ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസ്:ഒരാൾ അറസ്റ്റിൽ;5 പ്രതികളെ തിരിച്ചറിഞ്ഞു;3 പേർ പ്രായപൂർത്തിയാകാത്തവർ
ഡൽഹി: ഹൈദരാബാദിൽ 17 കാരിയെ കാറിനുള്ളിൽ വച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. 5 പേരെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഇതിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്. പതിനേഴുകാരിയെ സ്കൂൾ വിദ്യാർഥിയെ കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവം വലിയ പ്രതിഷേധങ്ങൾ കാരണമായിരുന്നു.
ഇതിന് പിന്നാലെയാണഅ പൊലീസ് ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ആഭ്യന്തരമന്ത്രിയുടെ ചെറുമകന് ഇതിൽ പങ്കില്ലെന്ന് പോലീസ് പറഞ്ഞു. "ഇരയ്ക്ക് കുറ്റവാളികളെ കുറിച്ച് ഒന്നും വെളിപ്പെടുത്താനായില്ല. ഒരു പേര് മാത്രമാണ് ഇരയായ കുട്ടി വെളിപ്പെടുത്തിയത്.

സംഭവുമായി ബന്ധപ്പെട്ടുളള സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ലഭിച്ച സി സി ടി വി ദൃശ്യങ്ങൾ പ്രകാരം, അഞ്ച് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു." പോലീസ് ഓഫീസർ ജോയൽ ഡേവിസ് വ്യക്തമാക്കി. പൊലീസിന് ലഭിച്ച സി സി ടി വി ദൃശ്യങ്ങളിൽ അക്രമികളെന്ന് സംശയിക്കുന്നവർ പബ്ബിന് പുറത്ത് പെൺകുട്ടിയോടൊപ്പം നിൽക്കുന്നത് ദൃശ്യങ്ങളിലൂടെ വ്യക്തമാണ്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
സുഹൃത്തിനൊപ്പമായിരുന്നു പെൺകുട്ടി പബ്ബിലെത്തിയത്. എന്നാൽ ഇടയ്ക്ക് വച്ച് യുവാവ് സുഹൃത്തുക്കൾക്കൊപ്പം പോവുകയായിരുന്നു. ഒറ്റയ്ക്കായ പെൺകുട്ടിയെ വീട്ടിലേക്ക് വിടാമെന്ന് പ്രതികൾ പറഞ്ഞു. ഇവരുടെ വാക്ക് വിശ്വസിച്ച് പെൺകുട്ടി കാറിൽ കയറി. എന്നാൽ ഹൈദരാബാദ് ജൂബിലി ഹിൽസ് പ്രദേശത്ത് കാർ നിർത്തിയിട്ട് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഒരാൾ കാറിനകത്ത് കയറുമ്പോൾ മറ്റുള്ളവർ കാറിന് പുറത്ത് കാവൽ നിൽക്കുകയുമായിരുന്നു. പ്രതികൾക്കൊപ്പം എംഎൽഎയുടെ മകൻ ഉണ്ടായിരുന്നെങ്കിലും ആക്രമണം നടക്കുന്നതിനു മുൻപ് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു.
വീട്ടിലെത്തിയ പെൺകുട്ടിയുടെ കഴുത്തിൽ മുറിവുകൾ കണ്ടതിനെ തുടർന്ന് പിതാവ് കാര്യം തിരക്കി. പബ്ബിലെ പാർട്ടിക്ക് ശേഷം ചില ആൺകുട്ടികൾ തന്നെ ആക്രമിച്ചതായി പെൺകുട്ടി പറഞ്ഞു. പിതാവ് പൊലീസിൽ പരാതി നൽകിയതോടെ പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തു. അപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ആക്രമിച്ചവരിൽ ഒരാളെ മാത്രമാണ് പെൺകുട്ടി തിരിച്ചറിഞ്ഞതെന്നും പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
നീല സാരിയും കിടിലൻ കമ്മലും; ലുക്കാണ്, ആരും നോക്കും! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വൈറൽ
അതേസമയം, സംഭവത്തെ തുടർന്ന് പോലീസ് സ്റ്റേഷനിൽ നടന്ന വൻ പ്രതിഷേധത്തിൽ ബി ജെ പി പ്രവർത്തകരെ പോലീസുകാർ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.












Click it and Unblock the Notifications