ഗുജറാത്തിന് നൽകിയ കേന്ദ്ര ഫണ്ടുകളിൽ വൻ വർധന; വർധിച്ചത് 350 ശതമാനം..സിഎജി റിപ്പോർട്ട്
ദില്ലി; ഗുജറാത്തിലെ വിവിധ ഏജൻസികൾക്ക് 2015 ൽ കേന്ദ്രത്തിൽ നിന്ന് നേരിട്ട് കൈമാറിയ ഫണ്ടുകൾ 350 ശതമാനം വർദ്ധിച്ചതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) റിപ്പോർട്ട് .സംസ്ഥാനത്തിന്റെ വാർഷിക ഫിനാൻസ് അക്കൗണ്ടുകളിൽ പ്രതിഫലിപ്പിക്കാത്ത സ്വകാര്യ ട്രസ്റ്റുകൾ, അക്കാദമിക് സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്കുൾപ്പെടെ നൽകിയ ഫണ്ടുകളിലാണ് വലിയ വർധനവ് ഉണ്ടായത്. ചൊവ്വാഴ്ച ഗുജറാത്ത് നിയമസഭയിൽ അവതരിപ്പിച്ച സിഎജി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള എല്ലാ സഹായങ്ങളും ഒപ്പം സംസ്ഥാന സർക്കാരുകൾക്കുള്ള അധിക സഹായങ്ങളും ഒഴിവാക്കാൻ കേന്ദ്രസർക്കാർ തിരുമാനിച്ചിരുന്നു.2014 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാനായിരുന്നു തിരുമാനം. എന്നിരുന്നാലും, ഗുജറാത്തിൽ കേന്ദ്ര ഫണ്ടുകൾ നേരിട്ട് സംസ്ഥാന നിർവ്വഹണ ഏജൻസികൾക്ക് കൈമാറുന്നത് 2019-20 കാലഘട്ടത്തിലും തുടർന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.ഇത്തരത്തിൽ കേന്ദ്ര സർക്കാർ നേരിട്ട് കൈമാറിയ ഫണ്ടുകൾ 2015-16 ൽ 2,542 കോടി രൂപയിൽ നിന്ന് 2019-20 ൽ 350 ശതമാനത്തിലധികം ഉയർന്ന് 11,659 കോടി രൂപയായി വർധിച്ചുവെന്ന് സി എ ജി റിപ്പോർട്ടിൽ പറയുന്നു.
സ്വകാര്യ മേഖലയിലെ കമ്പനികൾ, സ്വകാര്യ അക്കാദമിക് സ്ഥാപനങ്ങൾ (17 കോടി രൂപ), ട്രസ്റ്റുകൾ, രജിസ്റ്റർ ചെയ്ത സൊസൈറ്റികൾ എൻ ജി ഒകൾ (18.35 കോടി രൂപ) , വ്യക്തികൾ (1.56 കോടി രൂപ) എന്നിവയ്ക്ക് ഗണ്യമായ ഫണ്ടുകൾ എങ്ങനെയാണ് സർക്കാർ നേരിട്ട് നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ കമ്പനികൾക്ക് 837 കോടി രൂപയാണ് നൽകിയത്. ട്രസ്റ്റുകൾക്ക് 79 കോടിയും നൽകിയിട്ടുണ്ട്.
സാമൂഹിക, സാമ്പത്തിക മേഖലകളിലെ വിവിധ പദ്ധതികൾക്കും പരിപാടികൾക്കുമായി കേന്ദ്ര സർക്കാർ നേരിട്ട് സംസ്ഥാന നിർവ്വഹണ ഏജൻസികൾക്ക് ഫണ്ട് കൈമാറുന്നത്. .ഈ ഫണ്ടുകൾ സംസ്ഥാന ബജറ്റിലോ ട്രഷറി സംവിധാനത്തിലൂടെയോ അല്ല വിതരണം ചെയ്യുന്നത് എന്നതിനാൽ സംസ്ഥാനത്തിന്റെ വാർഷിക കണക്കുകളിൽ ഇവ ഉൾപ്പെടില്ല. 2019 -20 കാലയളവിലാണ് ഏറ്റവും കൂടുതൽ കേന്ദ്ര ഫണ്ടുകൾ വിതരണം ചെയ്തതെന്നും സി എ ജി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഭാഗമായി കൈമാറിയ 3,133 കോടി രൂപയും ഉൾപ്പെടുന്നു.പദ്ധതിപ്രകാരം പ്രതിവർഷം മൂന്ന് ഗഡുക്കളായി 6000 രൂപയാണ് കർഷകർക്ക് ലഭിക്കുക.കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക, സാമ്പത്തികമായി അവരെ സഹായിക്കുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
മാലാഖ ഭൂമിയിലേക്ക് ഇറങ്ങി വന്നതാണോ, വെള്ളയിൽ അതീവ സുന്ദരിയായി അഹാന; ചിത്രങ്ങൾ കാണാം
ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ എന്നറിയപ്പെടുന്ന ഗാന്ധിനഗർ അഹമ്മദാബാദ് മെട്രോ ലിങ്ക് എക്സ്പ്രസിനും 1667 കോടി രൂപ നൽകിയിട്ടുണ്ട്.മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 593 കോടി രൂപയുടെ ഫണ്ടും, എംപിമാരുടെ പ്രാദേശിക വികസനത്തിനുള്ള ഫണ്ടായി 182 കോടിയും പ്രസവാനുകൂല്യ പദ്ധതിയായ പ്രധാനമന്ത്രി മാതൃ വന്ദന യോജനയ്ക്ക് 97 കോടിയും നൽകിയിട്ടുണ്ട്. 2019-20 കാലയളവിൽ കേന്ദ്രത്തിൽ നിന്ന് നേരിട്ട് ഫണ്ടുകൾ നൽകിയ ഏജൻസികളിൽ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ (3,406 കോടി രൂപ), സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ (3,389 കോടി രൂപ), കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ (1826 കോടി രൂപ),സർക്കാർ, സ്വയംഭരണ രജിസ്റ്റർ ചെയ്ത സൊസൈറ്റികൾ (1,069 കോടി രൂപ) എന്നിവ ഉൾപ്പെടുന്നു.












Click it and Unblock the Notifications