ഞാന്‍ ഇന്ദിരയുടെ മരുമകളാണ്; ഇഡിയുടെ ചോദ്യം ചെയ്യലിന് മുമ്പ് വൈറലായി സോണിയയുടെ പഴയ വീഡിയോ
ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ പോവുകയാണ്. സോണിയ ഇഡി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇതിനിടെ സോണിയയുടെ പഴയൊരു വീഡിയോ വൈറലായിരിക്കുകയാണ്.

താന്‍ ഇന്ദിരാ ഗാന്ധിയുടെ മരുമകളാണ്. ഒന്നിനെയും താന്‍ ഭയപ്പെടുന്നില്ല എന്ന് സോണിയ പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്യത്താകെ വന്‍ പ്രതിഷേധം നടത്തുകയാണ്. സോണിയയുടെ അറസ്റ്റിനെതിരെയാണ് പ്രതിഷേധം. അതിനിടെയാണ് ഈ വീഡിയോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്.
നേരത്തെ ഇഡി അനുവദിച്ച ദിവസങ്ങളിലൊന്നിലും സോണിയക്ക് ഹാജരാവാന്‍ സാധിച്ചിരുന്നില്ല. കൊവിഡിനെ തുടര്‍ന്നായിരുന്നു ഇത്. കേന്ദ ഏജന്‍സികളെ മോദി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അതാണ് പ്രതിഷേധത്തിന് കാരണമായത്.
കോണ്‍ഗ്രസിന്റെ പാര്‍ട്ടി ആസ്ഥാനത്ത് ദില്ലി പോലീസ് ബാരിക്കേഡുകള്‍ കൊണ്ട് അടച്ചെന്ന് ജയറാം രമേശ് ആരോപിച്ചു. ഇവിടേക്ക് മാധ്യമങ്ങള്‍ക്കുള്ള വരവ് പോലും തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സോണിയയുട ചോദ്യം ചെയ്യലില്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ബിജെപി തള്ളിയിട്ടുണ്ട്.
കോണ്‍ഗ്രസിനെ പ്രതിഷേധത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ബിജെപി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. അന്ന് ദില്ലിയില്‍ യാതൊരു വിധത്തിലുള്ള പ്രതിഷേധവും ഇല്ലായിരുന്നു. എന്തിനേറെ പറയുന്നു ഗുജറാത്തില്‍ പോലും പ്രതിഷേധമില്ലായിരുന്നു. കാരണം ബിജെപി കേന്ദ്ര ഏജന്‍സികളെ ബഹുമാനിക്കുന്നത് കൊണ്ടാണ്.
എന്നാല്‍ കോണ്‍ഗ്രസ് ഈ ഏജന്‍സികളുടെ പ്രവര്‍ത്തനത്തെയാണ് സംശയിക്കുന്നതെന്നും ബിജെപി നേതാവ് ആര്‍എസ് പ്രസാദ് പറഞ്ഞു. സോണിയയുടെ പഴയ വീഡിയോ തമിഴ്നാട് കോണ്‍ഗ്രസാണ് പങ്കുവെച്ചത്. 2015 ഡിസംബറിലുള്ളതാണ് ഈ വീഡിയോ.
നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ടുള്ള മറുപടിയായിരുന്നു അന്നും സോണിയ പഞ്ഞു. ഞാന്‍ അവരോട് പറഞ്ഞു, ഇന്ദിരാ ഗാന്ധിയുടെ മരുമകളാണ്, ഞാനാരെയും ഭയപ്പെടുന്നില്ലെന്നും പറഞ്ഞുവെന്ന് സോണിയ വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം പല സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുകയാണ്.
നിത്യ മേനോന് വിവാഹിതയാവുന്നു? വരന് മലയാളത്തിലെ സൂപ്പര്‍ താരം, നടിയുടെ പ്രതികരണം വൈറല്‍
ഗുവാഹത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യലിനെതിരെ പ്രതിഷേധിക്കുകയാണ്. ഇത് സംഘര്‍ഷസാധ്യത ഉണ്ടാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളായ ജയറാം രമേശ്, സച്ചിന് പൈലറ്റ്, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരെല്ലാം കസ്റ്റഡിയിലാണ്. സോണിയക്കൊപ്പം പ്രിയങ്കയാണ് ഉള്ളത്.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം











Click it and Unblock the Notifications