ പി തങ്ങളുടെ എം എല്‍ എമാരെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുന്നു എന്ന ആരോപണം എ എ പി ഉയര്‍ത്തുന്നുണ്ട്.

കെജ്രിവാള്‍ പ്രഭാവം മങ്ങുന്നു

കെജ്രിവാള്‍ പ്രഭാവം മങ്ങുന്നു

മോദിക്കെതിരെ വാരണാസിയില്‍ ദയനീയമായി തോറ്റത് കെജ്രിവാളിന്റെ ഇമേജ് ഇടിച്ചിട്ടുണ്ട്. ഹരിയാനയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പോലും ആപ്പിന് കഴിഞ്ഞിരുന്നില്ല.

ദില്ലി ബി ജെ പിക്ക് ഒപ്പം

ദില്ലി ബി ജെ പിക്ക് ഒപ്പം

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദില്ലി ബി ജെ പിക്ക് ഒപ്പമാണ് നിന്നത്. ഏഴില്‍ ഏഴ് സീറ്റും ബി ജെ പി തൂത്തുവാരി. ഈ തരംഗം തുടര്‍ന്നാല്‍ ആപ്പിനും കോണ്‍ഗ്രസിനും വലിയ പ്രതീക്ഷ വേണ്ട.

കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ടോ

കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ടോ

15 വര്‍ഷം ദില്ലി ഭരിച്ച ശേഷം ദില്ലിയില്‍ തിരഞ്ഞെടുപ്പിന് ഇറങ്ങിയ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി കിട്ടി. ദില്ലിക്ക് പുറമേ ലോക്‌സഭ തിരഞ്ഞെടുപ്പിലും ഹരിയാനയിലും മഹാരാഷ്ട്രയിലും നാമാവശേഷമായ കോണ്‍ഗ്രസ് ദില്ലിയില്‍ തിരിച്ചുവരുമോ. കാത്തിരുന്ന് കാണാം.

English summary
With Lt. Governor Najeeb Jung calling for dissolution of assembly in Delhi, polls may be held very soon. As per media reports, the elections may occur in January or Februrary of next year. How will BJP, AAP and Congress fare if Delhi elections were held today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X