Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലയില്ലാതെ വരൻ, പൂമാലയുമായി ആമസോണ്‍ ബോയ്... വിവാഹ വേദിയില്‍ കൂട്ടച്ചിരി

വിവാഹത്തിനിടയിലുണ്ടാകുന്ന പല രസകരമായ സംഭവങ്ങളുടേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താലി കെട്ടാന്‍ കഴിയാതെ വിഷമിക്കുന്ന വരന്റേയും വധുവായ മകളെ ചുംബിക്കുന്നതിന് പകരം ഭാര്യയെ ചുംബിക്കുന്ന അച്ഛന്റേയുമെല്ലാം വീഡിയോ നമ്മള്‍ കണ്ടതാണ്. ഇതുപോലെ ഒരു വിവാഹ കുറിപ്പാണ് ഇപ്പോള്‍ ലിങ്ക്ഡ് ഇന്നില്‍ വൈറലാകുന്നത്.

വിവാഹ വേദികളില്‍ നിറയുന്ന രസകരമായ കാഴ്ചകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുണ്ട്. വധുവിന്‍റെ വരന്‍റെയും നൃത്തവും, താലികെട്ടാൻ് പാടുപെടുന്ന വരനും,കണ്ണീരോടെ മകളെ പറഞ്ഞ് വിടുന്ന മതാപിതാക്കളും ഒക്കെ പലപ്പോഴും സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത വിഷയമാണ്. എന്തിന് ഏറെ പറയണം കല്ല്യാണ വേദികളില്‍ ഉണ്ടാകുന്ന കൂട്ടതല്ല് വരെ മാധ്യമങ്ങളിലൂടെ കാണത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ ഇതൊന്നുമല്ലാതെ വിത്യസ്തമായൊരു കാഴ്‌ചയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

marriage

image courtesy:linkedin/ krishna varshney

പൂമാല ചാര്‍ത്തേണ്ട സമയത്ത് കൃത്യമായി മാലയുമായി എത്തുന്ന ആമസോണ്‍ ബോയ്‌യാണ് സര്‍പ്രൈസ് സൃഷ്ടിച്ച് വേദിയില്‍ കൂട്ടി ചിരി പടര്‍ത്തിയത്.
ആമസോണിലെ ഗ്രൂപ്പ് ഓപ്പറേഷണല്‍ മാനേജറായ വധുവിന് വരന്‍ ഒരുക്കിയ സര്‍പ്രൈസാണ് വേദിയില്‍ സംഭവിച്ചത്. വിവാഹസമയത്ത് കഴുത്തില്‍ ചാര്‍ത്തേണ്ട പൂമാല നഷ്ടപ്പെട്ടതായി വരന്‍ അഭിനയിക്കുകയായിരുന്നു. തുടര്‍ന്ന് ആമസോണ്‍ ഡെലിവെറി ബോയ് ഒരു ബോക്‌സുമായി സ്‌റ്റേജിലെത്തി. അയാളുടെ കൈയിലെ ബോക്‌സില്‍ പൂമാലയാണുണ്ടായിരുന്നത്.

ഇത് കണ്ട് അമ്പരപ്പോടെ പൊട്ടിചിരിക്കുന്ന വധുവാണ് ചിത്രത്തിലുള്ളത്. ഗൂഗ്ള്‍ ആഡ്‌സ് സീനിയര്‍ മാനേജര്‍ കൃഷണ വര്‍ഷ്ണിയുടേയും ആമസോണ്‍ ജീവനക്കാരി ഫാഗുനി ഖന്നയുടേയും വിവാഹത്തിനിടേയാണ് ഈ രസകരമായ സംഭവമുണ്ടായത്. വരനായ കൃഷണ വര്‍ഷ്ണി ചിത്രം ലിങ്ക്ഡ് ഇന്നില്‍ പങ്ക് വെച്ചത്
'ആമസോണില്‍ ജോലി ചെയ്യുന്ന എന്റെ ഭാര്യ ഫാഗുനിക്ക് ഞാനൊരു സര്‍പ്രൈസ് നല്‍കി പൂമാല നഷ്ടപ്പെതായി ഞാന്‍ അഭിനയിച്ചു. എന്നിട്ട് അത് ആമസോണില്‍ ഓര്‍ഡര്‍ ചെയ്തു.' ചിത്രത്തിനൊപ്പം കൃഷ്ണ കുറിച്ചു.ലിങ്ക്ഡ് ഇന്നിലെ ഈ പോസ്റ്റ് ആറായിരത്തോളം പേരാണ് ലൈക്ക് ചെയ്തത്. വരന് കൈയ്യടി നല്‍കികൊണ്ടുള്ള നിരവധി കമന്‍റാണ് പോസ്റ്റില്‍ നിറയുന്നത്.

'എജ്ജാതി ഈ നോട്ടം'; നോട്ടവും ലുക്കും..ആരാധകരെ വീഴ്ത്തി മാളവിക,പുതിയ ചിത്രങ്ങൾ വൈറൽ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+