Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാനൊരു സ്ത്രീയാണ് എനിക്ക് പോരാടൻ അറിയാം'; യുപിയിൽ പുതിയ നീക്കങ്ങളുമായി പ്രിയങ്ക

ലഖ്നൗ; 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ ആയിട്ടാണ് ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്.സംസ്ഥാനത്ത് ഇത്തവണ അധികാരം നിലനിർത്താനുള്ള തന്ത്രങ്ങൾ ബിജെപി മെനയുമ്പോൾ ഒരിക്കൽ ഭരണത്തിലിരുന്ന സംസ്ഥാനത്ത് നഷ്ട പ്രതാപം തിരിച്ച് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പിന് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സംസ്ഥാനത്തെ സ്ത്രീ വോട്ടുകൾ ലക്ഷ്യം വെച്ചാണ് പ്രീയങ്കയുടെ നീക്കങ്ങൾ.

riyanka-gandhi-1560480062-1635692

ഞാൻ സ്ത്രീകൾക്ക് വേണ്ടി പോരാടും, കോൺഗ്രസ് പാർട്ടി സ്ത്രീകൾക്കൊപ്പമുണ്ടാകും, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരിൽ വെച്ച് പ്രിയങ്ക പറഞ്ഞത് ഇങ്ങനെയായിരുന്നു.ഉത്തർപ്രദേശിൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബിജെപിക്കെതിരെ ജനവികാരം ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രിയങ്കയുടെ പ്രതികണം.

പൊളിയെന്ന് പറഞ്ഞാൽ വൻ പൊളി.. ഇഷാനിയുടെ പിറന്നാൾ അടിച്ചുപൊളിച്ച് അഹാനയും അനിയത്തിമാരും

ഇതിനോടകം തന്നെ സംസ്ഥാനത്ത് 40 ശതമാനം സ്ത്രീകൾക്ക് സ്ഥാനാർത്ഥിത്വം നൽകുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മാത്രമല്ല വിദ്യാർത്ഥികൾക്ക് ഇലക്ട്രിക് സ്കൂട്ടറുകളും സ്മാർട്ട്ഫോണുകളും, എല്ലാ സ്ത്രീകൾക്കും സർക്കാർ ബസുകളിൽ സൗജന്യ യാത്ര, ഒരു കുടുംബത്തിന് വർഷത്തിൽ മൂന്ന് സൗജന്യ പാചക വാതക സിലിണ്ടറുകൾ, ലിംഗാധിഷ്ഠിത തൊഴിൽ സംവരണം എന്നിവയും പാർട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്.

2019 ലെ കണക്കു പ്രകാരം യുപിയിൽ 6.61 കോടി വനിതാ വോട്ടർമാരാണ് ഉത്തർപ്രദേശിൽ ഉള്ളത്. പുരുഷ വോട്ടർമാർ 7.79 കോടിയും. 403 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തിരുമാനിച്ച് കഴിഞ്ഞാൽ ഏകദേശം 161 സീറ്റുകളിലായിരിക്കും വനിതകൾ സ്ഥാനാർത്ഥികളായി എത്തിയേക്കുക. സ്ത്രീകൾക്ക് സീറ്റ് നൽകാനുള്ള പ്രഖ്യാപനം വലിയ രീതിയിൽ പാർട്ടിക്ക് ഗിണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചീണ്ടിക്കാട്ടുന്നത്.

ഇന്ത്യയിലുടനീളമുള്ള സ്ത്രീ വോട്ടർമാരുടെ അനുപാതം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ചില സംസ്ഥാനങ്ങളിൽ ഇപ്പോൾ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്യുന്നുണ്ടെന്ന് സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് തിങ്ക്-ടാങ്കിലെ പ്രവീൺ റായ് പറഞ്ഞു. ഈ കണക്കുകൾ കോൺഗ്രസിന് അനുകൂലമാകുമോയെന്നത് ഇപ്പോൾ പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഒരു തിരിച്ചുവരവിന് തയ്യാറെടുക്കുന്ന കോൺഗ്രസിനെ സംബന്ഝിച്ച് ഇത് മികച്ച തിരുമാനമാണെന്നും പ്രവീൺ പ്രതികരിച്ചു.

അതിനിടെ പാർട്ടിയിലുള്ള ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കുന്നതിനായി തിരഞഅഞെടുപ്പിന് മുൻപ് പ്രിയങ്ക ഗാന്ധി കോൺഗ്രസ് പുനഃസംഘടന നടത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. 2017 ൽ വെറും 7 സീറ്റുകൾ മാത്രമായിരുന്നു പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ ലഭിച്ചത്.

നവ്യയുടെ ഫോട്ടോ കണ്ട് കണ്ണു തള്ളി ആരാധകർ.. ഇതൊക്കെയാണ് തിരിച്ചുവരവ്..പ്രായം വെറും നമ്പർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+