മൂന്നാം ഡോസ് വാക്‌സിനായി ഇന്ത്യ ഗവേഷണങ്ങളൊന്നും ആരംഭിച്ചിട്ടില്ല: ഐസിഎംആര്‍ മേധാവി
ന്യൂഡല്‍ഹി: ഒമൈക്രോണ്‍ വ്യാപനത്തിനിടയില്‍ എല്ലാ രാജ്യങ്ങളും ബൂസ്റ്റര്‍ഡോസ് എടുക്കുന്നതിനായി തിരക്ക് കൂട്ടുമ്പോള്‍ ഇന്ത്യ അതിനെ ബൂസ്റ്റര്‍ ഡോസ് എന്ന് വിളിക്കാന്‍ ആഗ്രഹിക്കില്ലെന്നും മൂന്നാം ഡോസ് എന്നാണ് വിളിക്കേണ്ടതെന്നും ആരോഗ്യ കുടുംബ ക്ഷേണവുമായി ബന്ധപ്പെട്ട് നടന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടാം ഡോസ് എടുത്തതിന് ശേഷം ഒമ്പത് മാസം മുമ്പല്ല അധിക ഡോസ് എടുക്കേണ്ടതെന്നും ജനങ്ങള്‍ക്ക് മൂന്നാം ഡോസ് നല്‍കുന്നതിനായി ഇന്ത്യ ഗവേഷണങ്ങളൊന്നും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫസര്‍ രാംഗോപാല്‍ യാദവിന്റെ നേതൃത്വത്തില്‍ ആരോഗ്യ-കുടുംബക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് പുതിയ വകഭേദമായി ഒമൈക്രോണ്‍ മൂലം പൗരന്മാരുടെ ആരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള നിര്‍ണായക പ്രശ്‌നങ്ങളും അവര്‍ നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്തത്. ഒമൈക്രോണ്‍ വകഭേദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍, അതിനെ നേരിടാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവയെക്കുറിച്ചുള്ള സെക്രട്ടറിമാരുടെയും ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും ആരോഗ്യ ഗവേഷണ വകുപ്പിന്റെയും അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതിനാണ് യോഗം സംഘടിപ്പിച്ചത്. വിഷയം പരിശോധിക്കുന്നതിന്റെ ഭാഗമായി, വാക്‌സിന്‍ വികസനം, വിതരണം, കോവിഡ് 19 ലഘൂകരണം എന്നിവയും ചര്‍ച്ചയായി. ഐസിഎംആര്‍ ഡിജിയും ആരോഗ്യ സെക്രട്ടറിയുമായ രാജേഷ് ഭൂഷണ്‍, ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

രാംഗോപാല്‍ യാദവിന്റെ അധ്യക്ഷതയിലുള്ള സമിതി, കോവിഡ് -19 നെതിരായ മുഴുവന്‍ പോരാട്ടത്തിലും ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളെയും വാക്‌സിനേഷന്‍ ഡ്രൈവ് പുരോഗമിക്കുന്നതും അതിന്റെ ശ്രമങ്ങളെയും അഭിനന്ദിച്ചു. ഒമൈക്രോണ്‍ വകഭേദത്തെ നേരിടാനുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമത്തെയും വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിനേയും സമിതി ആരോഗ്യ മന്ത്രാലയത്തെ അഭിനന്ദിച്ചു. ഇന്ത്യയില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന് മുമ്പ് കൂടുതല്‍ ഗവേഷണങ്ങള്‍ക്കും വിവരങ്ങള്‍ക്കുമായി കാത്തിരിക്കുകയാണെന്നും സമിതി പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ രാജ്യത്ത് 23 പേര്‍ക്ക് ഒമൈക്രോണ്‍ ബാധിച്ചിട്ടുണ്ടെന്നും മൊത്തം 57 രാജ്യങ്ങളിലായി 2303 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഡെന്‍മാര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ ബാധിതരുള്ള ഒരു രാജ്യം. 800ലധികം കേസുകളാണ് ഡെന്മാര്‍ക്കില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ 23 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 10 എണ്ണം മഹാരാഷ്ട്ര, രാജസ്ഥാന്‍ 9, കാര്‍ണാടക 2, ഗുജറാത്ത ഡല്‍ഹി എന്നിവിടങ്ങളില്‍ ഒരോ കേസ് വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ രാജ്യത്ത് 23 പേര്‍ക്ക് ഒമൈക്രോണ്‍ ബാധിച്ചിട്ടുണ്ടെന്നും മൊത്തം 57 രാജ്യങ്ങളിലായി 2303 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഡെന്‍മാര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ ബാധിതരുള്ള ഒരു രാജ്യം. 800ലധികം കേസുകളാണ് ഡെന്മാര്‍ക്കില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ 23 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 10 എണ്ണം മഹാരാഷ്ട്ര, രാജസ്ഥാന്‍ 9, കാര്‍ണാടക 2, ഗുജറാത്ത ഡല്‍ഹി എന്നിവിടങ്ങളില്‍ ഒരോ കേസ് വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഒമൈക്രോണ്‍ സ്ഥിരീകരിച്ച ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഒരിടത്ത് പോലും ഈ രോഗം മൂലം ആരും മരണപ്പെട്ടതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച രോഗികള്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് കാണിക്കുന്നതെന്നും ചിലര്‍ക്ക് രേഗലക്ഷണങ്ങള്‍ ഒന്നും കാണിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ദരിദ്ര പശ്ചാതലത്തില്‍ അല്ലാതെ അഭ്യസ്ഥവിരുദ്ധരും ഉന്നതരുടെയും ഇടയില്‍ എന്ത്‌കൊണ്ടാണ് കേസുകള്‍ വര്‍ധിക്കുന്നതെന്ന് യോഗത്തിനിടെ ചേദ്യം ഉയര്‍ന്നു. അതിന് കാരണമായി പറയുന്നത് നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ രണ്ട് വാക്‌സ് സ്വീകരിച്ചവരും എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ജീവിക്കുന്നവരുമാണ്. അവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും ഉപോക്ഷിക്കുകയും ചെയ്തവരാണെന്ന് അധികൃതര്‍ പറഞ്ഞു.

കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ജനങ്ങള്‍ക്കുണ്ടായിരുന്ന ഭീതി മാറ്റാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് ഒരു അംഗം ചോദിച്ചു. കോവിഡ് മാനദണ്ഡങ്ങളുടെ പ്രധാന്യവും അര്‍ഹതയുള്ള എല്ലാവരും വാക്‌സിനെടുക്കേണ്ടതിനെ പറ്റിയുള്ള ആവശ്യകതയും പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അധികൃതര്‍ സമിതിയെ അറിയിച്ചു. ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്കിന്റെ കാര്യത്തിലും യാത്രക്കാര്‍ അവരുടെ ആശങ്ക അറിയിക്കുന്നുണ്ട്. പ്രത്യേകിച്ച് പരിശോധന നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ നിരക്ക് കുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും കുറക്കാനുള്ള സാധ്യതയുണ്ടെന്നും വിവരങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
Recommended Video

ഒമൈക്രോണ്‍ വൈറസിന്റെ സ്വഭാവം, അതിന്റെ ലക്ഷണങ്ങള്‍, വാക്‌സിന്‍ എത്രത്തോളം ഇതിന് ഫലപ്രദമാകും തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ ്‌റിയിച്ചു. കെട്ടുകഥകളും തെറ്റിദ്ധാരണകളും എത്രയും വേഗം പരിഹരിക്കാന്‍ ആരോഗ്യ മന്ത്രാലയം സമയബന്ധിതമായി വിശദീകരണങ്ങള്‍ നടത്തേണ്ടത് പ്രധാനമാണെന്നും അംഗങ്ങള്‍ കമ്മിറ്റിയോട് നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications