സാമന്തയ്ക്ക് ഇനി ചിരിക്കാം; കോടതി വിധി വന്നു... വിവാദ വീഡിയോകള്‍ നീക്കും, ഡോക്ടര്‍ക്ക് താക്കീത്
ഹൈദരാബാദ്: തെന്നിന്ത്യന്‍ നടി സാമന്ത രുഥ് പ്രഭുവിന് ആശ്വാസം. കോടതി വിധി അവര്‍ക്ക് അനുകൂലം. സാമന്തയുടെ വ്യക്തി ജീവിതത്തെ കുറിച്ച് കിവംദന്തികള്‍ പ്രചരിപ്പിച്ചവര്‍ക്ക് കോടതിയുടെ താക്കീത്. ആദ്യം കോടതി സാമന്തയുടെ അടിയന്തരമായ ഇടപെടല്‍ ആവശ്യം തള്ളിയെങ്കിലും പിന്നീട് ഉചിതമായ തീരുമാനം എടുക്കുകയായിരുന്നു.
സാമന്ത-നാഗ ചൈതന്യ ദമ്പതികള്‍ വിവാഹ ബന്ധം വേര്‍പ്പിരിഞ്ഞതിന് പിന്നാലെയാണ് അപകീര്‍ത്തികരമായ ഉള്ളടക്കത്തോടെ വീഡിയോകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. സാമന്തയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്നും ഗര്‍ഭഛിദ്രം നടത്തിയെന്നുമുള്ള ആരോപണങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്. കോടതിയുടെ ഉത്തരവിലെ വിശദാംശങ്ങള്‍ ഇങ്ങനെ...

2017ലായിരുന്നു സാമന്തയും നടന്‍ നാഗ ചൈതന്യയും തമ്മിലുള്ള വിവാഹം. ആദ്യം വളരെ സന്തോഷത്തോടെയുള്ള ജീവിതമായിരുന്നു അവരുടേത്. പിന്നീട് പല ഘട്ടങ്ങളിലായി അകലുകയും വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിക്കുകയുയമായിരുന്നു. എന്നാല്‍ സാമന്തയോ നാഗ ചൈതന്യയോ ഇക്കാര്യം പരസ്യമാക്കിയിരുന്നില്ല. പിന്നീടാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

സാമന്തയെയും നാഗ ചൈതന്യയെയും അവരുടെ സ്വകാര്യ ജീവിതത്തെയും കുറിച്ച് പലതരത്തില്‍ വാര്‍ത്തകള്‍ വന്നു. ഈ സാഹചര്യത്തിലാണ് സാമന്ത വിവാഹ മോചനം സംബന്ധിച്ച് പരസ്യപ്പെടുത്തിയത്. ഞങ്ങള്‍ പിരിഞ്ഞു ജീവിക്കാന്‍ തീരുമാനിച്ചുവെന്നും 10 വര്‍ഷത്തെ സൗഹൃദം മികച്ചതായിരുന്നുവെന്നും എല്ലാവരുടെയും പിന്തുണ ഈ ഘട്ടത്തില്‍ വേണമെന്നുമായിരുന്നു സാമന്തയുടെ ട്വീറ്റ്.

തൊട്ടുപിന്നാലെ വിവാഹ ബന്ധം വേര്‍പ്പെടുത്താനുണ്ടായ കാരണങ്ങള്‍ സംബന്ധിച്ചു വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. സാമന്തയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഗര്‍ഭഛിദ്രം നടത്തിയെന്നുമുള്ള വളരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. ചില യുട്യൂബ് ചാനലുകള്‍ ഇത് സംബന്ധിച്ച് വീഡിയോകളും ചെയ്തു. ഇതോടെയാണ് സാമന്ത കോടതിയെ സമീപിച്ചത്.

രണ്ട് യു ട്യൂബ് ചാനലുകള്‍, ഡോക്ടര്‍ സിഎല്‍ വെങ്കട്ട റാവു എന്നിവര്‍ക്കെതിരെയാണ് സാമന്ത കോടതിയെ സമീപിച്ചത്. കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യം ഹൈദരാബാദിലെ കുകാട്ട്പള്ളി കോടതി തള്ളുകയായിരുന്നു. സെലിബ്രിറ്റികള്‍ക്ക് പ്രത്യേക പരിഗണനയില്ല എന്ന് ഓര്‍മിപ്പിക്കുകയായിരുന്നു കോടതി. സാമന്തയ്ക്ക് കോടതിയില്‍ തിരിച്ചടി എന്ന തരത്തിലുള്ള പ്രചാരണത്തിന് ഇത് കാരണമായി.

ഇന്ന് കോടതി വിധി പ്രഖ്യാപിച്ചു. സാമന്തയ്ക്ക് അനുകൂലമാണ് വിധി. സാമന്തയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ നീക്കം ചെയ്യണമെന്ന് യുട്യൂബ് ചാനലുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ഇനി ഇത്തരത്തില്‍ അപ്ലോഡ് ചെയ്യരുതെന്നും നിര്‍ദേശിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വീഡിയോ ചെയ്യരുതെന്ന് ഡോക്ടര്‍ വെങ്കട്ട റാവുവിന് കോടതി താക്കീത് നല്‍കുകയും ചെയ്തു.
അവധി ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ പോയത് എവിടെ എന്നറിയുമോ? അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് താരം

സാമന്തയ്ക്ക് വിവാഹ മോചനത്തിന്റെ ഭാഗമായി വന്‍ തുക നാഗ ചൈതന്യയുടെ കുടുംബം നല്‍കാമെന്ന് പറഞ്ഞുവെന്നും സാമന്ത അത് നിഷേധിച്ചുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. 200 കോടി രൂപയാണ് സാമന്തയ്ക്ക് നല്‍കാമെന്ന് പറഞ്ഞത്. നടി അത് നിഷേധിച്ചു എന്ന വാര്‍ത്ത അവരുടെ അന്തസ്സ് ഉയര്‍ത്തി. പണം സാമന്ത ലക്ഷ്യമിട്ടിരുന്നില്ലെന്ന് അവരുടെ ആരാധകര്‍ പ്രതികരിക്കുകയും ചെയ്തു.

ഹൈദാരാബാദില്‍ നിന്ന് നടി മുംബൈയിലേക്ക് താമസം മാറുമെന്ന വാര്‍ത്തകള്‍ സാമന്ത തള്ളി. ഹൈദരാബാദ് എന്റെ വീടാണെന്നും ഇവിടെ തന്നെ തുടരുമെന്നും സാമന്ത പറഞ്ഞു. അതേസമയം, ഷാരൂഖ് ഖാനൊപ്പം സാമന്ത ബോളിവുഡില്‍ അഭനിയിക്കാന്‍ പോകുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍. ഷാരൂഖ്-നയന്‍താര ചിത്രത്തില്‍ നിന്ന് നയന്‍താര പിന്‍മാറിയെന്നും തുടര്‍ന്നാണ് സാമന്തയെ പരിഗണിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications