Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈബ്രിഡ് സൂര്യഗ്രഹണത്തിന് കാത്ത് ലോകം; എന്താണ് പ്രത്യേകത? അറിയേണ്ടതെല്ലാം

വീണ്ടുമൊരു സൂര്യഗ്രഹണത്തിന് സാക്ഷിയാകാന്‍ ഒരുങ്ങുകയാണ് ലോകം. നിങ്കലൂ സോളാര്‍ എക്ലിപ്‌സ് എന്ന് വിളിക്കപ്പെടുന്ന ഹെബ്രിഡ് സൂര്യഗ്രഹണം ഏപ്രില്‍ 20-ന് ആണ് സംഭവിക്കാന്‍ പോകുന്നത്. സങ്കര സൂര്യഗ്രഹണമാണ് ഇത്തവണ സംഭവിക്കാന്‍ പോകുന്നത് എന്നാണ് ഏറ്റവും വലിയ പ്രത്യേകത. അതായത് ചില സ്ഥലങ്ങളില്‍ പൂര്‍ണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളില്‍ വലയ സൂര്യഗ്രഹണമായും ആയാണ് സൂര്യഗ്രഹണം ദൃശ്യമാകുക.

ഈ ഹൈബ്രിഡ് സൂര്യഗ്രഹണത്തിന് നിങ്കലൂ എന്ന് പേരിടാന്‍ കാരണം ഓസ്ട്രലേിയയിലെ ഒരു തീരമാണ്. ഓസ്ട്രേലിയന്‍ തീരത്തെ നിങ്കലുവില്‍ നിന്നാണ് സൂര്യഗ്രഹണം ഏറ്റവും മികച്ച രീതിയില്‍ കാണുക. എവിടെയൊക്കെയാണ് സൂര്യഗ്രഹണം ദൃശ്യമാകുക എന്നും എങ്ങനെയൊക്കെ ആണ് സൂര്യഗ്രഹണം ദൃശ്യമാകുന്നത് എന്നും അറിയാമോ? നമുക്ക് ഒന്ന് പരിശോധിക്കാം.

eclipse

പശ്ചിമ ഓസ്ട്രേലിയന്‍ ഭരണകൂടം നല്‍കുന്ന വിവരം അനുസരിച്ച് എക്സ്മൗത്ത് നഗരത്തില്‍ മാത്രമാണ് പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാവുക എന്നാണ് പറയുന്നത്. അതായത് , ഗ്രഹണത്തിന്റെ ഒരു ഭാഗവും, പൂര്‍ണമായോ ഭാഗികമായോ, ഇന്ത്യയിലെ കാഴ്ചക്കാര്‍ക്ക് ദൃശ്യമാകില്ല എന്ന് അര്‍ത്ഥം. അതിനാല്‍ തന്നെ ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിംഗ് മാത്രമാണ് ഇന്ത്യയിലുള്ളവര്‍ക്ക് ഗ്രഹണം കാണുന്നതിനുള്ള ഏക ആശ്രയം.

എക്സ്മൗത്തില്‍ ഏകദേശം മൂന്ന് മണിക്കൂറോളം ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും ഏപ്രില്‍ 20 ന് രാവിലെ ഇന്ത്യന്‍ സമയം 3.34 മുതല്‍ 6.32 വരെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. വളരെ ചുരുങ്ങിയ സമയത്തേക്ക് (4.29 മുതല്‍ 4.30 വരെ) ഒരു പൂര്‍ണ ഗ്രഹണം ദൃശ്യമാകും. തെക്കുകിഴക്കന്‍ ഏഷ്യ, ഈസ്റ്റ് ഇന്‍ഡീസ്, ഫിലിപ്പീന്‍സ്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയയുടെ മറ്റ് ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഭാഗിക ഗ്രഹണം ദൃശ്യമാകും.

Vastu Tips for Work: കര്‍പ്പൂരം കൊണ്ട് ജോലിയില്‍ തിളങ്ങാനാകുമോ..? വാസ്തു പറയുന്നത് കേള്‍ക്കൂ

നോര്‍ത്തേണ്‍ ടെറിട്ടറിയുടെ തലസ്ഥാനമായ ഡാര്‍വിനില്‍ ഭാഗിക ഗ്രഹണം കൂടുതല്‍ വ്യക്തതയോടെ അനുഭവപ്പെടും എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇവിടെ സൂര്യന്റെ 85 ശതമാനം ചന്ദ്രനാല്‍ മറയും. പെര്‍ത്തില്‍ ഇത് 70 ശതമാനവും ഹോബാര്‍ട്ടില്‍ 13 ശതമാനവും ആയിരിക്കും. 2013 നവംബര്‍ 3-നായിരുന്നു അവസാനത്തെ ഹൈബ്രിഡ് ഗ്രഹണമുണ്ടായത്. ഇനി 2031 നവംബര്‍ 14-നാണ് ഹൈബ്രിഡ് ഗ്രഹണം സംഭവിക്കുക.

പൂര്‍ണ്ണ ഗ്രഹണ സമയത്ത്, സൂര്യനും ഭൂമിക്കും ഇടയില്‍ സഞ്ചരിക്കുമ്പോള്‍ ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മറയും. ഈ സമയത്ത്, അതിരാവിലെയോ വൈകുന്നേരമോ പോലെ ആകാശം പൂര്‍ണ്ണമായും ഇരുണ്ടതായി മാറും. ഏപ്രില്‍ 20 ന് നടക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തെ തുടര്‍ന്ന് മെയ് 5 ന് ഒരു പെന്‍ബ്രല്‍ ചന്ദ്രഗ്രഹണവും ദൃശ്യമാകും എന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+