മേഘാലയയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല, കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി, തൂക്കുസഭയ്ക്ക് സാധ്യത
നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 19 സീറ്റുമായി രണ്ടാം സ്ഥാനത്താണ്
ഷില്ലോങ്ങ്: മേഘാലയയില്‍ കോണ്‍ഗ്രസിന് ആശ്വാസം. മുഴുവന്‍ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ 21 സീറ്റുമായി കോണ്‍ഗ്രസാണ് മുന്നില്‍. 59 സീറ്റുകളിലാണ് ഇവിടെ മത്സരം നടന്നത്. അതേസമയം നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 19 സീറ്റുമായി രണ്ടാം സ്ഥാനത്താണ്. എന്നാല്‍ 47 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് രണ്ടു സീറ്റാണ് ലഭിച്ചത്.

സംസ്ഥാനത്ത് ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ തൂക്കുസഭയ്ക്കാണ് സാധ്യത. 30 സീറ്റുകളാണ് ഇവിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. ഇവിടെ കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയിട്ടില്ല. അത് പാര്‍ട്ടിക്ക് തിരിച്ചടിയാവും. മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി തിരക്കിട്ട ചര്‍ച്ചയിലാണ് ബിജെപി നേതൃത്വം. ത്രിപുരയിലും നാഗാലാന്റിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ത്രിപുരയില്‍ നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തിലും നാഗാലാന്റില്‍ കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിലുമാണ് മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നത്.

മേഘാലയയില്‍ യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ആറ് സീറ്റ് ലഭിച്ചിട്ടുണ്ട് പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടിന് നാലും ഹില്‍ സ്റ്റേറ്റ് പീപ്പില്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് രണ്ടും സീറ്റുണ്ട്. ഇവരെയെല്ലാം ഒപ്പംകൂട്ടിയാല്‍ കോണ്‍ഗ്രസിന് സംസ്ഥാനം ഭരിക്കാം. എന്‍സിപിക്ക് ഇവിടെ ഒരു സീറ്റ് ലഭിച്ചിട്ടുണ്ട്. സ്വതന്ത്രര്‍ക്ക് മൂന്നു സീറ്റുണ്ട്. അതേസമയം ത്രിപുരയില്‍ മണിക്ക് സര്‍ക്കാരിന്റെ മണ്ഡലമായ ധന്‍പൂരില്‍ വീണ്ടും വോട്ടെണ്ണല്‍ നടക്കുകയാണ്. ബിജെപിയുടെ ആവശ്യത്തെ തുടര്‍ന്നാണ് ഇവിടെ വീണ്ടും വോട്ടെണ്ണുന്നത്. ഈ മണ്ഡലത്തില്‍ ബിജെപി ഏജന്റുമാര്‍ വോട്ടെണ്ണല്‍ തടസപ്പെടുത്തുന്നുണ്ട്. ഇവിടെ മണിക്ക് സര്‍ക്കാര്‍ തന്നെ ജയിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.












Click it and Unblock the Notifications