Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡിന്റെ രണ്ടാംതരംഗം കൂടുതൽ അപകടകാരി: മരണസംഖ്യയിൽ 30 ശതമാനം വർധനവെന്ന് ഐസിഎംആർ

ദില്ലി: കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തോടെ മരണങ്ങൾ വർധിച്ചുവെന്ന് ഐസിഎംആർ. രണ്ടാംതരംഗത്തോടെ കൊവിഡ് ബാധിച്ചുള്ള മരണത്തിൽ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും 30 ശതമാനം വർധനവുണ്ടായെന്നാണ് ഐസിഎംആർ പുറത്തുവിട്ട കണക്ക്. ഐസിഎംആറിന്റെ ഏറ്റവും ഒടുവിൽ നടത്തിയ പഠനത്തിലാണ് നിർണ്ണായക വിവരങ്ങളുള്ളത്.

കൊവിഡിന്റെ ആദ്യ തരംഗത്തിൽ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് 11, 178 രോഗികളാണ്. എന്നാൽ രണ്ടാം തരംഗത്തിൽ 3,258 രോഗികളാണ് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ആദ്യ തരംഗത്തിൽ മരണസംഖ്യ 10.2 ശതമാനമായിരുന്നുവെങ്കിൽ രണ്ടാം തരംഗത്തിൽ കൊവിഡ് മരണം 13.3 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്. ഒന്നാം തരംഗത്തെ അപേക്ഷിച്ച് കൊവിഡ് മരണത്തിൽ 30 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്.

 coronavirus46-159

രണ്ടാംതരംഗത്തിൽ 20 വയസ്സിന് താഴെയുള്ളവർ ഒഴികെ എല്ലാ പ്രായപരിധിയിലുള്ളവരിലും കൊവിഡ് മരണ സംഖ്യ വർധിച്ചിട്ടുണ്ടെന്നാണ് ഐസിഎംആർ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം മുതൽ ഐസിഎംആർ ശേഖരിച്ചുവരുന്ന കൊവിഡഡ് ക്ലിനിക്കൽ രജിസ്റ്ററിലെ വിവരങ്ങൾ അവലോകനം ചെയ്താണ് ഐസിഎംആർ പുതിയ പഠനം നടത്തിയിട്ടുള്ളത്.

കൊവിഡിന്റെ രണ്ടാംതരംഗത്തിൽ വലിയൊരു ശതമാനം പേർക്കും അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്ന അവസ്ഥ മൂലം ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ജീവന് തന്നെ ഭീഷണിയാവുന്ന അവസ്ഥയാണിത്. ഈ പ്രശ്നമുള്ളവരിൽ ഓക്സിജൻ പിന്തുണയും വെന്റിലേറ്ററും അത്യാവശ്യമാണ്. ഇത് മൂലം മരണം സംഭവിക്കാനുള്ള സാധ്യതയും വളരെയധികമാണ്. രണ്ടാം തരംഗത്തിൽ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളെക്കാൾ ശ്വാസം മുട്ടാണ് അനുഭവപ്പെട്ടിരുന്നത്.

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേർക്ക് കൊവിഡ് ബാധിക്കുന്നതാണ്
തരംഗത്തിന്റെ സ്വഭാവം. ആരോഗ്യ സംവിധാനത്തെ സമ്മർദ്ദത്തിലാക്കുന്നതാണ് ഈ തരംഗം. ഇതോടെ രോഗം മൂർച്ഛിച്ചവരെ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ കൊവിഡ് മൂലമുള്ള മരണങ്ങളും വർധിക്കുന്നുണ്ടെന്നാണ് ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഐസിഎംആർ വ്യക്തമാക്കുന്നത്.

സില്‍വര്‍ സിന്ധു; ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്‌സ് വെള്ളി മെഡല്‍ വിജയിയെക്കുറിച്ച് അറിയാം

Recommended Video

cmsvideo
    WHO's warning about delta plus virus

    ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഒന്നാംതരംഗത്തെ അപേക്ഷിച്ച് കൊവിഡ് മരണസംഖ്യയിൽ 40 ശതതമാനം വർധനവുണ്ടായിട്ടുണ്ടെന്ന ഗവേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഐസിഎംആറിന്റെ പഠന റിപ്പോർട്ട് പുറത്തുവരുന്നത്. നാല് വടക്കൻ സംസ്ഥാനങ്ങളിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊവിഡ് രോഗികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഐസിഎംആർ റിപ്പോർട്ട്. കൂടാതെ രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള സ്വകാര്യ- സർക്കാർ ആശുപത്രികളിൽ നിന്നുള്ള വിവരങ്ങളും ഇതിനായി ശേഖരിച്ചിട്ടുണ്ട്. എന്നാൽ എല്ലാ മേഖലകളിലും ഓക്സിജൻ പിന്തുണയോടെയുള്ള ചികിത്സ, വെന്റിലേഷന്റെ പിന്തുണ എന്നിവ ഒരുപോലെയാണ് ആവശ്യമായി വന്നിട്ടുള്ളതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

    ഹോട്ട് ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് യഷിക ആനന്ദ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+