പശുവിനെ കെട്ടിപ്പിടിക്കണം, ബിപി കുറയാന്‍ സഹായിക്കും; വിചിത്ര വാദവുമായി യുപി മന്ത്രി
വാലന്റൈന്‍സ് ഡേ ഇന്ത്യയില്‍ ആഘോഷിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. സമൂഹത്തില്‍ മോശം പ്രവണത കൊണ്ടുവരുന്നതാണ് ഈ ദിനമെന്ന് മന്ത്രി പറഞ്ഞു

ദില്ലി: പശുവിനെ സ്പര്‍ശിക്കുന്നതിലൂടെ നിരവധി നേട്ടങ്ങളാണ് ഒരാള്‍ക്ക് ഉണ്ടാവുകയെന്ന് ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാല്‍ സിംഗ്. പശുവിനെ കെട്ടിപ്പിടിക്കുന്നത് ബിപി കുറയ്ക്കുമെന്നും, അസുഖങ്ങള്‍ തടയുമെന്നും മന്ത്രി പറഞ്ഞു.
പശുവിനെ കെട്ടിപ്പിടിക്കുന്ന ദിനമായി ഫെബ്രുവരി പതിനാലിനെ പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. എല്ലാ പൗരന്മാരും ഈ ദിനം ആഘോഷിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പശുക്കളെ സ്പര്‍ശിക്കുന്നതിലൂടെ ഒരുപാട് രോഗങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കുമെന്നും ധരംപാല്‍ സിംഗ് പറഞ്ഞു.

വാലന്റൈന്‍സ് ദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്തത്. പശുക്കളെ കെട്ടിപ്പിടിക്കുന്നത് സമൂഹത്തില്‍ സന്തോഷമുണ്ടാക്കുമെന്നാണ് ആഹ്വാനത്തിന് പിന്നാലെ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് വിശദീകരിച്ചത്.
ഇന്ത്യന്‍ സംസ്കാരത്തിന്റെയും, പ്രാദേശിക സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശു. അത് പ്രതിനിധാനം ചെയ്യുന്ന സമ്പത്തിനെയും ജൈവ വൈവിധ്യത്തേയുമാണെന്ന് കേന്ദ്ര മൃഗസംരക്ഷ ബോര്‍ഡ് വിശദീകരിച്ചിരുന്നു.
അമ്മയെ പോലെ നമ്മള് പശുവിനെ പരിപാലിക്കുന്നുണ്ട്. കാമധേനുവെന്നും, ഗോമാതാവെന്നും അതിനെ വിളിക്കുന്നത് അതുകൊണ്ടെന്നാണെന്നും ബോര്‍ഡ് പറഞ്ഞു. വേദ സംസ്കാരം പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരത്തെ തുടര്‍ന്ന് ഇല്ലാതായി പോകുന്ന അവസ്ഥയിലാണെന്നും ബോര്‍ഡ് പറഞ്ഞു.
ഒരുവശത്ത് ലോകത്തെല്ലായിടത്തും വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നു. മറുവശത്ത് മൃഗസംരക്ഷ വകുപ്പ് കൗ ഹഗ്സ് ഡേ ആഘോഷിക്കുന്നുണ്ട്. വാലന്റൈന്‍സ് ഡേയോട് എതിര്‍പ്പുള്ളവര്‍ക്ക് അത് ആഘോഷിക്കാവുന്നതാണെന്ന് ധരംസിംഗ് പറഞ്ഞു.
വാലന്റൈസ് ഡേ ആഘോഷിക്കുന്നതില്‍ പ്രശ്നമുള്ള നിരവധി പേര് ഇന്ത്യയിലുണ്ട്. അവര്‍ക്ക് വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. പശു ഈ ലോകത്തിന്റെ അമ്മയാണ്. ഈ ലോകത്ത് ഏതെങ്കിലും മൃഗത്തിന്റെ മൂത്രവും ചാണകവും മരുന്നായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് പശുവിന്റേത് മാത്രമാണ്. പശുവിനെ ഒന്ന് തൊട്ടാല്‍ നിരവധി രോഗങ്ങള്‍ മാറും. അതുകൊണ്ട് ഇങ്ങനൊരു ദിനം ആഘോഷിക്കണമെന്ന് പറയുന്നത്.
വാലന്റൈന്‍സ് ഡേ ഇന്ത്യയില്‍ ആഘോഷിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. സമൂഹത്തില്‍ മോശം പ്രവണത കൊണ്ടുവരുന്നതാണ് ഈ ദിനം. അതിനെ അകറ്റി നിര്‍ത്തേണ്ടതുണ്ടെന്നും ധരംപാല്‍ സിംഗ് പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications