'ഞാൻ മോദിയെ പിന്തുണയ്ക്കുന്നു'; കാരണം തുറന്ന് പറഞ്ഞ് സാമന്ത, വീഡിയോ വൈറൽ
ദില്ലി; മോദിയെ പിന്തുണച്ച് കൊണ്ടുള്ള നടി സാമന്തയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ. മുൻപ് നടി നടത്തിയ പ്രതികരണങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. താൻ എന്തുകൊണ്ടാണ് മോദിയെ പിന്തുണയ്ക്കുന്നതെന്നാണ് വിഡിയോയിൽ നടി പറയുന്നത്.
'ഞാൻ എല്ലായപ്പോഴും മോദിജിയെ പിന്തുണയക്കുന്ന ആളാണ്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളിൽ ഞാൻ ശരിക്കും സന്തോഷവതിയാണ്', പ്രചരിക്കുന്ന വീഡിയോകളിൽ ഒന്നിൽ സാമന്ത പറഞ്ഞു.

'ഞാൻ ഒരു മോദി അനുഭാവിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യത്ത് പല മാറ്റളും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. അദ്ദേഹത്തിന് രാജ്യത്തെ മികച്ച രീതിയിൽ നയിക്കാനാകുമെന്നും അദ്ദേഹത്തിന്റെ കീഴിൽ രാജ്യത്ത് വലിയ സാമ്പത്തിക പുരോഗതി ഉണ്ടാകുമെന്നും താൻ വിശ്വസിക്കുന്നു', മറ്റൊരു വീഡിയോയിൽ സാമന്ത പറഞ്ഞു.
അതേസമയം പ്രതികരണങ്ങളിൽ സാമന്തയേയും മോദി ഭരണത്തേയും ട്രോളിയുള്ള നിരവധി കമന്റുകൾ ഉയരുന്നുണ്ട്. 'ശരിയാണ് വലിയ പുരോഗതി രാജ്യത്തിന് ഉണ്ടാകുന്നുണ്ട് ഇപ്പോൾ എൽപിജി വില 1100 രൂപയിൽ എത്തി. സാമന്ത സിനിമ നടി ആയിരുന്നില്ലെങ്കിൽ സാധാരണക്കാരന്റെ സ്ത്രീകളുടെ വിഷമം അവർക്ക് മനസിലായേനെ.സാമന്ത കോടീശ്വരി ആണല്ലോ', എന്നായിരുന്നു ഒരാളുടെ കമന്റ്.
'എന്തുകൊണ്ടാണ് ഇവരൊക്കെ ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് മനസിലാകുന്നില്ല. വംശഹത്യ നടത്തുന്ന മതഭ്രാന്തൻമാരിൽ നിന്നും പ്രയോജനം ലഭിക്കുന്നിടത്തോളം ഇവരൊന്നും അതിനപ്പുറമൊന്നും ശ്രദ്ധിക്കില്ല',മറ്റൊരാൾ ട്വീറ്റ് ചെയ്തു. സാമന്ത സംഘിയാണെന്ന് മനസിലായി. എന്നാൽ ഇത് മുൻപ് പറഞ്ഞ കാര്യങ്ങളാണ് . ഇപ്പോഴും ഇവർക്ക് ഇതേ നിലപാട് തന്നെയാണോ ഉള്ളതെന്നും ചിലർ ചോദിക്കുന്നു.
കുഞ്ഞാലിക്കുട്ടി മുതൽ പികെ ശശി വരെ; കേരള രാഷ്ട്രീയത്തിൽ പീഡനാരോപണം നേരിട്ട നേതാക്കൾ
ഭാവനയ്ക്ക് ആര്യ ബഡായി നൽകിയ ഗിഫ്റ്റ് കണ്ടോ?; ആ ചിരിക്ക് പിന്നിലെ കാരണം ഇപ്പോഴല്ലെ പിടികിട്ടിയത്












Click it and Unblock the Notifications